top of page


റിച്ച്വൽ
ഡാഡി മരിച്ചത് മാർച്ച് അവസാനത്തിലായിരുന്നു. അക്കാലത്ത് വയനാട്ടിലെ കുഞ്ഞോം എന്ന സ്ഥലത്തായിരുന്നു ഞാൻ. അവിടെ നിന്ന് സുഹൃത്തുക്കളായ നിരവധി പേർ ഡാഡിയുടെ സംസ്കരണത്തിന് വന്നിരുന്നു. ഏഴുമാസത്തിനു ശേഷം നവംബർ വന്നെത്തി. സകലവിശുദ്ധരുടെയും തിരുനാളും സകല മരിച്ച വിശ്വാസികളുടെയും ഓർമ്മത്തിരുനാളും. രാവിലെ വികാരിയച്ചൻ്റെ നേതൃത്വത്തിൽ പള്ളിയിൽ കുർബാന. കുറേ ആളുകൾ പള്ളിയിൽ എത്തിയിരുന്നു. കുർബാനക്കുശേഷം പള്ളി സെമിത്തേരിയിൽ ഒപ്പീസ്. ആളുകളെല്ലാം അവരവരുടെ പ്രിയപ്പെട്ടവരുടെ കല്ലറകളും കുഴിമാടങ്ങളും പൂ

George Valiapadath Capuchin
Nov 2, 2025


വിശുദ്ധം
എല്ലാ വിശുദ്ധാത്മാക്കളുടെയും തിരുനാളാണ്. യാഹ്വേ എന്നാണ് പഴയ നിയമത്തിൽ ദൈവനാമമായി പറയപ്പെടുന്നത്. പദോല്പത്തിയെയും മറ്റും പറ്റി മുമ്പ് പറഞ്ഞിട്ടുണ്ട്. തനായിരിക്കുന്നവൻ; ഞാൻ ആയിരിക്കുന്നവൻ; അവിടവിടെ ആയിരിക്കുന്നവൻ എന്നൊക്കെയാണ് യാഹ്വേ എന്ന പരിശുദ്ധ നാമത്തെ പഴയനിയമ ജനത മനസ്സിലാക്കിയത്. വ്യാഖ്യാനിക്കുമ്പോൾ ദൈവം എല്ലായിടവും ദൈവം അവനവനിൽ, ദൈവം തന്നിൽത്തന്നെ - എന്നെല്ലാം അർത്ഥവ്യാപ്തി വരും. ഇത് മനസ്സിലാക്കുമ്പോൾ 'ഞാൻ' എന്നത് വിശുദ്ധ ഇടവും വിശുദ്ധ സ്വത്വവുമാകും. അവനവനിൽ ആരംഭിച്ചാൽ അ

George Valiapadath Capuchin
Nov 1, 2025


ദി അൾട്ടിമേറ്റ് റിക്കവറി!
സംശയമില്ല. ബൈബിൾ സംസാരിക്കുന്നതത്രയും റിക്കവറിയെക്കുറിച്ചാണ്. സൗഖ്യപ്രാപ്തി എന്നാണ് 'റിക്കവറി' എന്നതിന് നാം സാധാരണ അർത്ഥം കാണാറ്. ബൈബിളിൽ, പ്രത്യേകിച്ച് സുവിശേഷങ്ങളിൽ വേണ്ടുവോളമുണ്ട് റിക്കവറിയുടെ കഥകൾ. എന്നാൽ, വീണ്ടുകിട്ടൽ, വീണ്ടെടുപ്പ് എന്നാണ് അടിസ്ഥാനപരമായി അതിനർത്ഥം. ശരിയല്ലാത്ത - അപൂർണ്ണമായ - തെറ്റായ ഒരു അവസ്ഥയിൽ നിന്നും പ്രയോഗക്ഷമമായ - ശരിയായ - പൂർണ്ണമായ - മൗലികമായ അവസ്ഥയിലേക്ക് തിരികെ എത്തുന്നതാണ് 'റിക്കവറി'. ഒരാൾ അവിടെ സ്വയം എത്തുക തന്നെ വേണം. അങ്ങനെ നോക്കുമ്പോൾ, സുവിശ

George Valiapadath Capuchin
Nov 1, 2025


കഥ
യേശു പറഞ്ഞിട്ടുള്ള ഉപമകളിൽ ഒരുപക്ഷേ ഏറ്റവും പ്രശ്നജഡിലമെന്ന് എനിക്ക് തോന്നിയിട്ടുള്ള ഉപമ ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമയാണ്. 'രണ്ടു പേർ പ്രാർത്ഥിക്കാൻ ദേവാലയത്തിൽ പോയി: ഒരാൾ ഫരിസേയനും മറ്റെയാൾ ചുങ്കക്കാരനും.' എന്നു പറഞ്ഞാണ് യേശു ഉപമ ആരംഭിക്കുന്നത്. അവരുടെ ശരീരഭാഷകളെക്കുറിച്ച് സൂചിപ്പിച്ച ശേഷം അവർ ഇരുവരുടെയും പ്രാർത്ഥനകൾ ചുരുക്കം വാക്കുകളിൽ പറയുകയാണ് അവൻ. കുറേയധികം പ്രശ്നങ്ങൾ ഉള്ളതാണ് ഫരിസേയൻ്റെ പ്രാർത്ഥന. ചുങ്കക്കാരൻ്റേത് ഒറ്റവരി പ്രാർത്ഥനയായിരുന്നു. അവരുടെ പ്രാർത്ഥനയെ വ

George Valiapadath Capuchin
Oct 31, 2025


തുടക്കം
ഈയ്യിടെ നരവംശശാസ്ത്രപരമായ കുറേ ലേഖനങ്ങൾ വായിക്കാനിടയായി. ആദിമ മനുഷ്യരുടെ സാമൂഹിക വല്ക്കരണത്തെക്കുറിച്ച് ശാസ്ത്രലോകം എത്തിയിരുന്ന നിഗമനങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമായ കണ്ടെത്തലുകളിലേക്കും നിലപാടുകളിലേക്കും അവർ ഇന്ന് നീങ്ങുന്നുണ്ട്. നരവംശശാസ്ത്രത്തിൽ മിക്കവാറും ഘട്ടങ്ങളിൽ ഉള്ളത് തിയറികളല്ല, ഹൈപോതിസിസുകളാണ് എന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. മനുഷ്യകുലം അതിൻ്റെ ആരംഭ ഘട്ടത്തിൽ ഒറ്റതിരിഞ്ഞോ ഇണകളായോ നടക്കുകയായിരുന്നെന്നും സമൂഹമാവാൻ ആരംഭിച്ചിട്ട് ഏറെക്കാലം ആയില്ല എന്നുമായിരുന്നു പൊതു

George Valiapadath Capuchin
Oct 30, 2025


കുടുംബം
ലോകത്തൊരിടത്തും കുടുംബത്തിന് ഒരു ഏകീകൃത രൂപമില്ല. ഒരേ അയൽപക്കങ്ങളിലെ പത്ത് കുടുംബം എടുത്താൽ പത്തും പത്ത് വിധമായിരിക്കാം. വളരെ ഇടുങ്ങിയ കുടുംബ മൂല്യങ്ങളും കർക്കശമായ നിയമങ്ങളും ഉള്ള കുടുംബം മുതൽ വളരെ സുതാര്യതയും ജനാധിപത്യസ്വഭാവവും പുരോഗമനപരതയുമുള്ള കുടുംബങ്ങൾ വരെ അവയിൽ ഉണ്ടാകാം. വളരെ പുരുഷാധിപത്യ സ്വഭാവമുള്ള കുടുംബങ്ങൾ മുതൽ സ്ത്രീ പുരുഷ തുല്യതയും ഉഭയപങ്കാളിത്തവുമുള്ള കുടുംബങ്ങൾ വരെ ഉണ്ടാകാം. 'കുടുംബം' എന്നത് ഒരു കാലത്തും ഏകതാനതയുള്ളതായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ "കുടുംബം" എന

George Valiapadath Capuchin
Oct 30, 2025


നരൻ
"മരം ചാടി നടന്നൊരു കുരങ്ങൻ മനുഷ്യൻ്റെ കുപ്പായമണിഞ്ഞു" പഴയൊരു ചലച്ചിത്രഗാനത്തിലെ വരികളാണ്. മനുഷ്യരുടെ കൺസിസ്റ്റൻസി ഇല്ലായ്മയെയും ധാർമ്മിക ബോധ്യങ്ങളില്ലായ്മയെയും ആയിരിക്കണം പ്രസ്തുത ഗാനത്തിലൂടെ കവി പരിഹസിക്കുന്നത്. കുരങ്ങന് വാനരൻ എന്നൊരു പര്യായമുണ്ട്, മലയാളത്തിൽ. സത്യത്തിൽ വാലുള്ള നരനാണോ കുരങ്ങ്? ആണെന്ന് ശാസ്ത്രം ഒരിക്കലും പറയില്ല. കുരങ്ങും (monkey) മനുഷ്യക്കുരങ്ങും (ape) തമ്മിൽ എന്താണ് വ്യത്യാസം? കുരങ്ങിന് വാലുണ്ട് - ആൾക്കുരങ്ങിന് വാലില്ല. ആൾക്കുരങ്ങ് പലപ്പോഴും രണ്ടുകാലിൽ ന

George Valiapadath Capuchin
Oct 29, 2025


ഒന്നാം സുവിശേഷം
ഗബ്രിയേൽ മാലാഖയിൽ നിന്ന് ദൈവം ഒരുക്കിയ മംഗളവാർത്ത കേട്ടവൾ. പതർച്ചകൾക്കിടയിലും ദൈവഹിതമെങ്കിൽ നിറവേറുക തന്നെ വേണം എന്ന് വാക്കുപറഞ്ഞവൾ. ഏലീശ്വ വാർദ്ധക്യത്തിൽ ഗർഭം ധരിച്ചതറിഞ്ഞ് ഒരു നിമിഷം പാഴാക്കാതെ അവരെ ശുശ്രൂഷിക്കാനായി ദീർഘയാത്ര നടത്തിയവൾ. ഒരു അഭിവാദന സ്വരത്താൽത്തന്നെ ഏലീശ്വായുടെ ഗർഭസ്ഥ ശിശുവിനെ പരിശുദ്ധാത്മാവിനാൽ നിറച്ചവൾ. ശക്തരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ട് എളിയവരെ ഉയർത്തുന്ന ദൈവത്തിന് സ്തോത്രഗീതം പാടിയവൾ. വൃദ്ധയായ ബന്ധുവിൻ്റെ ഗർഭാരിഷ്ടതകളിൽ മൂന്നുമാസം ശുശ്രൂഷ നൽകിയവൾ. ത

George Valiapadath Capuchin
Oct 24, 2025


വിധവ
യേശു പറഞ്ഞിട്ടുള്ള ചില ഉപമകൾ (parables) അന്യാപദേശ കഥകളോട് (allegories) സാമ്യം തോന്നുമെങ്കിലും അവൻ പറഞ്ഞതത്രയും ഉപമകളായിരുന്നു (parables) എന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്ന വസ്തുത. ഉപമകളും അന്യാപദേശങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഉപമകൾ ഏതെങ്കിലും ഒരൊറ്റ ബിന്ദുവിൽ ഉപമേയവുമായി ബന്ധപ്പെടുന്നവയും, അന്യാപദേശങ്ങൾ കഥയും കഥ ദ്യോതിപ്പിക്കുന്ന യാഥാർത്ഥ്യവുമായി മിക്കവാറും എല്ലാ തലത്തിലും അംശത്തിലും ബന്ധപ്പെട്ട് സമാന്തരമായി പുരോഗമിക്കുന്നവയും ആണ്. യേശു പറഞ്ഞവയത്രയും ഉപമകൾ ആയിരുന്നു. എങ്കിലു

George Valiapadath Capuchin
Oct 23, 2025


പ്രണയം
എല്ലാ മതങ്ങളിലും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും എന്നുതോന്നുന്നു. വിശ്വാസമില്ലാത്തവരുടെയും മതം ഉപേക്ഷിച്ചവരുടെയും കാര്യമല്ല പറയുന്നത്. ('വിശ്വാസം ഉപേക്ഷിച്ചവർ' എന്ന് ചിലർ ഉപയോഗിക്കാറുണ്ട്. ആ പ്രയോഗം ശരിയാണെന്ന് തോന്നുന്നില്ല. ആർക്കെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മതമായിരിക്കണം അവർ ഉപേക്ഷിച്ചത്. അങ്ങനെയുള്ളവർക്ക് ഒരിക്കലും വിശ്വാസം ഉണ്ടായിരുന്നിരിക്കില്ല!). ആത്മീയനേതൃത്വത്തെക്കുറിച്ചാണ് പറയാൻ ആലോചിച്ചത്. കത്തോലിക്കാ സഭയിൽ ഞാൻ കണ്ടിടത്തോളം - സന്ന്യസ്തര

George Valiapadath Capuchin
Oct 21, 2025


വൈദ്യൻ
എനിക്ക് ലൂക്കായെ ഒത്തിരി ഇഷ്ടമാണ്. പുതിയ നിയമത്തിൽ മൂന്നാമത് ആയിട്ടാണ് ലൂക്കായുടെ സുവിശേഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പൗലോസിന്റെ ശിഷ്യനും സഹചാരിനുമായിരുന്നു അയാൾ. അന്ത്യോഖ്യയിൽ സിറിയൻ വംശജരായ വിജാതീയ മാതാപിതാക്കൾക്ക് ജനിച്ച പുത്രൻ. ഒരു വൈദ്യൻ ആയിരുന്ന അയാൾ നല്ലൊരു അന്വേഷണാത്മക പത്രപ്രവർത്തകനും എഴുത്തുകാരനും ആയി മാറി. പുതിയ നിയമത്തിലെ പഞ്ചഗ്രന്ഥി എന്നു പറയാം നാല് സുവിശേഷങ്ങളും അപ്പസ്തോല പ്രവൃത്തികളും ചേർന്ന അഞ്ച് "ചരിത്ര" ഗ്രന്ഥങ്ങളെ. അതിൽ യേശുവിൻ്റെ സുവിശേഷവും പരിശുദ്ധാത

George Valiapadath Capuchin
Oct 20, 2025


കല്ലറകൾ
"നിങ്ങൾക്ക് ഹാ കഷ്ടം! എന്തെന്നാൽ നിങ്ങളുടെ പിതാക്കന്മാരാണ് അവരെ വധിച്ചതെങ്കിലും പ്രവാചകന്മാർക്ക് നിങ്ങൾ കല്ലറകൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്ക് നിങ്ങൾ സാക്ഷ്യവും അംഗീകാരവും നല്കുന്നു" എന്ന് നിയമജ്ഞരോടും ഫരിസേയരോടുമായി പറയുന്നുണ്ട് യേശു. സത്യത്തിൽ രക്തസാക്ഷികളായ പ്രവാചകന്മാർക്ക് കല്ലറകൾ പണിയുന്നതിൽ എന്താണ് പ്രശ്നം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തങ്ങളുടെ പൂർവ്വതലമുറകളാണ് അവരെ വധിച്ചതെന്ന് അവർ ശരിവെക്കുന്നു എന്നതാണ് അതിലെ ഒരു വിരോധാഭാസം. അതുവഴി പ്

George Valiapadath Capuchin
Oct 17, 2025


നുണയൻ
ഒന്നോർത്താൽ ആർക്കാണ് മനുഷ്യനാവാൻ ആഗ്രഹമില്ലാത്തത്? ആരാണ് മനുഷ്യനാവാൻ ശ്രമിക്കാത്തത്? മനുഷ്യനാവാനാണ്, മനുഷ്യനായി അംഗീകരിക്കപ്പെടാനാണ്, എല്ലാവരുടെയും പരിശ്രമമത്രയും. അക്കാര്യത്തിൽ അപവാദങ്ങളില്ല. മനുഷ്യ വ്യക്തിയായി അംഗീകരിക്കപ്പെടാത്തതാണ് ദുഃഖങ്ങളിൽ വലിയ ദുഃഖം; രോഷങ്ങളിൽ വലിയ രോഷം. മനുഷ്യ വ്യക്തിക്ക് നല്കേണ്ട മാഹാത്മ്യവും ബഹുമാനവും ലഭിക്കാതെ പോകുമ്പോഴാണ് മനുഷ്യർ നിരാശരാകുന്നത്; കോപാകുലരാകുന്നത്; അക്രമകാരികളാകുന്നത്; പിൻവലിയുന്നത്; ഒറ്റകളാകുന്നത്; മദ്യപരാകുന്നത്; നിഷേധികളാകുന്നത

George Valiapadath Capuchin
Oct 15, 2025


ധ്യാനം
ഇതേക്കുറിച്ച് മുമ്പൊരു നാൾ എഴുതിയിട്ടുണ്ടോ എന്ന് തീർച്ചയില്ല. മിക്കവാറും 1991-ൽ അല്ലെങ്കിൽ 92 -ൽ ആയിരിക്കണം അത്. എട്ടു പേർ ഞങ്ങൾ ഒരു പ്രത്യേക രീതിയിലുള്ള ധ്യാനത്തിന് പോയത്. കുരുമുളകിനും ഏലത്തിനും രോഗം പിടിപെട്ടും വില കുറഞ്ഞും കേരളത്തിൻ്റെ മലയോര മേഖല, പ്രത്യേകിച്ച് ചെറുകിടക്കാരായ ദരിദ്ര കർഷകർ നട്ടംതിരിഞ്ഞ കാലം. പാലാ രൂപതയിലെ സെബാസ്റ്റ്യൻ കിഴക്കേക്കുറ്റ് അച്ചൻ, മാത്യു പൈകട അച്ചൻ, എൻ്റെ സഹപാഠിയായ ആൻ്റോ അച്ചൻ, അക്കാലത്ത് വിവിധ വർഷക്കാരായി ദൈവശാസ്ത്ര വിദ്യാർത്ഥികളായ അലക്സ് കിഴക്കേ

George Valiapadath Capuchin
Oct 14, 2025


The poor
Pope Leo XIV has just released his first apostolic exhortation, Dilexi Te (I have loved you). As I understand the main theme of the Exhortation is poverty in the world and the responsibility of the Church and the world towards the poor. I didn't have time to read the Exhortation. From a preliminary observation, it seems that Pope Leo has taken a very bold stance through this. However, I felt it necessary to share a few things before reading it and sharing about it. There are

George Valiapadath Capuchin
Oct 11, 2025


ദരിദ്രർ
ലിയോ XIV മാർപാപ്പാ Dilexi Te (ദിലെക്സി തേ = ഞാൻ നിങ്ങളെ സ്നേഹിച്ചു) എന്ന പേരിൽ തൻ്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുകയാണ്. ലോകത്തിലെ ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരോടുള്ള സഭയുടെയും ലോകത്തിൻ്റെയും ഉത്തരവാദിത്തത്തെക്കുറിച്ചുമാണ് ലേഖനത്തിലെ പ്രധാന പ്രതിപാദ്യം. പ്രബോധന രേഖ വായിക്കാൻ സാവകാശം കിട്ടിയില്ല. ലിയോ പാപ്പാ വളരെ ധീരമായ നിലപാടുകൾ എടുത്തിട്ടുള്ളതായാണ് പ്രാഥമിക നിരീക്ഷണത്തിൽനിന്ന് മനസ്സിലാകുന്നത്. ഏതായാലും അതിന് മുന്നോടിയായി ഒന്നു രണ്ട് കാര്യങ്ങൾ പങ്കുവക്

George Valiapadath Capuchin
Oct 11, 2025


ഔന്നത്യം
വെറുതേ ഇങ്ങനെ ഒന്നാലോചിച്ചുനോക്കൂ. കാലാവസ്ഥാ പ്രവചന കേന്ദ്രം, അല്ലെങ്കിൽ വേണ്ടാ മുൻകൂട്ടി കാര്യങ്ങൾ പറയുന്നതിൽ നിപുണനായ ഒരു പൂർവ്വാചകൻ...

George Valiapadath Capuchin
Oct 8, 2025


Little lamps
When we think about St. Francis of Assisi, we all think of a saint with intense love for and devotion to God, and humility. However,...

George Valiapadath Capuchin
Oct 7, 2025


ഗോത്രാതീതം
ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ച് പഴയ നിയമത്തിൽ അങ്ങിങ്ങ് സൂചനകൾ ഉണ്ട്. പ്രഭാഷകൻ്റെ പുസ്തകത്തിലും പുറപ്പാടിൻ്റെ പുസ്തകത്തിലും മറ്റും...

George Valiapadath Capuchin
Oct 6, 2025


പാടുക നാം സമാധാനം
അസ്സീസിയിലെ സഹോദരന് ഫ്രാന്സിസിന്റെ ജീവിതത്തിലെ അന്ത്യകാല മുഹൂര്ത്തങ്ങളുടെ എണ്ണൂറാം വാര്ഷികങ്ങള് നാം കൊണ്ടാടുകയാണ് ഈ...

George Valiapadath Capuchin
Oct 4, 2025

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
