top of page

തിരുത്തുകൾ

Writer: George Valiapadath Capuchin
George Valiapadath Capuchin
Feb 20
1 min read

A man in white attire sits on a red chair with head resting on hand, appearing contemplative, against a dark background. No visible text.

'തിരുസ്സഭ' എന്നാണ് കത്തോലിക്കാ സഭ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. എന്നാൽ സഭ വിശുദ്ധയാണോ? അല്ലേയല്ല. പിന്നെ എങ്ങനെയാണ് തിരുസ്സഭ അഥവാ വിശുദ്ധ കത്തോലിക്കാ സഭ എന്ന് പറയാനാവുക? സഭയുടെ വിശ്വാസമനുസരിച്ച് ക്രിസ്തുവാണ് അതിൻ്റെ ശിരസ്സ്. പരിശുദ്ധാത്മാവാണ് അതിൻ്റെ ആത്മാവ്. സഭ ശരീരമാണ്. മൊത്തം പാപത്തിൻ്റെ ചളി പുരണ്ടതാണ് ആ ശരീരം. പാപാന്ധകാരം ഇല്ലാത്ത ശിരസ്സ് അതിനെ തൻ്റേതാക്കിയിരിക്കുന്നു, നന്മയുടെ ദൈവാത്മാവ് അതിനെ ഉള്ളിൽ നിന്ന് നയിക്കുകയും ചെയ്യുന്നു. സാവധാനമാണ് അവൾ സ്വയം ശുദ്ധി വരുത്തുന്നത്. പാപികളായിരുന്ന നിരവധി പേരെ യേശുവിൻ്റെ വംശാവലി ചരിത്രത്തിൽ കാണുന്നതുപോലെ സഭാ ചരിത്രത്തിലും തിന്മയുടെ ഏടുകൾ നിരവധി കാണാൻ കഴിയും.


ചരിത്രം പരിശോധിച്ചാൽ, ചരിത്രത്തിലെ മറ്റ് മാനുഷിക സംവിധാനങ്ങളിൽ നിന്ന് ഒത്തിരിയൊന്നും വ്യത്യാസം ഇല്ലാത്തവിധം ഹിംസയും തിന്മയും ധാർഷ്ട്യവും അവളിലും കാണാൻ കഴിയും. "ഞാൻ പിഴയാളി' എന്ന് ഓരോ വിശ്വാസിയും നെഞ്ചത്തടിച്ച് പറയും പോലെ ഒരു സംവിധാനം എന്ന നിലയിൽ സഭയും, ചെയ്തു പോയ തെറ്റുകളെക്കുറിച്ച് 'ഞങ്ങൾ പിഴയാളികൾ' എന്ന് നെഞ്ചത്തടിച്ച് വേദനയോടെ ഏറ്റുപറഞ്ഞിട്ടുണ്ട്.


കത്തോലിക്കാ സഭയിൽ കുമ്പസാരം ഉള്ളതുപോലെ തന്നെ കത്തോലിക്കാ സഭയും കുസസാരിച്ചുപോരുന്നു. പൂർവ്വികതിന്മകളെ നിരാകരിക്കുന്ന, ഭൂതകാലത്തിലെ സ്വന്തം തെറ്റുകളെ ഏറ്റുപറയാത്ത, എന്തിനും ഏതിനും തനിക്കുപുറത്തു മാത്രം തിന്മ കണ്ടെത്തുന്ന സംവിധാനങ്ങൾ അകമേനിന്നേ ദ്രവിച്ചുപോകും!

 
 
bottom of page