

ഇക്കഴിഞ്ഞ നവംബർ 22 -ാം തിയ്യതി വത്തിക്കാൻ ചത്വരത്തിൽ വന്നുചേർന്ന തീർത്ഥാടകരോടായി ലിയോ മാർപാപ്പാ നല്കിയ വിശ്വാസബോധന സന്ദേശം വളരെ ശക്തമായിരുന്നു. ഒരു സോഷ്യലിസ്റ്റ് ആയി ജീവിതമാരംഭിച്ച്, പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന അമേരിക്കൻ മാധ്യമപ്രവർത്തകയും തൊഴിലാളി സംഘടകയും ആയിരുന്ന ഡോറത്തി ഡേയ് എന്ന ആക്റ്റിവിസ്റ്റിനെ മുൻനിർത്തിയായിരുന്നു മാർപാപ്പയുടെ സന്ദേശം.
അവളുടെ ഉള്ളിൽ സ്നേഹത്തിൻ്റെ അഗ്നിയുണ്ടായിരുന്നു. തന്റെ രാജ്യത്തിന്റെ വികസന മാതൃക എല്ലാവർക്കും ഒരേപോലെ അവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് അവൾ കണ്ടറിഞ്ഞു. അതിനാൽ, ഡോറത്തി ഡേ ഒരു നിലപാട് സ്വീകരിച്ചു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, തൊഴിലാളികളുമായും കുടിയേറ്റക്കാരുമായും, കൊല്ലുന്ന ഒരു സമ്പദ്‌വ്യവസ്ഥയാൽ മാറ്റിനിർത്തപ്പെട്ടവരുമായും താൻ ഇടപെടേണ്ടതുണ്ടെന്ന് ഡോറത്തി തിരിച്ചറിഞ്ഞു.
അവളുടെ സേവനവും പ്രവർത്തനങ്ങളും രോഷത്തെ കൂട്ടായ്മയിലേക്കും പ്രവർത്തനത്തിലേക്കും എങ്ങനെ പരിവർത്തിപ്പിക്കാം എന്ന് നമുക്ക് കാട്ടിത്തരുന്നുണ്ട്.
നിഷ്ക്രിയമായ സമാധാനമാണ് ഇന്ന് മിക്കവരും ഇഷ്ടപ്പെടുന്നത്. നിഷ്ക്രിയമായ സമാധാനം സമാധാനമല്ല. സക്രിയമായ സമാധാനമാണ് ക്രിസ്തു നല്കുന്ന സമാധാനം. സർവ്വജനത്തിൻ്റെയും സുസ്ഥിതി ലക്ഷ്യം വയ്ക്കുന്ന ഒന്ന്. അത് പ്രത്യാശയിൽ അടിസ്ഥാനമിട്ടതുമാണ്.
അവളിൽ ഉണ്ടായിരുന്ന അഗ്നി നമ്മളിലും ഉണ്ടല്ലോ എന്നാണ് മാർപ്പാപ്പാ ആശ്ചര്യപ്പെട്ടത് !
_🐌_ _ __ _





















