top of page
ഒരു മഞ്ഞിൻ കണം


കീഴാവൽ
St Francis washing a leper (2001-bronze statue) by Fiorenze Bacci, Rivotorto, Italy പൗലോസിന്റെ സ്ത്രീവിരുദ്ധമെന്ന് തോന്നാവുന്ന ഒരു പരാമർശം മൂലം തമസ്കരിക്കപ്പെട്ടുപോയ ഒരു സുപ്രധാന വാക്യമുണ്ട്: "ക്രിസ്തുവിനോടുള്ള ആദരവിനെപ്രതി നിങ്ങൾ അന്യോന്യം കീഴായിരിക്കുവിൻ." മലയാളത്തിലാവട്ടെ, "പരസ്പരം വിധേയരായിരിക്കുവിൻ" എന്നാണ് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടുപേർക്കിടയിൽ എന്ന അർത്ഥമാണ് -each other- എന്നതിന് മലയാളത്തിൽ "പരസ്പരം" എന്നാണ് മനസ്സിലായിട്ടുള്ളത്. ഇംഗ്ലീഷിലെ one another

George Valiapadath Capuchin
Oct 281 min read


ഒറ്റനിയമം
പരമ്പരാഗത യഹൂദർ അവരുടെ ഉമ്മറ വാതിലിന്റെ കട്ടിളപ്പടിമേൽ ഒരു തിരുവചനച്ചുരുൾ ആണിയടിച്ച് കെട്ടിവയ്ക്കാറുണ്ട്. മെസൂസ എന്നാണ് അത് പറയപ്പെടുന്നത്. "ഷേമാ"-യാണ് അതിൽ എഴുതിയിരിക്കുന്നത്. പുറത്തേക്ക് പോകുമ്പോഴും പുറമേനിന്ന് അകത്തേക്ക് വരുമ്പോഴും അവർ മേൽപ്പറഞ്ഞ മെസൂസയിന്മേൽ തൊട്ട് സ്വയം ആചാരം ചെയ്യും. വീടിനുവെളിയിൽ ഷേമായാണ് എൻ്റെ വഴികാട്ടി. വീടിനുള്ളിലും ഷേമാ തന്നെ എൻ്റെ വഴികാട്ടി എന്നാണ് അയാൾ പ്രഖ്യാപിക്കുന്നത്. പരമ്പരാഗത യഹൂദ പുരുഷന്മാർ വചനം വായിച്ച് പ്രാർത്ഥിക്കുമ്പോൾ ഒരുചെറിയ കറുത്തപ

George Valiapadath Capuchin
Oct 271 min read


തുരപ്പത്വം
ആദ്യമേ പറയട്ടെ, എനിക്ക് പൊളിറ്റിക്കൽ സയൻസിൽ ബിരുദമൊന്നുമില്ല. രാഷ്ട്രീയ ജനാധിപത്യത്തിൽ താല്പര്യമുണ്ടെങ്കിൽ പോലും അതിലേറെ താൽപര്യം സാമൂഹിക ജനാധിപത്യത്തിലാണ്. എന്നിരിക്കിലും, ഒരു ഭരണക്രമം എന്ന നിലയിൽ ജനാധിപത്യം മറ്റു ഭരണക്രമങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, സിംഹമാണ്, പുലിയാണ്, ആണത്തമുള്ളവനാണ് (ആണത്തമുണ്ടെന്ന് വീമ്പുപറയുന്ന പലരും പെണ്ണിനെ കാണുമ്പോൾ ഒളിച്ചോടിപ്പോകുന്നവരാണ്) എന്നൊക്കെ ഒരു ജനാധിപത്യ സംവിധാനത്തിൽ ഏത് രാഷ്ട്രീയ കക്ഷിക്കാർ

George Valiapadath Capuchin
Oct 211 min read


വിടുതൽ
"സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ ദൃഢതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയപ്പെടരുത്." (ഗലാ. 5:1) എന്ന ആഹ്വാനം കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. എത്ര തലങ്ങളിലാണ് അതിൻ്റെ അർത്ഥം പടർന്നു കിടക്കുന്നത്! ബാഹ്യവും സാമൂഹികവും ഘടനാപരവുമായ അവസ്ഥകളിൽ സ്വാതന്ത്ര്യം എന്നത് കൂടുതലും നെഗറ്റീവ് സ്വാതന്ത്ര്യത്തെയാവും സൂചിപ്പിക്കുന്നത്. ബാഹ്യശക്തികളുടെ കോയ്മ, സ്റ്റേറ്റിൻ്റെ നിയന്ത്രണം, സാമൂഹികമായ അടിച്ചമർത്തൽ എന്

George Valiapadath Capuchin
Oct 141 min read


പുണ്യവഴിയിലെ വിശുദ്ധ സോദരൻ
(ഒക്ടോബർ 3 ന് മനോരമ പ്രസിദ്ധീകരിച്ചത്) പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ വെറും 44 വർഷം നീണ്ട തൻ്റെ ജീവിതധർമം നിറവേറ്റി കടന്നുപോയ ഒരാളാണു ഫ്രാൻസിസ് അസ്സീസി. കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി കൊണ്ടാടുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ദിവസങ്ങളിൽ ലോകമെങ്ങും അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ എഴുതപ്പെടുന്നത്? ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തിൽ ധനിക കുടുംബത്തിൽ ജനനം. തിന്നും കുടിച്ചും ആടിയും പാടിയും തിമിർത്താഘോഷിച്ച കൗമാരം. എന്നാൽ, 22–ാം വയസ്സിൽ യുവാവിൽ ചില മാനസാന്തരങ്ങൾ സംഭവിച്ചു.

George Valiapadath Capuchin
Oct 71 min read


സ്റ്റാഫും ബോസ്സും
ഈ കഥ പലതവണ വായിച്ചിട്ടും കേട്ടിട്ടും കാണും. പട്ട് വ്യാപാരം ചെയ്ത് സമ്പന്നനായ അസ്സീസിയിലെ പീറ്ററിൻ്റെ മൂത്തമകൻ! പുത്രൻ കുറച്ച് ലാവിഷായിട്ട് ജീവിക്കുന്നത് കാണാൻ തന്ന്യാ അപ്പന് ഇഷ്ടം. കാരണം, പാരമ്പര്യമായി വലിയ കുലീനത്വമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമാണ്. അതിനാൽ സാമാന്യം പ്രകടനപരതയൊക്കെ ആവാം. നല്ല വിലപിടിപ്പുള്ളതും പകിട്ടുള്ളതുമായ ബ്രാൻഡഡ് കുപ്പായങ്ങൾതന്നെയാ അപ്പൻ മകന് കൊടുക്കണത്. കൂട്ടുകാരോടൊപ്പം പൊങ്ങച്ചംകാട്ടാനും ആർമാദിക്കാനും ആവശ്യത്തിന് കൈക്കാശും. അല്പം റൊമാൻസിൻ്റെ അസ്കി

George Valiapadath Capuchin
Sep 291 min read


വിസ്മയങ്ങൾ
പോളണ്ടിൽ നിന്നുള്ള ഹെൻറിക് എന്ന സഹോദരനാണ് ഇപ്പോൾ കൂടെയുള്ളത്. അഞ്ചട്ടുവർഷം മുമ്പ് റോമിൽ ആയിരുന്നപ്പോൾ ഉണ്ടായ ഒരനുഭവം അദ്ദേഹം പങ്കുവെച്ചു. വിശുദ്ധ പാദ്രേ പിയോക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കക്കു മുന്നിൽ അദ്ദേഹത്തിൻ്റെ ഭക്തർ ഒരു കരിമരുന്നുകാലാപ്രകടനം നടത്തിയത്രേ! ഹെൻറിക്കിന് അന്നത് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവിചാരിതമായി രോഗബാധിതനായ ഹെൻറിക് വത്തിക്കാനിൽനിന്ന് ഏതാനും ബ്ലോക്കുകൾ അപ്പുറമുള്ള ആസ്പത്രിയിൽ അഡ്മി

George Valiapadath Capuchin
Sep 241 min read


ഉദരഫലം
വ്യാകുലമാതാവ് എന്നുകേൾക്കുമ്പോഴേ, കുരിശിൻ ചുവട്ടിലെ അമ്മയെ ഓർമ്മവരും. വ്യാകുലം എന്നത് മനുഷ്യരുടെ ഒരു വൈകാരിക യാഥാർത്ഥ്യമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഒത്തിരി മനുഷ്യർക്ക്, പ്രത്യേകിച്ച് വ്യാകുലകളായ അമ്മമാർക്ക് വ്യാകുലമാതാവ് ഒരു ബലവും അഭയസ്ഥാനവുമാണ്. എന്നാൽ, സ്വാഭാവിക യാഥാർഥ്യത്തിനപ്പുറം ദൈവശാസ്ത്രപരമായോ മിസ്റ്റിക്കലായോ നാം ആ അമ്മയെ സമീപിച്ചാൽ മറ്റൊരു ചിത്രമാവും അയമ്മ നമുക്കുമുന്നിൽ വരച്ചിടുക! ആദിമ ഹവ്വാക്ക് വിപരീതം എന്ന നിലയിൽ പുതിയ ഹവ്വാ എന്ന നിലയിൽ ഹവ്വായായി നാം മറിയത്തെ

George Valiapadath Capuchin
Sep 181 min read


പൂർത്തി
മുറിച്ചു നൽകലാണ് ദിവ്യകാരുണ്യത്തിൻ്റെ ഹൃദയം. അതുകൊണ്ടാണ് കുരിശും കുർബാനയും സ്നേഹവും ഒന്നാകുന്നത്. മുറിയലും മുറിച്ചുനൽകലും പലയിടത്തുമുണ്ട്. അതിനുമുമ്പിൽ ദൈവത്തിന് കൃതജ്ഞതയുടെ സ്തോത്രംപാടൽ കൂടിയാകുമ്പോൾ അത് വിശുദ്ധമായ കുർബാനയാകും. ഏതൊരു സ്നേഹത്തിലും നല്കൽ ഉണ്ട്. ഏതൊരു നൽകലിലും രക്തത്തിൻ്റെ ഉപ്പ് പടരുമ്പോൾ, മരണത്തിൻ്റെ ചാഞ്ഞൊരുനിഴൽ വീഴുമ്പോൾ, അവിടെ കുർബാന ഉണ്ടാകുന്നു. പണമുള്ളവർ തങ്ങളുടെ സമ്പത്തിൽനിന്ന് നല്ലൊരു തുക പള്ളിക്ക് കാഴ്ച നൽകുമ്പോൾ അവിടെ മരണത്തിന്റെ നിഴൽ ഇല്ല. ഒന്നുമില

George Valiapadath Capuchin
Sep 151 min read


ഗ്രൗണ്ട് സീറോ
ഇരുപത്തഞ്ചാണ്ടുകൾ! 9/11 എന്ന ഭീകരാക്രമണം കഴിഞ്ഞിട്ട്. ലോകം അതിൻ്റെ പേരിൽ എത്ര മാറി! യാത്രാ രീതികൾ എത്ര മാറി! സർക്കാരുകൾ എത്ര വലത്തോട്ട് മാറി! പല ഭരണകൂടങ്ങളും, ചില ഭരണാധികാരികൾ പോലും 9/11 ൻ്റെ വിദൂരമായ ഫാൾ ഔട്ടുകളാണ്. തിന്മകൊണ്ട് തിന്മയേ ഉണ്ടാകൂ. തിന്മകൊണ്ട് നന്മയുല്പാദിപ്പിക്കാൻ കഴിയില്ല. അങ്ങനെ നാമാരും കരുതിയിട്ടുമില്ല. തിന്മയെ നന്മക്കായി പരിണമിപ്പിക്കാൻ കഴിയുന്നവൻ ദൈവം മാത്രമാണ്. അത് കഴിയുന്നതാവട്ടെ, തിന്മയുപേക്ഷിച്ച് നന്മയെ പുൽകാൻ മനുഷ്യരെ മാനസാന്തരപ്പെടുത്തുന്നതിലൂടെയുമാ

George Valiapadath Capuchin
Sep 111 min read


ബിലോങ്
ക്രിസ്തീയ വിശ്വാസത്തിൻ്റെ ആദ്യദിനങ്ങളിൽത്തന്നെയായി പൗലോസ് ഇങ്ങനെ എഴുതുന്നുണ്ട്: 'നിങ്ങളുടെ ഇടയിൽ അസൂയയും തർക്കവും വിഭാഗീയതയും നിലനിൽക്കുമ്പോൾ നിങ്ങൾ ജഡിക മനുഷ്യർ തന്നെയാണ്. അപ്പോൾ നിങ്ങൾ തീരെ വളർന്നിട്ടില്ല.' എല്ലാം ഒന്നാണെന്നു പറയുകയും ഒന്നാവാൻ യാതൊന്നും ചെയ്യാതിരിക്കുകയും, പരസ്പരം അകന്നുമാറാൻ എപ്പോഴും കോപ്പുകൂട്ടുകയും ചെയ്യുന്ന കാപട്യം പൗലോസിന് തീരേ രുചിക്കില്ല. അതുകൊണ്ടാണ് അയാളുടെ വാക്കുകൾക്ക് അത്രയും മൂർച്ച. നാമെല്ലാം ഒന്നല്ല. എന്നാൽ, ബോധപൂർവ്വം നമുക്ക് ഒന്നാവാം. ഏകീഭാവ

George Valiapadath Capuchin
Sep 61 min read


തോണിക്കാരൻ
ഒരു പൊടിമീൻപോലും വലയിൽ കുടുങ്ങാതെപോയ ആ രാത്രി ഒരു ആകസ്മികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? ആ പ്രഭാതത്തിൽ ആ തടാകക്കരയിൽ അയാൾ അവിടെത്തന്നെ വന്നതും ഒരു ആകസ്മികത യായിരുന്നു എന്ന് തോന്നുന്നുണ്ടോ? രാവിലെത്തന്നെ അത്രയും ജനം അവിടെ വന്നുചേർന്നതും ഒരു യാദൃച്ഛികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? രണ്ടു തോണികൾ അവിടെ ഉണ്ടായിരുന്നിട്ടും, ഭഗ്നാശരായ മീൻപിടുത്തക്കാർ രണ്ടിലും ഉണ്ടായിരുന്നിട്ടും, അവൻ ശിമയോൻ്റെ തോണിയിലേക്ക് കയറിയതും യാദൃച്ഛികതയായിരുന്നോ? ഒന്നും അല്ല കേട്ടോ. വൃഥാധ്വാനത്തിൻ്റെ ഈ

George Valiapadath Capuchin
Sep 41 min read


വ്യോമതന്തു
ഞങ്ങളോടൊപ്പം കുറച്ചുകാലത്തേക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു. "നിങ്ങൾ മാനസാന്തരപ്പെട്ട് ഒരു ശിശുവിൻ്റെ ഹൃദയം സ്വന്തമാക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്ന രീതിയിലാണ് മത്തായി 18:3 ൻ്റെ ഇംഗ്ലീഷിലുളള പരിഭാഷ വരുന്നത്. എത്ര ശ്രമിച്ചാലും അദ്ദേഹത്തിന് ഈ വചനം മനസ്സിലാക്കിയെടുക്കാൻ കഴിയുമായിരുന്നില്ല. ഈ വചനം കേൾക്കുമ്പോഴേക്കും 'ഒരു കുട്ടിയുടെ നെഞ്ച് തുരന്ന് ഹൃദയം എടുക്കുക' എന്ന രീതിയിലുള്ള അർത്ഥം മാത്രമേ അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് വരുമായിരുന്നുള്ളൂ. ഞാൻ മനസ്സ

George Valiapadath Capuchin
Sep 21 min read


സത്യമേവം
ജീവിതവൃത്തിക്ക് നീ തെരഞ്ഞെടുത്ത പാപവഴിയുടെ ഫലം നിൻ്റെ ഭാര്യയും കുട്ടികളും പങ്കിട്ടെടുക്കുമോ എന്ന് വനത്തിൽ വച്ച് തന്നെ കൊള്ളയടിക്കാൻ തുടങ്ങിയ രത്നാകരനോട് നാരദ മഹർഷി ചോദിച്ചത്രേ! അങ്ങനെയൊരുവശം അപ്പോഴാണ് അങ്ങേരുടെ മനസ്സിലേക്ക് വരുന്നത്. വീട്ടിൽ ചെന്ന് അയാൾ ഭാര്യയോടും മക്കളോടും അക്കാര്യം ചോദിച്ചു. തങ്ങൾക്ക് പണവും ഭക്ഷണവും ഭർത്താവും പിതാവുമായ അയാൾ നല്കുന്നുണ്ടെങ്കിലും, അയാൾ ചെയ്യുന്ന പാപത്തിന്റെ ഫലം അയാൾതന്നെ അനുഭവിക്കേണ്ടിവരും എന്ന് അവർ അയാൾക്ക് വ്യക്തത നൽകിയത്രേ! അവിടെയാണ് വാല്മ

George Valiapadath Capuchin
Sep 11 min read


വിശുദ്ധി
എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഉൾക്കാഴ്ച വിശുദ്ധ ഗ്രന്ഥം മുന്നോട്ടുവക്കുന്ന ഒന്നാണ്. എന്നാൽ, ആരാണ് വിശുദ്ധർ എന്നും എന്താണ് വിശുദ്ധി എന്നുമുള്ള ഉൾക്കാഴ്ചയ്ക്ക് ഒട്ടൊരു കാലത്തേക്ക് മങ്ങലേൽക്കുകയും വിശദീകരണങ്ങൾ വേണ്ടത്ര വ്യക്തതയില്ലാതെ പോവുകയും ചെയ്തിട്ടുണ്ട്. ഇന്നയിന്ന കാര്യങ്ങൾ ചെയ്യുകയും ഇന്നയിന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്നത് വിശുദ്ധിയായി ഒട്ടൊരു കാലത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അത് വളരെ നൈയ്യാമികമായ ഒരു കാഴ്ചപ്പാടായിരുന്നു. അതിന്

George Valiapadath Capuchin
Aug 301 min read


ടോടാലിതെർ ആലിതെർ
പുതിയനിയമത്തിലെ ദൈവത്തെക്കുറിച്ച് അത്ഭുതം തോന്നാതെവയ്യ. തെറ്റിദ്ധരിക്കപ്പെടുന്ന, തിരസ്കൃതനാകുന്ന, ദുർബലനായ, പിടിക്കപ്പെടുന്ന, ഭേദ്യംചെയ്യപ്പെടുന്ന, മർദ്ദനമേൽക്കുന്ന, നിന്ദിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന, യാതൊരു വെല്ലുവിളിയും ഏറ്റെടുക്കാൻ പ്രാപ്തിയില്ലാത്ത, നിസ്സാരനായ ഒരു ദൈവം! അവന് ആകെ ഉണ്ടായിരുന്നത് അവന്റെ വാക്കുകൾ മാത്രമായിരുന്നു. ഒരു പഴയ ഇംഗ്ലീഷ് ഗാനം പാടുന്നത് പോലെ, "It's only words and words are all I have To take your heart away" (എന്റെ കൈവശം വാക്കു

George Valiapadath Capuchin
Aug 271 min read


ഹിതം
വഴിതെറ്റിപ്പോയി എന്ന് കരുതിയ ഒരു മകനുവേണ്ടി അയാളുടെ അമ്മ പതിറ്റാണ്ടുകളോളം കണ്ണീരോടെ പ്രാർത്ഥിച്ചുവെന്നും, ദൈവം അവളുടെ പ്രാർത്ഥന കേട്ടു എന്നും പാരമ്പര്യം പറയുന്നുണ്ട്. മോനിക്ക എന്നായിരുന്നു ആ അമ്മയുടെ പേര്. അഗസ്റ്റിൻ എന്ന് മകന്റെയും. കുറേക്കാലം മുമ്പ് ഒരു വ്യക്തിയുടെ മാനസാന്തരത്തിനു വേണ്ടി ആഴ്ചകളോളം പ്രാർത്ഥിച്ചത് ഓർമ്മയുണ്ട്. അയാളിൽ മാറ്റമൊന്നും ഉണ്ടായതായി തോന്നിയില്ല! (ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട്). എന്നുകരുതി, പ്രാർത്ഥന നിഷ്ഫലമായിപ്പോയി എന്നും വിശ്വസിക്കുന്നില്ല. നമ്മളൊക്ക

George Valiapadath Capuchin
Aug 272 min read


വൈരള്യം
ഇന്നത്തെ പല ചെറുപ്പക്കാരും ജീവിതത്തിൽ അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉള്ളതായി പറയുന്നുണ്ട്. അഞ്ചുവർഷത്തിനകം എട്ടുകോടി ഉണ്ടാക്കണം. അല്ലെങ്കിൽ, അഞ്ചു വർഷത്തിനകം ഇൻസ്റ്റയിൽ നൂറ്-കെ ഫോളോവേഴ്സ് വേണം. അല്ലെങ്കിൽ, തൻ്റെ യൂറ്റ്യൂബ് ചാനലിന് അഞ്ചു വർഷം കൊണ്ട് പത്ത്-എം സബ്സ്ക്രൈബേഴ്സിനെ സംഘടിപ്പിക്കണം. താൻ ഒരു സംഭവമാകണം. അല്ലെങ്കിൽ, താൻ അഭിനയിക്കുന്ന/സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിൽ ഇടംപിടിക്കണം. അല്ലെങ്കിൽ, താൻ ലോകമറിയുന്ന ഒരു സെലബ്രിറ്റിയാകണം. അങ്ങനെ അങ്ങനെ! അല്ലെങ്കിൽ, ആ

George Valiapadath Capuchin
Aug 231 min read


നായ്ക്കുട്ടി
ഒരാൾ തന്റെ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ, ഏതെങ്കിലും ഒരു അവസരത്തിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ എഴുതുകയോ പറയുകയോ ചെയ്തിട്ടുള്ള വാക്കുകളെയും നിലപാടുകളെയും ഉദ്ധരിച്ചുകൊണ്ട്, അയാൾ ഇത്തരക്കാരനാണ് എന്ന് സ്ഥാപിക്കുന്ന പ്രവണത ഇന്ന് വർദ്ധമാനമായിട്ടുണ്ട്. ഒരാൾ പൊതുവേ ഏതുതരം നിലപാട് സ്വീകരിച്ചു പോരുന്നു, ഏതേത് ആദർശങ്ങൾക്കായി നിലകൊള്ളുന്നു, ഏറ്റവും അവസാനം അയാളുടെ നിലപാട് എന്താണ് എന്നതിനെ ആസ്പദമാക്കി വേണം അയാൾ ഏതു തരക്കാരൻ ആണ് എന്ന് ഏകദേശമെങ്കിലും വിലയിരുത്താൻ. എന്നാൽ, അതുപോലും നൂറുശതമാ

George Valiapadath Capuchin
Aug 191 min read


പദവിശീർഷകം
യേശുവിനെ ചിലരൊക്കെ "ദാവീദിന്റെ പുത്രാ" എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ആരൊക്കെയാണ് അങ്ങനെ ചെയ്യുന്നത് എന്ന് നോക്കിയാലോ! ഒന്ന്: ജറീക്കോയുടെ പ്രാന്തപ്രദേശത്തെ ബാർതിമേയസ് എന്ന അന്ധയാചകനാണ് യേശുവിനെ അങ്ങനെ ആദ്യം അഭിസംബോധന ചെയ്യുന്നതായി കാണുന്നത് (മാർക്ക് 10:47). അയാൾ പലതവണ അങ്ങനെ വിളിച്ചുകരഞ്ഞതിനു ശേഷമാണ് യേശു അയാളെ വിളിപ്പിക്കുന്നത്. രണ്ട്: ഗലീലിയിൽവച്ച് രണ്ട് അന്ധയാചകർ "ദാവീദിന്റെ പുത്രാ" എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കാരുണ്യത്തിനായി യാചിക്കുന്നു. അവൻ തിരിഞ്ഞു നോക്കുന്നില്ല.

George Valiapadath Capuchin
Aug 182 min read
For Advanced Search
bottom of page
