top of page

ഫാസിസവും മാര്‍ക്സിസവും: ഒന്ന് മറ്റേതിനേക്കാള്‍ മെച്ചമോ?

Feb 4

3 min read

Dr. Mathew Paikada Capuchin
M G Gandhi
MG Gandhi

Key Takeaways:

  • This cover story titled "Fascism and Marxism: Is One Better Than the Other?"

  • The article compares the ideologies and views of Indian leaders on both Fascism and Marxism.


1. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക അധികാരം കൈയ്യടക്കുക എന്ന വ്യക്തമായ ലക്ഷ്യ മുള്ള പ്രത്യയശാസ്ത്രങ്ങളാണ് മാര്‍ക്സിസവും ഫാസിസവും. രാഷ്ട്രീയവും സാമൂഹികവും സാമ്പ ത്തികവുമായ അധികാരം പിടിച്ചെടുക്കുന്നതിനും അതിനെ ന്യായീകരിക്കുന്നതിനുമായി പടച്ചെടു ക്കുന്ന ആശയസംഹിതയാണ് പ്രത്യയശാസ്ത്ര മെന്ന് ഫ്രഞ്ച് താത്വികന്‍ ജാക്ക് മാരിട്ടന്‍ (Jacquis Maritain) അഭിപ്രായപ്പെടുന്നു. ഭാഗിക സത്യത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുന്നതിനാല്‍ പ്രത്യയശാസ്ത്രം സത്യത്തെ വളച്ചൊടിക്കുന്നു.


2. മാര്‍ക്സിസ്റ്റ്, ഫാസിസ്റ്റ് പ്രത്യയശാസ്ത്ര ങ്ങള്‍ തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ സമര്‍ത്ഥ മായി മറച്ചുപിടിക്കുകയും പ്രായേണ നല്ലതും ഹിതക രവും നിരുപദ്രവകരവുമായ ആശയങ്ങള്‍ തുടക്കത്തില്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. പൗരാണിക സംസ്കാരവും പാരമ്പര്യവും സംര ക്ഷിക്കുമെന്ന് ഫാസിസം വാഗ്ദാനം ചെയ്യുന്നു. വര്‍ഗരഹിത സമത്വ സമൂഹം, സാര്‍വലൗകിക സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാര്‍ക്സിസം മുന്നോട്ടു വയ്ക്കുന്നു.


3. വിലക്കെടുത്ത സാമൂഹിക മാധ്യമങ്ങളി ലൂടെയും ഗവണ്‍മെന്‍റിന്‍റെ ഉടവസ്ഥതയിലും നിയന്ത്രണത്തിലുമുള്ള മാധ്യമങ്ങളിലൂടെയും പച്ചനുണകളും വളച്ചൊടിച്ച വസ്തുതകളും ആസൂത്രിതമായി ജനങ്ങളില്‍ കുത്തിവെച്ച് പൊതു സമ്മതി നിര്‍മ്മിച്ചെടുക്കുന്നതില്‍ ഇരു പ്രത്യയ ശാസ്ത്രങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


4. പ്രത്യയശാസ്ത്രത്തോട് കൂറുള്ളവരെ ന്യായാധിപന്മാരായി നിയോഗിച്ചും പ്രീതിപ്പെ ടുത്തിയും പ്രതിഫലം നല്‍കിയും ന്യായാധിപരെ സ്വാധീനിച്ചും വഴങ്ങാത്തവരെ ഭീഷണിപ്പെ ടുത്തിയും ഇരു പ്രത്യയശാസ്ത്രങ്ങളും നീതിന്യായ വ്യവസ്ഥയെ ദുരുപയോഗിക്കുന്നു.


5. 'ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു' എന്ന സിദ്ധാന്തത്തെ ഇരു കൂട്ടരും പിന്തുടരുന്നു. ലക്ഷ്യം നേടാന്‍ ഏത് അധാര്‍മ്മിക മാര്‍ഗവും സ്വീക രിക്കുന്നു. സൗഹാര്‍ദപൂര്‍ണമായ പ്രേരണകളും യുക്തിസഹമായ സംവാദങ്ങളും സാവധാനം സമ്മര്‍ദ്ദങ്ങള്‍ക്കും, കള്ളങ്ങളിലും വളച്ചൊടിച്ച വസ്തുകളിലും ഊന്നിയ പ്രചാരണങ്ങള്‍ക്കും വഴി മാറുന്നു.


6. ഇരുകൂട്ടരും മതത്തെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിനായി ദുരുപയോഗിക്കുന്നു. പൊതു സമ്മതി നിര്‍മ്മിച്ചെടുത്ത് വെറുപ്പും വിഭജനവും സംഘര്‍ഷവും ഊതിക്കത്തിക്കുന്നു.


7. കേഡര്‍മാരുടെ കര്‍ക്കശമായ അച്ചടക്കത്തില്‍ അഭിമാനം കൊള്ളുകയും ജീവത്യാഗത്തിനും സന്നദ്ധമാം വിധം അന്ധമായ അവരുടെ വിശ്വസ്ത ത പ്രദര്‍ശിപ്പിക്കപ്പെടുന്നതില്‍ താല്‍പര്യപ്പെടു കയും ചെയ്യുന്നു. രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെ ടുന്നു. ക്രൈസ്തവ രക്തസാക്ഷികളുടെ കാര്യ ത്തില്‍ നിന്ന് വ്യത്യസ്തമായി, പ്രതികാര ചിന്തയും തിരിച്ചടിക്കാനുള്ള പ്രേരണയും അണികളുടെ മനസില്‍ ഊതിക്കത്തിക്കാന്‍ രക്തസാക്ഷിത്വത്തെ ഇരുകൂട്ടരും ഉപയോഗിക്കുന്നു.


8. അധികാരത്തിലെത്തിയാല്‍ വാഗ്ദാനങ്ങളാല്‍ മോഹിപ്പിച്ചോ പ്രത്യാഘാതങ്ങളാല്‍ ഭീഷണിപ്പെടു ത്തിയോ പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വരുതിയിലാക്കുന്നതില്‍ ഇരു കൂട്ടരും വലിയ വിരുതു കാട്ടുന്നു. തങ്ങള്‍ സ്വപ്നം കാണുന്ന സമൂഹത്തിന്‍റെ സൃഷ്ടിക്കായി വഞ്ച നയും ചതിയും അഴിമതിയും കുതന്ത്രങ്ങളും കൊല പാതകങ്ങളും തെറ്റല്ലെന്ന് അവര്‍ കരുതുന്നു. അവയൊക്കെയും പക്ഷേ സമഗ്രാധി പത്യത്തി ലേക്കും സ്വജനപക്ഷപാതത്തിലേക്കുമാണ് സമൂഹത്തെ നയിക്കുക.


9. സംവാദത്തിനും സൗഹാര്‍ദപരമായ സഹ വര്‍ത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും ഉപരിയായി, സ്വരാജ്യത്തിന് അഭിമാനവും അയല്‍ രാജ്യത്തിന് ഭീഷണിയുമായ സൈനിക ശക്തിക്ക് ഇരു പ്രത്യയശാസ്ത്രങ്ങളും ഊന്നല്‍ നല്‍കുന്നു.


10. ഭരണവര്‍ഗത്തിന്‍റെ പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം ജനതയ്ക്കു നേരെ സൈനിക ശക്തി ഉപയോഗി ക്കാനും അവരുടെ ഇടയില്‍ ചാരവൃത്തി നടത്താനും ഇരുകൂട്ടരും, ഫാസിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും മടിക്കില്ല.


11. വിദ്യാഭ്യാസ സമ്പ്രദായത്തെ തങ്ങള്‍ക്കനു കൂലമായി പ്രത്യയശാസ്ത്രവല്‍ക്കരിക്കുന്നതിന് പാഠപുസ്തകങ്ങളും പാഠ്യ പദ്ധതിയും തിരു ത്തുന്നു. ഇതിനായി 'പ്രത്യയശാസ്ത്ര പ്രതിഭ' കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയോ ഗിക്കുന്നു.


12. തങ്ങളുടെ മുന്‍നിര പോരാളികള്‍ക്കും വിശ്വസ്തര്‍ക്കും വാരിക്കോരി പ്രതിഫലങ്ങള്‍ നല്‍കുന്നു. തങ്ങളോടൊപ്പം അണിചേരാനുള്ള ആകര്‍ഷണവും പ്രലോഭനവുമായി അതിനെ പ്രചരിപ്പിക്കുന്നു.


ഫാസിസവും മാര്‍ക്സിസവും മഹാന്മാരായ ഇന്ത്യക്കാരുടെ കണ്ണില്‍


വിവേകാനന്ദന്‍

Swami Vivekananda
Swami Vivekananda

ഫാസിസത്തെ നേരില്‍ അനുഭവിച്ചിട്ടില്ലെങ്കിലും അധീശത്വത്തെയും അടിച്ചമര്‍ത്തലിനെയും അന്ധമായ അനുസരണത്തെയും വിവേകാനന്ദന്‍ ശക്തമായി എതിര്‍ത്തു. അടിച്ചമര്‍ത്തപ്പെട്ട വരെക്കുറിച്ച് മാര്‍ക്സിസ്റ്റുകള്‍ പുലര്‍ത്തുന്ന ആകുലത അദ്ദേഹവും പങ്കുവച്ചു. എന്നാല്‍ മാര്‍ക്സിസത്തിലെ ഭൗതികവാദത്തെയും നിരീശ്വര വാദത്തെയും അധികാരം പിടിച്ചെടുക്കാനുള്ള സായുധ വിപ്ലവമാര്‍ഗത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.


രവീന്ദ്രനാഥ ടാഗോര്‍

Rabindranath Tagore
Rabindranath Tagore

ഫാസിസത്തിന്‍റെയും തീവ്രദേശീയതയുടെയും കടുത്ത വിമര്‍ശകനായിരുന്നു ടാഗോര്‍. സ്വാതന്ത്ര്യ ത്തെയും വൈവിധ്യത്തെയും സര്‍ഗാല്‍മകത യെയും അടിച്ചമര്‍ത്തുന്നതിനെയും അക്രമത്തെയും അച്ചടക്കത്തെയും അന്ധമായ അനുസരണ ത്തെയും മഹത്വപ്പെടുത്തുന്നതിനെയും അദ്ദേഹം എതിര്‍ത്തു. മനുഷ്യരാശിയുടെ ആത്മീയ ഐക്യത്തെ ഫാസിസം ഒറ്റുകൊടുക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു.


ദരിദ്രരോടും ചൂഷിതരോടുമുള്ള പരിഗണ നയുടെ പേരിലും നീതിക്കും സമത്വത്തിനുമായുള്ള നിലപാടുകളുടെ പേരിലും അദ്ദേഹം മാര്‍ക്സി സത്തെ പ്രശംസിച്ചു. എന്നാല്‍ സാമ്പത്തിക സ്വേച്ഛാധിപത്യത്തെ അദ്ദേഹം വിമര്‍ശിച്ചു. വര്‍ഗശത്രുതയെയും സായുധ വിപ്ലവത്തെയും തള്ളിക്കളഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമര്‍ ത്തുന്നതിനെ എതിര്‍ത്തു.


ഗാന്ധിജി

MG Gandhi
MG Gandhi

വഴിപിഴച്ച ആത്മീയതയായി ഗാന്ധിജി ഫാസിസത്തെ തള്ളിക്കളഞ്ഞു ആത്മീയതയെ നിരസിക്കുന്നതിന്‍റെ പേരിലും ഭൗതികതയോടും സമഗ്രാധിപത്യത്തോടുമുള്ള ആദിമുഖ്യത്തിന്‍റെ പേരിലും മാര്‍ക്സിസത്തെ ഗാന്ധിജി വിമര്‍ശിച്ചു. എങ്കിലും അടിച്ചമര്‍ത്തപ്പെട്ടവരോടും സാമൂഹിക നീതിയോടും മാര്‍ക്സിസത്തിനുള്ള പരിഗണനയെ അദ്ദേഹം പ്രശംസിച്ചു.


ജവഹര്‍ലാല്‍ നെഹ്റു

Jawaharlal Nehru
Jawaharlal Nehru

അക്രമത്തിലൂടെയും ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലിലൂടെയും ജനാധിപത്യത്തിന്‍റെ തകര്‍ച്ചയിലൂടെയുമാണ് ഫാസിസം വളരുന്നതെന്ന് ജവഹര്‍ലാല്‍ നെഹ്റു ഉറച്ചു വിശ്വസിച്ചു. ബ്രിട്ടീ ഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ വൈകിപ്പി ക്കുമെങ്കില്‍ തന്നെയും ഫാസിസത്തെ എതിര്‍ ത്തു തോല്‍പ്പിക്കാന്‍ അമാന്തിച്ചുകൂടായെന്ന് നെഹ്റു കരുതി.


മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോ ടുമുള്ള വിമര്‍ശനത്തില്‍ നെഹ്റു മാര്‍ക്സിസ്റ്റ് പക്ഷത്തായിരുന്നു. എന്നാല്‍ ലെനിന്‍റെയും സ്റ്റാലിന്‍റെയും സായുധ വിപ്ലവ, സമഗ്രാധിപത്യ നിലപാടുകളെ അദ്ദേഹം പാടെ തള്ളി. തൊഴിലാളി വര്‍ഗസര്‍വാധിപത്യമെന്ന ആശയത്തെ അദ്ദേഹം അംഗീകരിച്ചില്ല. മതത്തെയും സാംസ്കാരികവും ആത്മീയവുമായ പൈതൃകങ്ങളെയും പാടെ നിരസിക്കുന്ന മാര്‍ക്സിസ്റ്റ് നിലപാടുകളും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.


ബി ആര്‍ അംബേദ്കര്‍

Bhimrao Ramji Ambedkar
Bhimrao Ramji Ambedkar

മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവു മായ ഫാസിസത്തെ അംബേദ്കര്‍ നിശിതമായി എതിര്‍ത്തു. ഒരു നേതാവിനെയും ഒരു വംശ ത്തെയും ഒരു മതത്തെയും ഒരു പ്രത്യയശാസ്ത്ര ത്തെയും മഹത്വപ്പെടുത്തുന്ന ഫാസിസ്റ്റ് പ്രവണ തയെയും അദ്ദേഹം നിരാകരിച്ചു.


ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ പേരിലും സാമൂഹിക സാമ്പത്തിക സമത്വമാണ് നീതിയുടെ അടിസ്ഥാനമെന്ന നിലപാടിന്‍റെ പേരിലും അംബേദ്കര്‍ മാര്‍ക്സി സ്റ്റുകളെ ശ്ലാഘിച്ചു. എങ്കിലും സായുധവര്‍ഗ വിപ്ലവത്തെയും സാമ്പത്തികത്തെ മാത്രം അടി സ്ഥാനമാക്കിയ യാന്ത്രികമായ സാമൂഹിക ചരിത്ര വിശകലനത്തെയും തൊഴിലാളിവര്‍ഗ സര്‍വാധി പത്യത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. അഹിംസ യുടെയും മൈത്രിയുടെയും മാര്‍ഗത്തിലായിരുന്നു അംബേദ്കറുടെ വിശ്വാസം.


ഫാസിസവും മാര്‍ക്സിസവും: ഒന്ന് മറ്റേതിനേക്കാള്‍ മെച്ചമോ?

മാത്യു പൈകട

അസ്സീസി മാസിക, ഫെബ്രുവരി 2026

Read the English version: Do we have to choose between Fascism and Marxism?

Recent Posts

bottom of page