top of page


യജ്ഞം
യേശു യുഗാന്ത്യ കാലങ്ങളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഏതോ വിദൂരസ്ഥിതമായ ഒരു കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ മാത്രമല്ല. നാമുമായി ബന്ധമില്ലാത്ത കാര്യങ്ങളുമല്ല. ഒരേ സമയം ഭാവ്യുന്മുഖവും വർത്തമാനാടിസ്ഥിതവുമാണവ. യുഗാന്ത്യത്തിൽ ഇന്നയിന്ന പോലെയാവും കാര്യങ്ങൾ എന്നു പറഞ്ഞിട്ട്, അതിനാൽ നിങ്ങൾ ഇന്നയിന്ന പോലെ ചെയ്യുവിൻ - എന്ന മുറക്കാണ് അവൻ്റെ പ്രബോധനങ്ങൾ. രണ്ടു കാര്യങ്ങളാണ് ജീവിതത്തിൽ പാലിക്കേണ്ടതായി അവൻ ഉദ്ബോധിപ്പിക്കുന്നത്. ഒന്ന്: ജാഗരൂകരായിരിക്കുവിൻ (Mt. 24:42); രണ്ട്: ഒരുങ്ങിയിരിക്കുവിൻ

George Valiapadath Capuchin
Dec 2, 2025


പരിപാലനം
സഭാചരിത്രം വായിക്കുമ്പോൾ അധികാരപ്രമത്തത കാട്ടിയ, സഭയെ ശ്രദ്ധിക്കാതെയും പരിപാലിക്കാതെയും സ്വന്തം കാര്യം നോക്കിയ മാർപാപ്പാമാരെ പൂർവ്വകാലങ്ങളിൽ നമുക്ക് കാണാനാവും. എന്നാൽ കഴിഞ്ഞ 100 വർഷത്തിൽ സഭയെ നയിച്ച മാർപാപ്പാമാർ 9 പേരും അസാധാരണ വ്യക്തി മാഹാത്മ്യം ഉള്ളവരും അതിശയിപ്പിക്കുംവിധം സുന്ദരമായ നിലപാടുകൾ എടുത്തവരുമായിരുന്നു. പീയൂസ് XI, പീയൂസ് XII, ജോൺ XXlll, പോൾ VI, ജോൺ പോൾ I, ജോൺ പോൾ II, ബെനഡിക്റ്റ് XVI, ഫ്രാൻസിസ്, ലിയോ XIV. എല്ലാ മെത്രാന്മാരും സാങ്കേതികമായി മാർപാപ്പക്ക് തുല്യർതന്നെയ

George Valiapadath Capuchin
Nov 28, 2025


ദ്വന്ദ്വം
മുമ്പും ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. എഴുതിയിട്ടുണ്ടെങ്കിലും പഴയ തെറ്റുകളിൽ ഞാൻ വീണ്ടും വീണ്ടും വീണിട്ടുമുണ്ട്. ബൈനറികൾ എന്നത് അടുത്തകാലത്തായി ഉയർന്നുവന്നിട്ടുള്ള ഒരു സങ്കല്പനമാണ്. എല്ലാക്കാലത്തും അതുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് നാം അതേക്കുറിച്ച് ബോധമുള്ളവരാകുന്നത്. കംപ്യൂട്ടർ ഉപയോഗിക്കുന്നത് ബൈനറി ഭാഷയാണ്. അതേക്കുറിച്ചല്ല പറയുന്നത്. ലോകത്തെയാകമാനം കറുപ്പും വെളുപ്പുമായി തിരിക്കുന്നതിനെക്കുറിച്ചാണ്. ശരി-തെറ്റ്; ഇരുട്ട്-വെളിച്ചം; സത്യം-അസത്യം; യാഥാസ്ഥിതികർ- പുരോഗമനവാദികൾ; ദ

George Valiapadath Capuchin
Nov 27, 2025


മറവി
"അവനവനാത്മസുഖത്തിനാചരിക്കുന്നവ യപരന്ന് സുഖത്തിനായ് വരേണം" എന്നാണ് നാരായണ ഗുരു കേരളീയരെ ഉദ്ബോധിപ്പിച്ചത്. ഒരു തരത്തിൽ നോക്കിയാൽ ക്രിസ്തീയ സന്ന്യാസം അവനവനാത്മസുഖത്തിനുള്ള ആചരണമാണ്. ക്രിസ്തീയതയിലാവട്ടെ, അവനവനിസം എന്നൊന്ന് സാധ്യമല്ലതാനും. അപ്പോൾ ക്രിസ്തീയ സന്ന്യാസ ജീവിതം കഴിക്കുന്നവർ സത്യത്തിൽ ക്രിസ്തുവിനെ സ്നേഹിച്ച് അടുത്തനുകരിക്കാനാണ് സന്ന്യാസജീവിതം തെരഞ്ഞെടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അവർ അവർക്കു വേണ്ടി മാത്രമല്ല, തങ്ങളുടെ ജീവിതം വഴി മൊത്തം സഭയ്ക്കും ലോകത്തിനും ഒരു നവഭാ

George Valiapadath Capuchin
Nov 26, 2025


സൂചനകൾ
ക്രിസ്തീയ സന്ന്യാസജീവിതത്തെക്കുറിച്ച് പലർക്കും എത്രകണ്ട് പോസിറ്റീവായ കാഴ്ചപ്പാടും നിലപാടുമാണ് ഉള്ളത് എന്നറിയില്ല. അത് നെഗറ്റീവോ പോസിറ്റീവോ ആകട്ടെ, ക്രിസ്തീയ സന്ന്യാസത്തിൽ കാണുന്ന ചില കാര്യങ്ങൾ ആധുനിക കുടുംബ ജീവിതത്തിന് ചില മാതൃകകൾ പ്രദാനം ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. ഞാനീപ്പറയുന്ന കാര്യങ്ങൾ എല്ലാ സന്ന്യാസ ആശ്രമത്തിലും മഠത്തിലും ഒരുപോലാവില്ല എന്നത് തീർച്ചയാണ്. അപവാദങ്ങൾ ഏറെ ഉണ്ടാകും എന്നതും സമ്മതിക്കുന്നു. ഒന്നാമതായി, ക്രൈസ്തവ സന്ന്യാസത്തിൽ (സ്പെഷലൈസ്ഡ് ശുശ്രൂഷാ മേഖ

George Valiapadath Capuchin
Nov 25, 2025


വിളംബരക്കാരൻ
"നിൻ്റെ രാജ്യം വരണമേ" എന്നത് കർത്തൃപ്രാർത്ഥന എന്നറിയപ്പെടുന്ന യേശു തൻ്റെ ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലെ പ്രധാന നിവേദനമാണ്. സർവ്വ പ്രപഞ്ചത്തെയും പെറ്റുപോറ്റുന്ന സർവ്വാതിനാഥനോട് ആണ് ആ പ്രാർത്ഥന. എന്നുവച്ചാൽ, ലോകം മുഴുവനുമുള്ള ജനങ്ങൾ കത്തോലിക്കരാവണമെന്നോ ക്രിസ്ത്യാനികളാവണമെന്നോ അല്ല അതിനർത്ഥം. എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും പുലരണമെന്നും, ഇന്നത്തെ ലോകം ആധാരമാക്കിയിരിക്കുന്ന അഹന്ത, ആർത്തി, അധികാരം, സമ്പത്ത്, ധൂർത്ത്, ബാഹ്യ സൗന്ദര്യം, മേലാളവിചാരം എന്നിവയുടെ മൂല്യകല്പന തകി

George Valiapadath Capuchin
Nov 24, 2025


രാജാവ് !
ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ എന്ന് കേൾക്കുമ്പോഴേ മിക്കവരുടെയും നെറ്റി ചുളിയും. കാരണം, കാലിത്തൊഴുത്തിൽ പിറന്ന്, ഒരു ദരിദ്രനായി അലഞ്ഞുനടന്ന് അവസാനം കുരിശിൽ തറച്ചുതൂക്കി കൊല്ലപ്പട്ടെവനെ രാജാവ് എന്ന് വാഴ്ത്തിപ്പാടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ എന്നായിരിക്കും മിക്കവരും പറയുക. ഒന്നാമത് രാജാവ് എന്നത് ഒരു ക്രമവിരുദ്ധവും (anomaly) അകാലസ്ഥിതവുമായ (anachronic) ബിംബമാണ്. കാരണം ചരിത്രത്തിലെ യേശുവിനോട് ഒത്തുപോകുന്നില്ല എന്നു മാത്രമല്ല, രാജാധികാരവും ഏകാധിപത്യവും പൂർവ്വകാലത്തിൻ്റെ അവശിഷ

George Valiapadath Capuchin
Nov 23, 2025


സാധാരണം
2004-ൽ മൂന്നുമാസം എത്തിയോപ്യയിൽ ഉണ്ടായിരുന്നു. ആ മൂന്നു മാസത്തിനിടെ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു ഞായറാഴ്ച ടിവിയിൽ പരതിയപ്പോൾ ഒരു ഇംഗ്ലീഷ് സിനിമ കിട്ടി: 'നോർമൽ' (സാധാരണം). അഭിനേത്രിയും ഫിലിം മേക്കറുമായ ജെയ്ൻ ആൻ്റേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെസ്സിക്ക ലാഞ്ചും ടോം വിൽക്കിൻസണും മുഖ്യകഥാപാത്രങ്ങളായെത്തിയ, ടെലവിഷനുവേണ്ടി നിർമ്മിക്കപ്പെട്ട ഒരു ഫാമിലി ഡ്രാമ- 'നോർമൽ' (2003). അന്ന് ഒറ്റത്തവണ ടീവിയിൽ കണ്ട ആ ചിത്രവും അതിലെ ചില സംഭാഷണങ്ങളും മനസ്സിൽ നിന്ന് പോയതേയി

George Valiapadath Capuchin
Nov 22, 2025


ദാമ്പത്യം
വേണ്ടത്ര അവധാനതയില്ലാതെ, കാര്യങ്ങളെ വേണ്ടും വണ്ണം പഠിക്കാതെ, തനിക്ക് തോന്നുന്നതെല്ലാം ലോകസത്യം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ എഴുതുകയും പറയുകയും ചെയ്യുന്നവരുണ്ട്. കുടുംബം ഏറ്റവും പ്രാകൃതമായ സ്ഥാപനമാണെന്നും അത് ഏറ്റവും ഫാസിസ്റ്റ് സംവിധാനമാണെന്നും വച്ചുകാച്ചുന്നവരുണ്ട്. തീർച്ചയായും തങ്ങൾ കരുതുന്നതാണ് ശരി എന്ന് കരുതാനും ചിന്തിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. കുടുംബം തന്നെ കാലാകാലങ്ങളിൽ ഏതെല്ലാം പരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു! നാം കണ്ടു നിൽക്കേയല്ലേ കൂട്ടുകുടുംബങ്ങൾ അണു കുട

George Valiapadath Capuchin
Nov 21, 2025


പരിണയം
മുൻകാലങ്ങളിൽ വിവാഹത്തെ കൂടുതലും ചേർത്തു നിർത്തിയിരുന്ന ഘടകങ്ങൾ നിരവധിയുണ്ട്. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി വിവാഹമോചനത്തെ സമൂഹം അംഗീകരിച്ചിരുന്നില്ല - ദാമ്പത്യ അവിശ്വസ്തതയിലൊഴികേ ക്രിസ്തുമതം വിവാഹമോചനം അനുവദിച്ചിരുന്നുമില്ല എന്നതാണ്. പേട്രിയാർക്കൽ മൂല്യങ്ങൾ കൂടുതൽ ശക്തമായിരുന്നതിനാൽ ഭർത്താവ് എന്തു പറഞ്ഞാലും ചെയ്താലും ഭാര്യ സഹിക്കണം, ക്ഷമിക്കണം എന്നതായിരുന്നു അംഗീകൃത നിയമം. ഓരോ വ്യക്തിയുടെയും വ്യക്തിത്വപൂർണ്ണത, ജീവ

George Valiapadath Capuchin
Nov 20, 2025


പ്രണയം
എൻ്റെ തലയിലെവിടെയോ ഒരു 'ജ്യൂക്ക് ബോക്സ് ' ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. വെറെവേറെ പഴയ പാട്ടുകൾ പ്ലേ ചെയ്തു കൊണ്ടാണ് ഓരോ പ്രഭാതത്തിലും ഉണർന്നു വരുന്നത്. "പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളിൽ പ്രണയിക്കുകയാണ് നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ" - ഇന്ന് ഉണർന്നപ്പോൾ പ്ലേ ആയിക്കൊണ്ടിരുന്നത് അതാണ്. അതേയതേ. നാം പ്രണയിക്കുക തന്നെയായിരുന്നു; പ്രണയിച്ചുകൊണ്ടേ ഇരിക്കുകയും. പ്രണയം = സ്നേഹം, വാത്സല്യം പ്രണയി = ഭർത്താവ് പ്രണയിനി = ഭാര്യ - എന്നാണ് ഓൺലൈൻ ശബ്ദതാരാവലി പ്രണയത്തിന് നല്കുന്ന

George Valiapadath Capuchin
Nov 19, 2025


പകരം
ലൂക്കായുടെ പേരിലുള്ള സുവിശേഷത്തിൽ ജറൂസലേം ദേവാലയത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ദേവാലയം തകർക്കപ്പെടും എന്ന് യേശു പറയുന്നുണ്ട്. 70-ൽ ആണ് യഹൂദ സമൂഹത്തിന് റോമൻ ഭരണകൂടത്തിൽ നിന്ന് വലിയ പീഡനം ഉണ്ടാകുന്നതും അവർ ദേവാലയം പൂർണ്ണമായി തകർക്കുന്നതും. 80-കളിലാണ് ഈ സുവിശേഷം എഴുതപ്പെട്ടിട്ടുള്ളത് എന്നാണ് പരക്കേ ഇന്ന് കരുതപ്പെടുന്നത്. ദേവാലയത്തെക്കുറിച്ചും അന്ത്യകാലത്തെക്കുറിച്ചും അതിനു മുമ്പ് സംഭവിക്കേണ്ട പീഡനങ്ങളെക്കുറിച്ചുമൊക്കെ യേശു പലതും സംസാരിച്ചിട്ടുണ്ടാവാമെങ്കിലും ദേവാലയം നശിപ്പിക്കപ്പെട്ട

George Valiapadath Capuchin
Nov 16, 2025


മുഠാളത്തം
ഇംഗ്ലീഷിൽ Bullying എന്നൊരു പദമുണ്ട്. തെമ്മാടിത്തം കാട്ടുക; മുഠാളത്തം കാട്ടുക എന്നൊക്കെയാണ് അതിന് മലയാളം പരിഭാഷയായി വരുന്നത്. പക്ഷേ, മലയാളത്തിൽ അതിന് പറ്റിയൊരു പദമില്ല എന്നാണ് എനിക്കു തോന്നുന്നത്. ദുർബലരാണെന്ന് തോന്നുന്നവരെ നിരന്തരമായി ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്നതാണ് അതിന് നിഘണ്ഡു നല്കുന്ന നിർവ്വചനം. നമ്മുടെ സ്കൂളുകളിലും തൊഴിലിടങ്ങളിലും സമൂഹത്തിലും പൊതുവിടത്തിലും സൈബറിടത്തിലും വളരെ സർവ്വസാധാരണമായി ഇത് കാണപ്പെടുന്നുണ്ട്. ബുള്ളിയിങിൻ്റെ കലാലയ രൂപം ഇൻഡ്യയിൽ റാ

George Valiapadath Capuchin
Nov 15, 2025


ദൈവഭവനം
വർഷത്തിൻ്റെ അവസാന മൂന്ന് മാസങ്ങളാണ് എനിക്കേറ്റം പ്രിയപ്പെട്ടവ. ഏറ്റം ആദരിക്കുന്ന നാല് വിശുദ്ധരുടെ തിരുന്നാളുകൾ ഒക്ടോബറിലാണ് : രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും. ഡിസംബറിലാവട്ടെ, ക്രിസ്തുമസ്സ് വരും. പിന്നെ ഞാൻ ഏറെ ആദരിക്കുന്ന വേറെ ആറ് വിശുദ്ധരുടെ തിരുനാളുകളും. മേല്പറഞ്ഞ രണ്ട് മാസങ്ങൾക്കുമിടയിൽ സാൻ്റ് വിച്ച് ചെയ്യപ്പെട്ടതും അഗാധമായ ആഘോഷങ്ങളുടേതുമായ മാസം നവംബറാണ്. ആരാധനക്രമ വത്സരത്തിൻ്റെ അവസാന മാസം എന്ന നിലയിലാണ് അതിൽ ഇത്രമാത്രം പ്രത്യേകതകളുള്ള ആഘോഷങ്ങൾ കടന്നുവരുന്നത്. സകല വി

George Valiapadath Capuchin
Nov 14, 2025


തത്തമ്മ
'ABCD' എന്ന മലയാള ചലച്ചിത്രം ഓർക്കുന്നില്ലേ? ഉത്തരവാദിത്തബോധമില്ലാതെ അമേരിക്കയിൽ വളർന്ന, കൂട്ടുകാരായ രണ്ട് മലയാളി യുവാക്കളെ അവരുടെ രക്ഷിതാവ് യാതൊരു സാമ്പത്തിക സുരക്ഷിത്വങ്ങളുമില്ലാതെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതാണ് ചിത്രത്തിൻ്റെ അടിസ്ഥാന പശ്ചാത്തലം. ഒരർത്ഥത്തിൽ ഒരു സർവൈവൽ മൂവിയാണത്. ഒട്ടും പരിചിതമല്ലാത്ത ദരിദ്രമായ സാഹചര്യങ്ങളിൽ ആ യുവാക്കൾ തങ്ങളുടെ അതിജീവന സാമർത്ഥ്യങ്ങൾ പുറത്തെടുത്ത് അമേരിക്കയിലേക്ക് തിരിച്ചു പോകുന്നതാണെന്നു പറയാം ചിത്രത്തിൻ്റെ പ്രമേയം. മറ്റൊരു തരത്തിൽ ചിന്തി

George Valiapadath Capuchin
Nov 13, 2025


സെമിനാരി
സെമിനാരി അനുശീലനം ഒരു കാലത്തും കുറ്റമറ്റതായിരുന്നിട്ടില്ല. ഞാനും എനിക്കു മുമ്പുണ്ടായിരുന്നവരും പിന്നീട് വന്നവരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. സഭാ നവീകരണത്തെക്കുറിച്ച് ആലോചിക്കുന്ന വരെല്ലാം സെമിനാരിയിലാണ് എത്തിച്ചേരുന്നത്. ലിയോ പാപ്പാ സ്ഥാനമേറ്റിട്ട് ആറുമാസം കഴിയുന്നു. ഇതിനോടകം അദ്ദേഹം പല തവണ അതിനെക്കുറിച്ച് ചർച്ച ചെയ്തു കഴിഞ്ഞു. തൻ്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായെ പോലെ അദ്ദേഹവും സമാനമായ താല്പര്യങ്ങളാണ് മുന്നോട്ടുവച്ചത്. പ്രവാചകപരവും കരുണാമസൃണവുമായ വൈദിക ജീവിതം ലക്ഷ്യമാക്

George Valiapadath Capuchin
Nov 12, 2025


ടെംപിൾ
ഏദനിൽ നിന്ന് പിഷോൺ, ഗിഹോൺ, ടൈഗ്രിസ്, യൂഫ്രട്ടിസ് എന്നിങ്ങനെ നാലുനദികൾ നാലുദിക്കുകളിലേക്കായി ഒഴുകിയിരുന്നു എന്നാണ് ഉല്പത്തി പുസ്തകം രേഖപ്പെടുത്തുന്നത്. കിഴക്കോട്ട് മുഖവാരമുള്ള ജറൂസലേം ദേവാലയത്തിൻ്റെ വലത്തേ (തെക്കുവശം) കവാടത്തിനടിയിൽ നിന്ന് ഇറ്റിറ്റുവരുന്ന ഒരു കുഞ്ഞുറവ കിഴക്കോട്ട് ഒഴുകി, മുന്നോട്ടു പോകുന്തോറും ആഴവും വ്യാപ്തിയും വർദ്ധിച്ചു വരുന്നതായാണ് എസക്കിയേൽ പ്രവാചകൻ കാണുന്ന ദർശനം (അ.47). പടയാളികൾ ഒരാൾ ക്രൂശിതന്റെ വിലാവിൽ കുന്തം കുത്തിയിറക്കി എന്നും, അവിടെ നിന്ന് രക്തത്തിന്റ

George Valiapadath Capuchin
Nov 9, 2025


അനന്തരം
കുറച്ചുനാൾ ഫിലിപ്പിൻസിൽ ഉണ്ടായിരുന്നപ്പോൾ അവിടെ തലസ്ഥാന നഗരിയിലെ ഒരു സാധാരണ ഇടവകയിൽ ആയിരുന്നു താമസിച്ചിരുന്നത്. വികാരിയച്ചനും രണ്ട് അസോസിയേറ്റ് അച്ചന്മാർക്കും പുറമേയായിരുന്നു നാലാമനായ ഞാൻ. എനിക്ക് അവിടത്തെ ദേശീയ ഭാഷയായ തഗാലോഗ് അറിയില്ലാത്തതിനാൽ മിക്കവാറുമുള്ള ശുശ്രൂഷകൾക്ക് പരിമിതികളുണ്ടായിരുന്നു. അവിടങ്ങളിൽ ഒരാൾ മരിച്ചാൽ ഫ്യൂണറൽ ഹോമുകളിലാണ് മൃതദേഹം വയ്ക്കുന്നത്. ഏഴോ ഒമ്പതോ ഒക്കെ ദിവസത്തിന് ശേഷമായിരിക്കും മൃതസംസ്കാരം. അത്രയും ദിവസം കുടുംബം ആളിൻ്റെ എംബാം ചെയ്ത ദേഹത്തോടൊപ്പം ഉണ്

George Valiapadath Capuchin
Nov 7, 2025


കർമ്മയോഗി
ഫാ. മൈക്കിൾ കാരിമറ്റം ഒരു വൈദികായുസ്സിൽ ഇത്രയേറെ അധ്വാനിച്ചിട്ടുള്ളവർ,ഒരു ജനത്തെ സേവിച്ചിട്ടുള്ളവർ വിരളമായിരിക്കും. തൻ്റെ ജീവിതസപര്യ പൂർത്തിയാക്കി തൻ്റെ പിതാവിൻ്റെ ഭവനത്തിലേക്ക് മടങ്ങിപ്പോയ ഡോ. മൈക്കിൾ കാരിമറ്റത്തെക്കുറിച്ചാണ്. എങ്ങനെയാണ് ഈ ' മനുഷ്യൻ ഇത്രത്തോളം അധ്വാനിക്കുന്നത് എന്ന് ഞാൻ എന്നും അത്ഭുതപ്പെട്ടിട്ടുണ്ട്! യേശുവിൽ ഒരു പ്രവാചകൻ ഉണ്ടെന്ന് കേരള ക്രൈസ്തവർ കേൾക്കുന്നത് കാരിമറ്റം അച്ചനിലൂടെയാണ്. അത്തരം ലേഖനങ്ങളുടെ പരമ്പര പ്രസിദ്ധീകരിച്ച ആനുകാലികങ്ങളെ അധികാര സ്ഥാനീയർ അക്

George Valiapadath Capuchin
Nov 7, 2025


ദൈവസ്വഭാവം
ടാലെക്വാ (Tahlequah) എന്ന് പേരിട്ട, ശാസ്ത്രജ്ഞർ J35 എന്ന് കോഡ് നാമത്തിൽ അറിയുന്ന ഓർക്ക തിമിംഗലത്തിൻ്റേതാണ് ഇക്കാണുന്ന ചിത്രം. ഓർക്ക തിമിംഗലങ്ങൾ ഏറ്റവും വംശനാശം നേരിടുന്ന ജീവികളിൽ ഒന്നാണ്. ആകെ 73 എണ്ണമേ ഇന്നാകെ ജീവിച്ചിരിക്കുന്നുള്ളൂ. 2018- ൽ ടാലെക്വാ പ്രസവിച്ചു. പ്രസവിച്ച് ഏതാനും നിമിഷത്തിനകം കിടാവ് പക്ഷേ, ചത്തുപോയി. പതിനെട്ട് മാസം തൻ്റെ വയറ്റിൽ വളർന്ന, താൻ നൊന്തു പ്രസവിച്ച തൻ്റെ കുഞ്ഞിൻ്റെ മരണം ആ അമ്മത്തിമിംഗലത്തിന് സഹിക്കാൻ കഴിഞ്ഞില്ല. അവൾ തൻ്റെ കുഞ്ഞിനെ തൻ്റെ മൂക്കിനു മുകള

George Valiapadath Capuchin
Nov 6, 2025

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
