top of page
വിശുദ്ധരുടെ പാത


900 വർഷത്തിലേക്കുള്ള യാത്ര
അസീസിയിലെ ഫ്രാൻസിസിനെക്കുറിച്ച് പറയാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന ഒരു കഥയുണ്ട്. ഉത്ഥാനത്തിനുശേഷം സ്വർഗാരോഹണം ചെയ്ത യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ അടുക്കലെത്തുന്നു. സ്വർഗത്തിൽ തിരിച്ചെത്തിയ മകനോട് പിതാവ് ഭൂമിയിലെ വിശേഷങ്ങളെല്ലാം ചോദിക്കുന്നു. ഭൂമിയെക്കുറിച്ച്, മനുഷ്യരെക്കുറിച്ച്, ഭൂമിയിലെ മകന്റെ വാസത്തെപറ്റി,മഞ്ഞുകാലത്തിനുശേഷം ഉണ്ടാകുന്ന വസന്തകാലത്തിന്റെ ഭംഗിയെ പറ്റി... ആദ്യമായി മറിയത്തെ അമ്മേ എന്നു വിളിച്ചപ്പോഴുണ്ടായ സന്തോഷത്തെക്കുറിച്ച്...
ഹാരിസ് കപ്പൂച്ചിന്‍
Oct 252 min read


ഇന്നും പൂര്‍ത്തിയാകാത്തൊരു വിപ്ലവമാണ് ഫ്രാന്‍സിസ്
എന്തായിരുന്നു സഹോദരന് ഫ്രാന്‍സിസില്‍ ലോകം ദര്‍ശിച്ച വിപ്ലവം?
പറഞ്ഞുകേട്ടിട്ടുള്ളതാണ്; നിരീശ്വരവാദത്തെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. സത്യമാണോ എന്നു വ്യക്തമല്ല. കാരണം, ആ പുസ്തകം ഇന്നോളം കയ്യിലെത്തിയിട്ടില്ല. റഷ്യയുടെ ബോള്‍ഷെവിക് വിപ്ലവനായകന് വ്ളാഡിമിര്‍ ലെനിന് തന്റെ മരണക്കിടക്കയില്‍വച്ച് പരിതപിച്ചത്രേ: "ഞാന്‍ റഷ്യയ്ക്കു നല്‍കേണ്ടിയിരുന്നത് കമ്യൂണിസമായിരുന്നില്ല: ഒരുഡസന്‍ ഫ്രാന്‍സിസ് അസ്സീസിമാരെയായിരുന്നു!"
George Valiapadath Capuchin
Oct 86 min read


പുണ്യവഴിയിലെ വിശുദ്ധ സോദരൻ
(ഒക്ടോബർ 3 ന് മനോരമ പ്രസിദ്ധീകരിച്ചത്) പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ വെറും 44 വർഷം നീണ്ട തൻ്റെ ജീവിതധർമം നിറവേറ്റി കടന്നുപോയ ഒരാളാണു ഫ്രാൻസിസ് അസ്സീസി. കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി കൊണ്ടാടുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ദിവസങ്ങളിൽ ലോകമെങ്ങും അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ എഴുതപ്പെടുന്നത്? ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തിൽ ധനിക കുടുംബത്തിൽ ജനനം. തിന്നും കുടിച്ചും ആടിയും പാടിയും തിമിർത്താഘോഷിച്ച കൗമാരം. എന്നാൽ, 22–ാം വയസ്സിൽ യുവാവിൽ ചില മാനസാന്തരങ്ങൾ സംഭവിച്ചു.
George Valiapadath Capuchin
Oct 71 min read


അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്: സമാധാനത്തിന്റെ സാധകന്
1. ആമുഖം അസ്സീസി നഗരത്തിന്റെ അകത്തളങ്ങളില്‍നിന്ന് പെറുജിയയിലെ സമരമുഖത്തേക്കും അവിടെനിന്ന് ബെനഡിക്റ്റൈന്‍ സന്ന്യാസികളോടു ചോദിച്ചുവാങ്ങിയ പോര്‍സ്യുങ്കുല കുടിലിലേക്കും റിവോ ടോര്ട്ടോ(Rivo Torto)യിലെ കുഷ്ഠരോഗികളുടെ സൗഹൃദവും പ്രകൃതിരമണീയമായ കാര്‍ച്ചേരി മലഞ്ചെരുവിലെ ഗുഹയിലെ ധ്യാനസൗരഭ്യവും ആസ്വദിച്ചശേഷം ലാവേര്ണാ (La Verna) താപസമലയില്വച്ച് ഏകാകിത്വവും ക്രൂശിതാനുഭവവും ഏറ്റുവാങ്ങിയ ഫ്രാന്‍സിസ് ഭൗതികപ്രപഞ്ചത്തോടും തന്റെ സഹോദരങ്ങളോടും യാത്രപറയാനായി വീണ്ടും പോര്‍സ്യുങ്കുല (Portiuncul
Dr. Mathew Paikada Capuchin
Oct 66 min read


വേണം നമുക്ക് ഇന്നുമൊരു ഫ്രാന്‍സിസിനെ...
വേണം, നമുക്ക് ഇന്നുമൊരു ഫ്രാന്‍സിസിനെ. സ്വര്‍ണത്തിന്റെ തിളക്കത്തില്‍ കണ്ണുമങ്ങാത്തവനെ, ദാരിദ്ര്യത്തിന്റെ വെളിച്ചത്തില്‍ ക്രിസ്തുവിനെ കണ്ടവനെ. സമ്പന്നതയില്‍ പിറന്നിട്ടും, സമ്പത്തിന്റെ അവകാശം ഉപേക്ഷിച്ച് സ്വര്‍ഗീയ പിതാവിന്റെ സ്നേഹത്തെമാത്രം അവകാശമാക്കിയവനെ. ആഡംബരത്തിന്റെ ഉടയാടകള്‍ വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ ചെരിപ്പില്‍ നടക്കാന്‍ പഠിച്ചവനെ. സ്വന്തമാക്കാനുള്ള മോഹത്തില്‍നിന്നു വിട്ടിറങ്ങി, സ്വന്തമായി ഒന്നും കരുതാത്തവന്റെ സ്വാതന്ത്ര്യം അനുഭവിച്ചവനെ. അവന് ദാരിദ്ര്യം ഒരു ശാപ
ജോയി മാത്യു
Oct 42 min read


ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു
മരണം കൊണ്ട് ഒരാളുടെയും ജീവിതം അവസാനിക്കുന്നില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികം ആഗോളസഭ ആചരിക്കുന്നു. പല കാരണങ്ങൾ കൊണ്ടും ഫ്രാൻസിസിന്റെ മരണം നമ്മുടെ ബോധത്തിലുണ്ട്. മരണത്തെ സ്വീകരിച്ച രീതിയാണ് അതിൽ പ്രധാനം. നഗ്നനായി ചാരത്തിൽ കിടന്ന് സങ്കീർത്തനങ്ങൾ ആലപിച്ചും സ്വന്തമായി എഴുതിയ സൂര്യകീർത്തനം പാടി കേട്ടും “മരണമേ, പെങ്ങളെ, സ്വാഗതം” എന്ന് ചൊല്ലി അദ്ദേഹം മരണത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഇത്രയും ലാഘവത്തോടെ മരണത്തെ സമീപിക്കണമെങ്കിൽ, താൻ ജീ
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Oct 33 min read


ദൈവത്തിന്റെ ദിഗംബരന്: ഫ്രാന്‍സിസ് ഒരു പര്യായ പദമാണ്!
അസ്സീസിയിലെ മഴവില്ല്! ഫ്രാന്‍സിസിന്റെ അസ്സീസിയില്‍ ഇരുന്നാണ് ഈ കുറിപ്പ് എഴുതിത്തുടങ്ങിയത്. ദിവ്യതയുടെ ഒരു സ്പര്‍ശം ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്നുണ്ട്. മധ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട ബസിലിക്കയിലെ ഫ്രാന്‍സിസിന്റെ കബറിടത്തിനു മുന്നില്‍ ധ്യാനപൂര്‍വ്വം ഇരിക്കുമ്പോള്‍ ഒരു മഴവില്ല് മനസിലേക്ക് വിടരുന്നുണ്ട്. അതേ, ഫ്രാന്‍സിസ് വെറുമൊരു പേരല്ലാ, മഴവില്ലഴകുള്ള ഒരു പര്യായമാലയാണ്! ഏഴഴകാണതിന്. 1. ദൈവത്തിന്റെ ദിഗംബരന്! ജൈനമതത്തില്‍ ഉള്ള ഒരു പരികല്പനയാണ് "ദിഗംബരന്" എന
ഡോ. മാര്ട്ടിന് ശങ്കൂരിക്കല്‍
Sep 284 min read


പ്രാണപ്രിയന്റെ സ്നേഹക്ഷതങ്ങള്‍ ഏറ്റവള്‍
വെറും ഇരുപതുവര്‍ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്‍ത്തുള്ള ജീവിതം! അദ്ദേഹത്തിന്റെ മാനസാന്തര ജീവിതത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍, സമൂഹത്തിന്റെ നേതൃത്വം അപ്പോള്‍ കൈയ്യാളിയിരുന്ന സഹോദരന് ഏലിയാസിന് ക്രിസ്തുവില്‍നിന്ന് ഒരു ദര്ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്‍ഷം. അത്രയേ ഫ്രാന്‍സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്‍ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം. ഫ്രാന്‍സിസിനും അനുചരര്‍ക്കുമായി ഓര്‍ളാണ്ടോ പ്
George Valiapadath Capuchin
Sep 143 min read


ഫ്രാന്‍സിസ് എന്ന പുസ്തകം
ഫ്രാന്‍സിസ് ദൈവത്തിലേക്കുള്ള കുറുക്കുവഴി തേടിയ ലളിതമാനസനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ തിരയുന്നവര്‍ക്കും തേടുന്നവര്‍ക്കും കൈപ്പുസ്തകമായിത്തീര്ന്ന മനുഷ്യന്. തന്റെ കാലത്ത് ക്രിസ്തുവിന്റെ പരിമളമായി മാറിയവന്. ക്രിസ്തുവിന്റെ മണമുള്ള ആ കുറിയ മനുഷ്യനെ ഒടുവില്‍ ദൈവം ക്രൂശിതനായ ക്രിസ്തുവിന്റെ സ്നേഹമുദ്രകളാല് മുദ്രയിട്ടു. നിസ്സാരമായ ഇടങ്ങളിലും നിസ്സാരരായ മനുഷ്യരിലും സ്വയം വെളിപ്പെടുത്തുന്ന, ലോകത്തിന്റെ കണക്കില്‍ തീരെ നിസ്സാരനായി ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിനെ ഫ്രാന്‍സ
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 132 min read
bottom of page
