top of page


ഏറെ ദൂരെയുള്ളത്
ഇക്കൊല്ലം ക്രിസ്തുമസ്സിൻ്റെ ഒരുക്കനാളുകളിൽ പലയിടത്തായി പലതവണ ഇക്കാര്യം പറഞ്ഞിരുന്നു. അതേ, ആഡ്വെൻ്റ് റീത്തിലെ നാല് മെഴുതിരികളെയും ക്രിസ്തുമസ്സിനൊരുക്കമായുള്ള നാല് പ്രമേയങ്ങളെയും കുറിച്ചാണ്. ഓരോ ആഴ്ചയും ഓരോ മെഴുകുതിരി കൂടുതൽ കത്തിച്ച് ഓരോ വിഷയത്തെക്കുറിച്ച് ധ്യാനിക്കുകയാണ് പാശ്ചാത്യ സഭയിലെ പതിവ്. പ്രത്യാശ, സമാധാനം, ആനന്ദം, സ്നേഹം എന്നിവയാണ് പ്രസ്തുത വിഷയങ്ങൾ. ഈ നാലുകാര്യങ്ങളും ചേരുമ്പോഴാണ് ക്രിസ്തുമസ്സ് ഉണ്ടാകുന്നത്. കേൾക്കുമ്പോൾ അതീവ ലളിതമെന്ന് തോന്നുമെങ്കിലും, തിരുവചനങ്ങളുടെ

George Valiapadath Capuchin
Dec 27, 2025


ക്രിസ്തുമസ് സമ്മാനം
അങ്ങനെ ശാന്തമായ, സംതൃപ്തി നിറഞ്ഞ മറ്റൊരു ക്രിസ്തുമസ് കൂടി കടന്നുപോകുന്നു. ക്രിസ്തുമസ്സിനെ കമ്പോളത്തിൽ നിന്ന് വിമോചിപ്പിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. എന്നിരിക്കിലും, ലോകത്ത് ഏറ്റവുമധികം ക്രയവിക്രയം നടക്കുന്നത് ഈ ഒരു ആഘോഷക്കാലത്താണ് എന്നാണ് ലഭ്യമായ എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്. ക്രിസ്തുമസ്സിൻ്റെ ഏറ്റവും ആഴമുള്ള ആചരണമല്ല വിപണിയിൽ നിന്ന് വാങ്ങുന്ന ചരക്കുകൾ എന്ന് വിമർശിക്കാൻ നമുക്ക് അവകാശമുണ്ട്. എങ്കിലും അതുപോലും ചെറുതല്ലാത്ത ഒരു ആത്മീയ നിലവാരത്തിൻ്റെ സൂചകമായി കാണാമെന്നു

George Valiapadath Capuchin
Dec 26, 2025


അഴകുള്ള ആത്മീയത
കേരളത്തിൽ ഏറ്റവും വിപുലമായ രീതിയിൽ നടത്തപ്പെടുന്ന ക്രൈസ്തവ ആത്മീയ കൺവെൻഷനാണ് മരാമൺ കൺവെൻഷൻ. സഹസ്രാബ്ദത്തിൻ്റെ ആരംഭത്തിൽ ഒരിക്കൽ അവിടം വരെ പോയിരുന്നു. എൻ്റെ സഹോദരൻ സജി കാഞ്ഞിരവും കൂടെ ഉണ്ടായിരുന്നു. അക്കാലത്ത് തൻ്റെ പ്രവർത്തന മികവുകൊണ്ട് IAS ഉദ്യോഗസ്ഥരിൽ ഏറെ ആദരവ് തോന്നിയിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അൽഫോസ് കണ്ണന്താനം. കൺവെൻഷനിലെ പ്രഭാഷണങ്ങൾ പലതും കേട്ടും ഉൾക്കൊണ്ടും ഇരിക്കുമ്പോൾ ഒരു ഭാഗത്ത് യുവജന കൺവെൻഷൻ നടക്കുന്നു. അവിടേക്ക് പോയി ഞങ്ങളും. കണ്ണന്താനം ആണ് പ്രഭാഷകൻ. ഇൻഡ്യയെന്ന

George Valiapadath Capuchin
Dec 24, 2025


ജഡമോ ജീവനോ
ഇന്ന് ഒരു സുഹൃത്തുമായുള്ള സംഭാഷണമദ്ധ്യേ റോമാക്കാർക്കുള്ള ലേഖനത്തിലെ 8-ാം അദ്ധ്യായം 22-ാം തിരുവചനം സാന്ദർഭികമായി ചർച്ചയായി. "സമസ്ത സൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്ന് നമുക്കറിയാം." എന്നതാണ് ആ വചനം. സംസാരിക്കുമ്പോൾ പലപ്പോഴും ഞാൻ ഏറെയൊന്നും ആലോചിക്കാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞുപോകും. പിന്നീടാണ് അതേക്കുറിച്ച് കൂടുതൽ ആലോചിക്കുക. മേല്പറഞ്ഞ വചനം കേൾക്കുമ്പോൾ അഥവാ ഭാവന ചെയ്യുമ്പോൾ, മനുഷ്യ ശിശുവിൻ്റെ ജനനമല്ല, ഒരു ചിത്രശല

George Valiapadath Capuchin
Dec 23, 2025


ഉള്ളിൽനിന്ന്
സഹോദരനും സുഹൃത്തുമായ ഫാ. ഷാജിയുടെ ലേഖനം അസ്സീസി മാസികയുടെ വെബ്സൈറ്റിൽ വായിക്കുകയായിരുന്നു. ശിഷ്യത്വത്തിൻ്റെ വിലയെക്കുറിച്ചാണ്. അപ്പോഴാണ് ഒരു സത്യം വെളിപാടായത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ അന്തർലീനമായ ആത്മീയതയെ എത്ര മിഴിവോടെയാണ് യേശു അവർക്കു തന്നെ കാട്ടിക്കൊടുത്തത് ! യേശു ഉപമകളിലൂടെയാണ് എപ്പോഴുംതന്നെ സംസാരിച്ചത്. അവിടന്ന് ഉപമകൾ എടുത്തതാവട്ടെ അവരുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും. ഉപമകൾ ശ്രോതാക്കളുടെ ഭാവനയെ ഉണർത്തി. അതിനെക്കാൾ, അവൻ്

George Valiapadath Capuchin
Dec 21, 2025


ചിറകുകൾ
കണ്ടിട്ടുള്ള ഒളിമ്പിക്സ് ഉദ്ഘാടന പ്രകടനങ്ങളിൽ വ്യക്തിപരമായി എനിക്കൊത്തിരി ഇഷ്ടപ്പെട്ടിട്ടുള്ളത് 2012 -ലെ ഇംഗ്ലണ്ട് ഒളിസിക്സിൻ്റെ ഉദ്ഘാടനമായിരുന്നു. വിസ്മയത്തിൻ്റെ ദ്വീപുകൾ എന്ന് പേരിട്ട ആ ഷോയിൽ അവരുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരവും സാഹിത്യവും കലയും ഒക്കെ അവർ ഇഴചേർത്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ പ്രകടനത്തെക്കാൾ ഭാവനയുടെ ഇതൾ വിടർത്തൽ അതിൽ ദൃശ്യമായിരുന്നു. വായനയും ഭാവനയും സ്വപ്നങ്ങളും ചേർന്ന് ഒരു ജനതയെ നയിച്ച പാതകൾ! ചരിത്രത്തിലെ സെയ്ൻ്റ് നിക്ലാവോസിൽ നിന്ന് ഭാവാത്മകമായ

George Valiapadath Capuchin
Dec 20, 2025


വംശങ്ങൾ
സത്യം പറയാമല്ലോ. എനിക്കെൻ്റെ വംശാവലി അറിയില്ല. അപ്പൻ്റെ പേര് അറിയാം. ഞാൻ വീട്ടിലെ മൂത്തമകനായതുകൊണ്ട് അപ്പൂപ്പൻ്റെ പേരും അറിയാം. അപ്പൻ തൻ്റെ തലമുറയിലെ മൂത്തയാൾ ആയതുകൊണ്ട് മുതുമുത്തപ്പൻ്റെ പേരും അതായിരിക്കാം എന്ന് ഊഹമുണ്ട്. കാരണം, ഞങ്ങളുടെ നാട്ടിൽ അപ്പൂപ്പൻ്റെ പേരായിരുന്നു മൂത്ത ആൺമക്കൾക്ക് നല്കപ്പെട്ടിരുന്നത്! അതായത് പരമാവധി 3 തലമുറ മുമ്പ് വരെ ഒരു വിധം ഊഹിക്കാം. അതിനപ്പുറം അന്വേഷിക്കാൻ ഞാൻ മെനക്കെട്ടിട്ടില്ല എന്നതാണ് സത്യം. എന്നാൽ, യഹൂദ ജനതയോളം ചരിത്രത്തിന് ഇത്രയേറെ പ്രാധാന്യം

George Valiapadath Capuchin
Dec 19, 2025


വിവാദം
ബനഡിക്റ്റ് പാപ്പാ 2006-ൽ ഈസ്റ്റാൻബൂൾ സന്ദർശിച്ച ഘട്ടത്തിൽ അവിടത്തെ ബ്ലൂ മോസ്കും സന്ദർശിച്ചിരുന്നു. അന്ന് ആ ആരാധനാലയത്തിൻ്റെ നടുത്തളത്തിൽ നില്ക്കേ പാപ്പാ രണ്ടോ മൂന്നോ സെക്കൻ്റ് നേരം കണ്ണുകളടച്ച് പ്രാർത്ഥിച്ചിരുന്നു. പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിറ്റേ വർഷമാണ് ഫ്രാൻസിസ് പാപ്പാ അവിടം സന്ദർശിക്കുന്നത്. ബനഡിക്റ്റ് പിതാവിൻ്റെ സന്ദർശന കാലഘട്ടത്തിൽ നിന്ന് അപ്പോഴേക്കും ലോകത്തിനും മതാന്തര ബന്ധങ്ങൾക്കും ഏറെ മാറ്റം സംഭവിച്ചിരുന്നു. അവിടത്തെ ഇമാമിൻ്റെ കൈ ചേർത്തു പിടിച്ചുകൊണ്ട് ഫ്ര

George Valiapadath Capuchin
Dec 18, 2025


പാലം പണി
ഹാഗിയ സോഫിയ സന്ദർശിക്കാതിരുന്ന ലിയോ മാർപാപ്പ അതിന് തൊട്ടടുത്തുതന്നെയുള്ള ബ്ലൂ മാേസ്ക് സന്ദർശിച്ചതിനെ കുറിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കുറിച്ചിരുന്നു. അദ്ദേഹം തുർക്കിയിൽ നല്കിയ ഏറ്റവും സുന്ദരവും ശക്തവുമായ സന്ദേശം നവംബർ 29 -ന് ഈസ്റ്റാൻബൂളിലെ വോൾക്സ് വാഗൺ അരീനയിൽ മത രാഷ്ട്രീയ പ്രതിനിധികളോടായി നല്കിയ സന്ദേശമായിരുന്നു. എന്തായിരുന്നു അവിടെ അദ്ദേഹം പറഞ്ഞത്? തൻ്റെ നേതൃത്വ സ്ഥാനത്തെ "പൊൻ്റിഫിക്കേറ്റ് " എന്ന പരമ്പരാഗത പദമാണുപയോഗിച്ച് സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച

George Valiapadath Capuchin
Dec 16, 2025


ആൾക്കൂട്ടം
ലോകത്തിൽ അവബോധത്തിൻ്റെ പടികൾ ഉയർന്നിട്ടുള്ളത് പലപ്പോഴും അങ്ങനെയാണ്. ഒരു ക്രൈം റിപ്പോർട്ട് ചെയ്യപ്പെടുന്നു; പിന്നാലെ അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുണ്ടാകുന്നു; കുറ്റകൃത്യത്തെയും കുറ്റാന്വേഷണത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജന മധ്യത്തിലേക്ക് വിവിധതരം മാധ്യമങ്ങളിലൂടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളിൽ വിളമ്പി നല്കപ്പെടുന്നു; പൊതുജനം വാങ്ങിക്കുടിച്ച് ഏമ്പക്കം വിടുന്നു; മാധ്യമങ്ങളിലൂടെയും, അതിനുപുറമേ പൊതുജന മധ്യത്തിലും അതേക്കുറിച്ചുള്ള ചർച്ചകൾ അരങ്ങേറുന്നു; മേല്പറഞ്ഞ ചർച്ചകളിലൂടെയും

George Valiapadath Capuchin
Dec 16, 2025


സോഫിയ
ഹാഗിയ സോഫിയ എന്നാൽ "വിശുദ്ധ ജ്ഞാനം" എന്നാണർത്ഥം. ദൈവത്തിൻ്റെ വിശുദ്ധ ജ്ഞാനത്തിൻ്റെ ദേവാലയം എന്നാണ് ഔദ്യോഗിക നാമം. ജസ്റ്റീനിയൻ ചക്രവർത്തി 537-ൽ പണി ആരംഭിച്ചെങ്കിലും 560-ൽ ആണ് പണി പൂർത്തിയായി ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. അതിനിടെ 1054-ൽ പാശ്ചാത്യ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിലുള്ള വിഭജനം സംഭവിച്ചതിനെക്കുറിച്ച് മുമ്പ് രണ്ടുതവണ കുറിച്ചിട്ടുണ്ട്. അതിനു ശേഷം റോമൻ സഭയുടെ കുരിശുയുദ്ധ സൈന്യം നഗരത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും മറ്റും ഉണ്ടായിട്ടുണ്ട്. 1453-ൽ ആയിരുന്നു ഓട്ട

George Valiapadath Capuchin
Dec 15, 2025


സൗധങ്ങൾ
യേശു ഒരു മനുഷ്യൻ മാത്രമായിരുന്നു എന്നും, തൻ്റെ വിശുദ്ധ ജീവിതം വഴി ദൈവം തനിക്കടുത്തേക്ക് അവനെ വിളിച്ചു ചേർത്തതാണെന്നും ഈജിപ്റ്റിലെ അലക്സാൻഡ്രിയൻ സഭയിലെ ആരിയുസ് എന്നൊരു വൈദികൻ വാദിച്ചു. അപ്പസ്തോലന്മാരുടെ കാലം മുതൽ ഉള്ള വിശ്വാസത്തെയാണ് ഏതാണ്ട് രണ്ടര നൂറ്റാണ്ടിനുശേഷം ആരിയൂസ് തിരസ്കരിച്ചു പറഞ്ഞത്. ആദിമസഭയും വിശ്വാസവും അപകടത്തിലാകുന്ന ഘട്ടത്തിൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻ്റൈൻ ഒന്നാമൻ സഭാ പിതാക്കന്മാരെ എല്ലാം നൈസിയയിൽ വിളിച്ചു ചേർത്തു. പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങളിൽ അ

George Valiapadath Capuchin
Dec 14, 2025


സ്വീകർത്താക്കൾ
സ്നാപക യോഹന്നാൻ ഹേറോദേസിൻ്റെ കാരാഗൃഹത്തിലായിരിക്കേ തൻ്റെ ഏതാനും ശിഷ്യരെ യേശുവിൻ്റെ അടുക്കലേക്ക് അയക്കുന്നുണ്ട്. വരാനിനിരിക്കുന്നവൻ നീ തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ" എന്നതാണ് അയാൾ അവരെക്കൊണ്ട് ചോദിപ്പിക്കുന്നത്. "നിങ്ങൾ കാണുന്നതും കേൾക്കുന്നതും യോഹന്നാനെ അറിയിക്കുവിൻ" എന്നു പറഞ്ഞിട്ട് താൻ വഴി സംഭവിക്കുന്ന കാര്യങ്ങൾ യേശു അവരോട് പറഞ്ഞുകേൾപ്പിക്കുന്നുണ്ട്. യോഹന്നാന് തന്നെക്കുറിച്ചുതന്നെ ഒരിക്കലും സംശയം ഉണ്ടായിരുന്നിട്ടില്ല. വ്യക്തമായിരുന്നു കാര്യങ്ങൾ അയാൾക്ക്. ദൈ

George Valiapadath Capuchin
Dec 10, 2025


പക്ഷാഘാതം
ഇടതുപക്ഷം, വലതുപക്ഷം, മധ്യമപക്ഷം, മധ്യമഇടത്, മധ്യമവലത്, തീവ്രവലത്, തീവ്രഇടത് എന്നെല്ലാം രാഷ്ട്രീയ/പ്രത്യയശാസ്ത്ര വൈഭിന്ന്യങ്ങളെക്കുറിച്ച് എപ്പോഴും പറഞ്ഞുകേൾക്കുന്നതാണ്. ഫ്രഞ്ച് വിപ്ലവകാലത്ത് ദേശീയ നിയമസഭയിൽ യാഥാസ്ഥിതിക പക്ഷം - പഴയ രാജാധികാര രീതികൾ തുടരണമെന്ന് വാദിച്ചവർ ഹാളിൽ വലതുഭാഗത്തും, മാറ്റത്തിനും റിപ്പബ്ലിക്കിനുംവേണ്ടി വദിച്ചവർ ഹാളിൽ ഇടതുവശത്തും, ഭരണഘടനാവിധേയമായ രാജഭരണത്തിന് താല്പര്യപ്പെട്ട മിതവാദികൾ സഭയിൽ മധ്യത്തിലും ഇരിപ്പുറപ്പിച്ചതിനു പിന്നാലെയാണ് ഇടതുപക്ഷം, വലതുപക്ഷം

George Valiapadath Capuchin
Dec 9, 2025


ആശ്വാസം
"ദൈവം അരുൾച്ചെയ്യുന്നു, ആശ്വസിപ്പിക്കുവിൻ. എൻ്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ. അവളോട് സൗമ്യമായി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവിൻ" - ഈ നിയോഗവുമായാണ് ഒരു പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നത് (ഏശ. 40:1-2). എന്തൊരു കരുണയാണ്, സഹാനുഭൂതിയാണ് ദൈവത്തിന് ! ഒത്തിരി കണ്ണീരുകുടിച്ച്, ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുവന്നിട്ടുള്ളവരാണ്. ഇനിയും അവർ വേദന താങ്ങില്ല. അവരുടെ മുറിവുകളിൽ അവർക്ക് തൈലമാണ് വേണ്ടത്. അവരുടെ വടുക്കളിൽ അവർക്ക് കനിവിൻ്റെ തലോടലാണ് വേണ്ടത്. അവരുടെ വിങ്ങുന്ന ഹൃദയങ്ങൾക്കുമേൽ സഹ-ത

George Valiapadath Capuchin
Dec 9, 2025


പുല്ല്
ജ്യൂറാസിക് പാർക്കിലാണ് ഞങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ട് ഏറെ നാളായില്ല. ഞങ്ങൾ ഇപ്പോൾ ഉള്ള സംസ്ഥാനത്താണ് (മൺടാന) ലോകത്തിൽ ഏറ്റവുമധികം ഡിനോസറുകളുടെ ഫോസ്സിലുകൾ കണ്ടെടുത്തിട്ടുള്ളത്. ഇപ്പോഴും കണ്ടെടുത്തു കൊണ്ടിരിക്കുന്നു. ഈ സംസ്ഥാനത്ത് പലയിടത്തായി ഡിനോസർ മ്യൂസിയങ്ങളും ഡിനോസർ പാർക്കുകളുമായി പതിന്നാലെണ്ണം ഉണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. അങ്ങനെയാണ് മൂന്നു മണിക്കൂർ അകലെയുള്ള ബോസ്മൻ സിറ്റിയിലെ റോക്കീസ് മ്യൂസിയം കാണാൻ കഴിഞ്ഞമാസം പോയത്. 660 ലക്ഷം വർഷങ്ങൾക്കു

George Valiapadath Capuchin
Dec 8, 2025


നിരീക്ഷണം
അനുഭവങ്ങൾ എല്ലാവർക്കും ഉള്ളതാണ്. ഭൗതിക ലോകവുമായുള്ള വിനിമയം ഏതൊരാൾക്കും അനുഭവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ആരംഭം നിരീക്ഷണങ്ങളിലാണ്. നിരീക്ഷണങ്ങളെ ദീർഘിപ്പിക്കുമ്പോൾ ശ്രദ്ധ ഉണ്ടാകുന്നു. അനുഭവത്തെ ബോധപൂർവ്വം ശ്രദ്ധിക്കുമ്പോൾ ആദ്യമുണ്ടാകുന്നത് അനുകരണമാണ്. നിറം, രൂപം, ചലനം, ശബ്ദം, സ്വഭാവം, ചിത്രം, ശില്പം, നൃത്തം, സംഗീതം, നാട്യം. അനുഭവത്തെ മിക്കവരുംതന്നെ ബോധപൂർവം ശ്രദ്ധിക്കാറില്ല. കാരണം, ശ്രദ്ധ കൊടുക്കാൻ നില്ക്കണം, ഇരിക്കണം. ഭൂരിഭാഗം പേരും ജീവിതത്തിൽ തത്തിക്കളിച്ച് സദാചലിച്ച് അങ്ങ്

George Valiapadath Capuchin
Dec 6, 2025


കാത്തിരിക്കാം
പൗരുഷം - സ്ത്രൈണത എന്നിവ അടിസ്ഥാനപരമായി ആണിനോടും പെണ്ണിനോടും ചേർത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ള സാമൂഹികവും സാംസ്കാരികവുമായ സ്വഭാവങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. വിശ്രുത സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാൾ യുങിൻ്റെ അഭിപ്രായത്തിൽ പൂർണ്ണസ്ത്രീയോ പൂർണ്ണപുരുഷനോ എവിടെയുമില്ല. ഏതു സ്ത്രീയിലും അന്തർലീനമായി ഒരു പുരുഷനും ഏതു പുരുഷനിലും അന്തർലീനമായി അഥവാ അബോധതലത്തിൽ ഒരു സ്ത്രീയും ഉണ്ട്. പുരുഷനിലുള്ള സ്ത്രീത്വത്തെ അദ്ദേഹം 'ആനിമ' എന്നും സ്ത്രീയിലുള്ള പൗരുഷത്തെ 'ആനിമൂസ്'

George Valiapadath Capuchin
Dec 4, 2025


സമാധാനം
ഇക്കഴിഞ്ഞ നവംബർ 22 -ാം തിയ്യതി വത്തിക്കാൻ ചത്വരത്തിൽ വന്നുചേർന്ന തീർത്ഥാടകരോടായി ലിയോ മാർപാപ്പാ നല്കിയ വിശ്വാസബോധന സന്ദേശം വളരെ ശക്തമായിരുന്നു. ഒരു സോഷ്യലിസ്റ്റ് ആയി ജീവിതമാരംഭിച്ച്, പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന അമേരിക്കൻ മാധ്യമപ്രവർത്തകയും തൊഴിലാളി സംഘടകയും ആയിരുന്ന ഡോറത്തി ഡേയ് എന്ന ആക്റ്റിവിസ്റ്റിനെ മുൻനിർത്തിയായിരുന്നു മാർപാപ്പയുടെ സന്ദേശം. അവളുടെ ഉള്ളിൽ സ്നേഹത്തിൻ്റെ അഗ്നിയുണ്ടായിരുന്നു. തന്റെ രാജ്യത്തിന്റെ വികസന മാതൃക എല്ലാവർക്കും ഒരേപോലെ അവസരങ്ങൾ.

George Valiapadath Capuchin
Dec 4, 2025


കാണാത്ത സ്വപ്നം
ചരിത്രം മുന്നോട്ടാണ് പോകുന്നത് - സംശയമില്ല. എന്നാൽ മാനവികതയും മാനവരും മുന്നോട്ടാണോ പോകുന്നത്? ചിലർ പറയും മാനവർ മുന്നോട്ടാണ്, എന്നാൽ മാനവികത പിന്നോട്ടാണ് പോകുന്നതെന്ന്. അങ്ങനെ പറയാൻ അവർക്ക് അനുഭവജ്ഞാനപരമായ (empirical) ധാരാളം വിവരങ്ങൾ (data) ഉണ്ടാകും. ഒത്തിരി തിരുവചനങ്ങളും അവരുടെ നിലപാടിനെ പിന്താങ്ങാൻ കണ്ടേക്കും. നേരേ തിരിച്ച് വിശ്വസിക്കുന്നവരും ധാരാളം ഉണ്ട്. ചരിത്രവും മാനവരും മാനവികതയും മുന്നോട്ടു തന്നെയാണ് പോകുന്നത് എന്നും, ചരിത്രത്തെ ചിലപ്പോൾ മുന്നിലും ചിലപ്പോൾ നടുവിലും ചിലപ

George Valiapadath Capuchin
Dec 3, 2025

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
