

ഡോക്ടർ ഫൗസ്റ്റ് എന്ന കഥാപാത്രത്തെക്കുറിച്ച് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. മനുഷ്യൻ്റെ അപരിമിതമായ തൃഷ്ണയുടെ എക്കാലത്തെയും സാരഭൂതമാതൃകയാണ് ഡോക്ടർ ഫൗസ്റ്റ് എന്ന കഥാപാത്രം. പരിധിയില്ലാത്ത അറിവിനും മാന്ത്രിക സിദ്ധികൾക്കും അധികാരത്തിനും ഇന്ദ്രിയസുഖത്തിനും വേണ്ടിയാണ് അയാൾ മെഫിസ്റ്റോഫെലസ് എന്ന പിശാചുമായി സന്ധിചെയ്യുന്നത്. അവർ തമ്മിൽ നടത്തുന്ന വിലപേശൽ - 'ഫൗസ്റ്റിയൻ വിലപേശൽ' എന്ന് പ്രസിദ്ധമായി. സ്വന്തം ഹൃദയരക്തത്തിൽ തൂലിക മുക്കി അയാൾ കരാറുറപ്പിക്കുന്നു. ഇരുപത്തിനാല് വർഷത്തേക്കാണ് കരാർ ഒപ്പിടുന്നത്. സ്വന്തം ആത്മാവിനെത്തന്നെയാണ് അയാൾ ലൂസിഫറിന് പണയം വക്കുന്നത്. ഒരുപക്ഷേ, സമാനതകളില്ലാത്ത ദുരന്തനാടകവും കഥാപാത്രവുമാ ണ് ഡോക്ടർ ഫൗസ്റ്റ്.
പരിധിയില്ലാത്ത അറിവ്, അധികാരം, സുഖം എന്നിവ ഉല്പത്തിപ്പുസ്തകത്തിലെ ഏദൻ തോട്ടക്കഥയിൽ തന്നെ അന്തർലീനമായികാണാം. അവിടെ ആദവും ഹവ്വയും അപകടപ്പെടുത്തുന്നതും സ്വന്തം ആത്മാവിനെത്തന്നെയാണ്.
യേശുവും സമാനമായ പ്രലോഭനങ്ങളിലൂടെ കടന്നുപോകുന്നതായാണ് സുവിശേഷങ്ങൾ പറയുന്നത്. സുഖം, സ്വാധീനം, അധികാരം എന്നിവ നേടാനായി സ്വന്തം ആത്മാവിനെ പണയപ്പെടുത്താൻ അവൻ വിസമ്മതിക്കുന്നിടത്താണ് സുവിശേഷം ആരംഭിക്കുന്നത്.
ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗം വഴിയാണ് ഭൗതികമായ പദവികൾ തനിക്ക് സിദ്ധിച്ചത് എന്നതിൻ്റെ പേരിൽ അവരുടെ നെറികേടുകളെ ന്യായീകരിക്കുമ്പോ ൾ ആത്മാവാണ് പണയം പോകുന്നത്.
സോഷ്യൽ മീഡിയയിൽ ചില നിലപാടുകൾ നമ്മുടെ ജനപ്രിയത നഷ്ടപ്പെടുത്തും എന്നുകണ്ട് ജനസമ്മതിയുള്ള നിലപാടുകൾ എടുക്കുമ്പോഴും ആത്മാവാണ് പണയം പോകുന്നത്.
പണത്തിനും സമ്പത്തിനും വേണ്ടി മാത്രമല്ല, മതത്തിനുവേണ്ടിപ്പോലും അസത്യവും വിദ്വേഷവും പ്രചരിപ്പിക്കുമ്പോഴും ആത്മാവാണ് പണയം പോകുന്നത്.
നാടകങ്ങളിലോ സിനിമകളിലോ കാണുംപോലെ ഭീകരമായ പശ്ചാത്തല സംഗീതമൊന്നും അത്തരം അവസരങ്ങളിൽ കേൾക്കില്ല എന്നതാണ് സത്യം. ഭൂമി കുലുങ്ങുകയോ പാറകൾ പിളരുകയോ വലിയ ഇടിമുഴക്കം ഉണ്ടാവുകയോ ചെയ്തെന്നുവരില്ല. നാടകീയമായ യാതൊന്നും ഉണ്ടാവില്ല.
എല്ലാം വളരെ സ്വാഭാവികമായിരിക്കും!
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.




















