പ്രശ്നങ്ങൾ
- George Valiapadath Capuchin

- Mar 8
- 1 min read

ഒത്തിരി കാലം കീഴാളർ കീഴാളരായിരുന്നു. മേലാളർ മേലാളരും. അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം കീഴാളർ കീഴാളരായിരുന്നു. മേലാളർ മേലാളരും.
ഒത്തിരി കാലം അടിമകൾ അടിമകളായിരുന്നു. ഉടമകൾ ഉടമകളും.
അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം അടിമകൾ അടിമകളായിരുന്നു. ഉടമകൾ ഉടമകളും.
ഒത്തിരി കാലം അവർണ്ണർ അവർണ്ണരായിരുന്നു. സവർണ്ണർ സവർണ്ണരും.
അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം അവർണ്ണർ അവർണ്ണരായിരുന്നു. സവർണ്ണർ സവർണ്ണരും.
ഒത്തിരി കാലം തൊഴിലാളികൾ തൊഴിലാളികളായിരുന്നു. മുതളാളികൾ മുതലാളികളും. അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം തൊഴിലാളികൾ തൊഴിലാളികളായിരുന്നു. മുതളാളികൾ മുതലാളികളും.
ഒത്തിരി കാലം അധിനിവേശക്കാർ അധിനിവേശക്കാരായിരുന്നു. അധിനിവേശിതർ അധിനിവേശിതരും. അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം അധിനിവേശക്കാർ അധിനിവേശക്കാരായിരുന്നു. അധിനിവേശിതർ അധിനിവേശിതരും.
ഒത്തിരി കാലം പെണ്ണുങ്ങൾ പെണ്ണുങ്ങളായിരുന്നു. ആണുങ്ങൾ ആണുങ്ങളും.
അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം പെണ്ണുങ്ങൾ പെണ്ണുങ്ങളായിരുന്നു. ആണുങ്ങൾ ആണുങ്ങളും.




























































