

"നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലുമിരുൾപരന്നിടുന്ന വേളയിൽ
അന്ധകാരപൂർണ്ണമായ രാത്രിയാണുപോൽ
എൻ ഗൃഹത്തിൽ നിന്നുമേറെ
ദൂരെയാണു ഞാൻ ..."
ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ്. കർദിനാൾ ന്യൂമാൻ രചിച്ചത്.
'ഏറെ ദൂരേക്ക് എനിക്ക് കാണണമെന്നില്ല, തൊട്ടടുത്ത ഒരു ചുവട് വക്കാൻ മാത്രമുള്ള വെട്ടം തന്നാൽ മതി' എന്ന അദ്ദേഹത്തിൻ്റെ വരി എത്രയോ ഹൃദയസ്പർശിയാണ്. ആത്മീയ ജീവിതം നയിക്കാൻ ശ്രമിക്കു ന്നവർക്കെല്ലാം പെട്ടന്ന് റിലേറ്റ് ചെയ്യാൻ കഴിയുന്നത്.
1801-ൽ ഇംഗ്ലണ്ടിൽ ജനിച്ച് ഒരു ആംഗ്ലിക്കൻ വിശ്വാസിയായി വളർന്ന് അതേ സഭയിൽ പട്ടമേറ്റ്, 44-ാം വയസ്സിൽ കത്തോലിക്കാ സഭയിലേക്ക് കടന്നു വന്ന് ഒരു കർദ്ദിനാൾ വരെ ആയി 1890-ൽ പ്രകാശത്തിൻ്റെ ലോകത്തിലേക്ക് കടന്നുപോയ ജോൺ ഹെൻറി ന്യൂമൻ. 2019-ൽ പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. മൂന്നു മാസം മുമ്പ് പോപ്പ് ലിയോ അദ്ദേഹത്തെ വേദപാരംഗതനായും (Doctor of the Church) ഉയർത്തി.
അദ്ദേഹത്തിൻ്റേതായി "എൻ്റെ ജീവിതദൗത്യം" എന്ന പേരിൽ പ്രസ്വമായ ഒരു കുറിപ്പുള്ള കാര്യം ഈയ്യിടെയാണ് ശ്രദ്ധയിലേക്ക് വന്നത്. അതിവിടെ പകർത്താം:
ദൈവം എന്നെ സൃഷ്ടിച്ചത് - അവന് ഒരു നിശ്ചിത സേവനം ചെയ്യാൻ വേണ്ടിയാണ്.
അവൻ എന്നെ ചില പ്രവൃത്തികൾ ഏൽപ്പിച്ചിരിക്കുന്നു - അവനത് മറ്റൊരാളെ ഏൽപ്പിച്ചിട്ടുമില്ല.
എനിക്ക് എന്റേതായ ദൗത്യമുണ്ട്.
അത് എന്താണെന്ന് ഈ ജീവിതത്തിൽ ഒരുപക്ഷേ എനിക്ക് അറിയില്ലായിരിക്കാം.
പക്ഷേ അതെന്താണെന്ന് അടുത്ത ജീവിതത്തിൽ എന്നോട് പറയപ്പെടും.
ഒരു ശൃംഖലയിലെ ഒരു കണ്ണിയാണ് ഞാൻ,
വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരു കണ്ണി.
അവൻ എന്നെ ചുമ്മാതെ സൃഷ്ടിച്ചതല്ല.
ഞാൻ നന്മ ചെയ്യും, അവന്റെ പ്രവൃത്തി ഞാൻ ചെയ്യും.
അതുകൊണ്ടുതന്നെ, ഞാൻ അവനിൽ വിശ്വസിക്കും.
ഞാൻ എന്തായിരുന്നാലും, എവിടെയായിരുന്നാലും, എന്നെ ചുമ്മാ വലിച്ചെറിയാനാവില്ല.
ഞാൻ രോഗത്തിലാണെങ്കിൽ എന്റെ രോഗം അവനെ സേവിച്ചേക്കാം.
ഞാൻ ദുഃഖത്തിലാണെങ്കിൽ, എന്റെ ദുഃഖം അവനെ സേവിച്ചേക്കാം.
അവൻ വെറുതേ ഒന്നും ചെയ്യുന്നില്ല,
അവൻ എന്താണ് ചെയ്യുന്നതെന്ന് അവനറിയാം.
എന്റെ സുഹൃത്തുക്കളെ അവൻ കൊണ്ടുപോയേക്കാം.
അപരിചി തരുടെ ഇടയിലേക്ക് അവൻ എന്നെ എറിഞ്ഞേക്കാം, അവൻ എന്നെ ശൂന്യനാക്കിയേക്കാം, എന്റെ ഉന്മേഷത്തെ കെടുത്തിയേക്കാം;
എന്റെ ഭാവി എന്നിൽ നിന്ന് മറച്ചേക്കാം.
എന്നാലും അവൻ എന്താണ് ചെയ്യുന്നതെന്ന് അവന് നന്നായറിയാം.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.






















