top of page


വലിയ ആർഭാടങ്ങളും കെട്ടുകാഴ്ചകളും ഇല്ലാതെ ലളിതമായി ജീവിക്കാൻ കൊതിക്കുന്നവർ.
തങ്ങളുടെ തന്നെയും മറ്റുള്ളവരുടെയും ദുഷ്ടതകളാൽ ലോകത്തിനുണ്ടാകുന്ന സഹനങ്ങളോർത്ത് ദുഃഖിക്കുന്നവർ.
വിനയവും സൗമ്യതയും സ്വന്തം മുഖമുദ്രകളാക്കിയിട്ടുള്ളവർ.
തങ്ങളിലും തങ്ങൾക്കുചുറ്റിലും എല്ലാവിധേനയും നന്മ വിളയുവാനായി ഏറെ ദാഹിക്കുന്നവർ.
എല്ലാവരോടും എല്ലാറ്റിനോടും കാരുണ്യത്തോടെ മാത്രം പെരുമാറുന്നവർ.
എപ്പോഴും ഹൃദയ നൈർമ്മല്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നവർ.
തങ്ങളിലും ലോകത്തിലും അഹിംസയും ശാന്തിയും വിളയിക്കുന്നവർ.
സത്യത്തിന്റെയും ധർമ്മത്തിന്റെയും പേരിൽ അകാരണമായി പീഡനം ഏല്ക്കേണ്ടി വരുന്നവർ.
ലോകം പരാജിതരായി എണ്ണുന്നവരാണ് അത്തരക്കാരെല്ലാം.
