top of page


ആശ്വാസം
"ദൈവം അരുൾച്ചെയ്യുന്നു, ആശ്വസിപ്പിക്കുവിൻ. എൻ്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ. അവളോട് സൗമ്യമായി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവിൻ" - ഈ നിയോഗവുമായാണ് ഒരു പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നത് (ഏശ. 40:1-2). എന്തൊരു കരുണയാണ്, സഹാനുഭൂതിയാണ് ദൈവത്തിന് ! ഒത്തിരി കണ്ണീരുകുടിച്ച്, ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുവന്നിട്ടുള്ളവരാണ്. ഇനിയും അവർ വേദന താങ്ങില്ല. അവരുടെ മുറിവുകളിൽ അവർക്ക് തൈലമാണ് വേണ്ടത്. അവരുടെ വടുക്കളിൽ അവർക്ക് കനിവിൻ്റെ തലോടലാണ് വേണ്ടത്. അവരുടെ വിങ്ങുന്ന ഹൃദയങ്ങൾക്കുമേൽ സഹ-ത

George Valiapadath Capuchin
Dec 9, 2025


Comfort
“Comfort, says God. Comfort my people. Speak to them gently and proclaim to them” – it is with this commission a prophet enters the scene (Is. 40:1-2). What kindness, what compassion, is seen in God! They have been through many tears and have gone through many sufferings. They can't take the pain any more. They need ointment for their wounds. They need the caress of compassion for their scars. Tears of compassion and atonement should fall on their weary hearts. Don’t you see

George Valiapadath Capuchin
Dec 9, 2025


അഞ്ച് സ്ത്രീകൾ
I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ്ടി വന്നു. കൂടാരവാതിൽക്കൽ നിന്നുകൊണ്ട് അവിശ്വാസത്തോടെ ഞാൻ ചിരിച്ചു. പക്ഷേ എൻ്റെ ഭർത്താവ് എന്നെ സമർത്ഥമായി ഉപയോഗിച്ചു; അവൻ്റെ സഹോദരിയായും എൻ്റെ ശരീരം അവൻ്റെ പ്രതിരോധമായും കടന്നുപോയി. നിങ്ങൾക്കെന്നെ വിധിക്കാനാകുമോ? ഹാഗറിനെയും അവളുടെ കുഞ്ഞിനെയും പാഴ്നിലത്തേക്ക് വിട്ടിട്ട് ഞാൻ എൻ്റെ മകനെ മുറുകെ പിടിച്ചു. ഞാൻ എന്താണ് ചെയ്തതെന്ന് നിങ്ങൾ ആശ്ചര്
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 8, 2025


പുല്ല്
ജ്യൂറാസിക് പാർക്കിലാണ് ഞങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ട് ഏറെ നാളായില്ല. ഞങ്ങൾ ഇപ്പോൾ ഉള്ള സംസ്ഥാനത്താണ് (മൺടാന) ലോകത്തിൽ ഏറ്റവുമധികം ഡിനോസറുകളുടെ ഫോസ്സിലുകൾ കണ്ടെടുത്തിട്ടുള്ളത്. ഇപ്പോഴും കണ്ടെടുത്തു കൊണ്ടിരിക്കുന്നു. ഈ സംസ്ഥാനത്ത് പലയിടത്തായി ഡിനോസർ മ്യൂസിയങ്ങളും ഡിനോസർ പാർക്കുകളുമായി പതിന്നാലെണ്ണം ഉണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. അങ്ങനെയാണ് മൂന്നു മണിക്കൂർ അകലെയുള്ള ബോസ്മൻ സിറ്റിയിലെ റോക്കീസ് മ്യൂസിയം കാണാൻ കഴിഞ്ഞമാസം പോയത്. 660 ലക്ഷം വർഷങ്ങൾക്കു

George Valiapadath Capuchin
Dec 8, 2025


Frailty of Human Beings
It wasn't long since we realized that we were living truely in a Jurassic Park. The state we are in now (Montana) has the most dinosaur fossils unearthed in the world. And they are still coming out. It was new information that there are fourteen dinosaur museums or dinosaur parks in this state, in various places. That's how it happened that we went to see the Museum of the Rockies in Bozeman, three hours from our place, beginning of last month. Giants that lived on this very

George Valiapadath Capuchin
Dec 8, 2025


ചരിത്രത്തിലെ മറിയം
'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന്‍ വിശേഷണങ്ങള്‍ വത്തിക്കാന്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ചകള്‍. ചില കത്തോലിക്കര്‍ക്ക് ഈ മരിയന്‍ വിശേഷണങ്ങള്‍ പ്രിയപ്പെട്ടതാണ്, എന്നാല്‍ മിക്ക പ്രൊട്ടസ്റ്റന്റുകാര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്‍ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ
ജിജോ കുര്യന്
Dec 8, 2025


ഗ്വാഡലൂപ്പെ മാതാവ് (Guadalupe)
ചരിത്രവഴികളിലൂടെ ദൈവഹിതത്തിന് "Yes' പറഞ്ഞ മറിയം, ദൈവപുത്രന്റെ മാതാവായി; എല്ലാവരുടെയും അമ്മയായി. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍, വിശ്വാസസത്യങ്ങള്‍ മനസ്സിലാക്കി തരാന്‍ പരിശുദ്ധ കന്യാമറിയം പലയിടത്തും പ്രത്യക്ഷപ്പെട്ടു. സഭയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കാലത്തിനൊത്ത പേരുകളാല്‍ അറിയപ്പെടുന്നു. തന്റെ പുത്രനിലേക്ക് വിശ്വാസസമൂഹത്തെ കൂട്ടിച്ചേര്‍ക്കുന്നു. വത്തിക്കാന്‍ അംഗീകരിച്ച മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളുടെ ലിസ്റ്റ് ചെറുതാണ്. മറ്റു ചിലതാകട്ടെ, അതാതു സ്ഥലങ്ങളിലെ ബിഷപ്പ്
ഡോ. ജെറി ജോസഫ് OFS
Dec 7, 2025


Observation
Everyone has experiences. By communicating with the physical world brings in experiences to everyone. The starting point is in observations. When observations are prolonged, that is paying attention. When we consciously pay attention to experience, the first thing that arises is imitation. Color, shape, movement, sounds, specifics - picture, sculpture, dance, music, and drama. Most people don't consciously pay attention to their experiences. Because, to pay attention, we have

George Valiapadath Capuchin
Dec 7, 2025


അത്രമേല്‍ സ്നേഹിക്കയാല്‍...
സ്നേഹത്തിന് അളവുപാത്രങ്ങളില്ല. കണക്കു കളും തോതുകളും ഇല്ല. സ്കെയിലുകളും മീറ്റ റുകളും ഇല്ല. അളക്കപ്പെടാന്‍ സ്നേഹം ആഗ്രഹി ക്കുന്നുമില്ല. അതു കൊണ്ടാകണം ആരെങ്കിലു മൊക്കെ സ്നേഹിച്ചതിനെക്കുറിച്ച് കണക്കു പറഞ്ഞു തുടങ്ങുന്നിടത്തു നിന്നും സ്നേഹം നിശബ്ദമായി ഇറങ്ങിപ്പോകുന്നത്. അളക്കാനാവാത്ത ദൈവസ്നേഹത്തെ കുറി ച്ചുള്ള ഓര്‍മ്മയാണ് ക്രിസ്തുമസ്. 'തന്റെ ഏക ജാതനെ നല്കാന് തക്കവിധം അത്രമാത്രം ലോക ത്തെ സ്നേഹിച്ചു' എന്നാണ് പ്രസ്തുത സ്നേഹ ത്തെക്കുറിച്ച് സുവിശേഷത്തില്‍ യോഹന്നാന് ആലേഖനം ചെയ്യുന്

ജോയി മാത്യു
Dec 7, 2025


ക്രിസ്തുമസ് -ഒരു പിടി നിഗൂഢതകളുടെ വെളിപാട്
"നിഗൂഢത ദൈവത്തിന്റെ മഹത്വമാണ് ...." (സുഭാ. 25: 2) ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോള്‍ എന്റെ മനസില്‍ വരുന്ന ഒരു ചിന്തയാണ് മേലുദ്ധരിച്ചത്. ക്രിസ്തുവിന്റെ ജനനത്തില്‍ ദൈവത്തിന്റെ നിഗൂഢതയും വെളിപ്പെടുത്തലും ഒരുപോലെ കാണപ്പെടുന്നില്ലേ? മറിയത്തിന്റെ ഉദരത്തില്‍ പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമാളായ പുത്രന്തമ്പുരാന് സൃഷ്ടപ്രപഞ്ചത്തിനുള്ക്കൊള്ളുവാന് വഹിയാത്തവന് ഒരു ഗര്‍ഭസ്ഥശിശുവായി തീരുന്നു. പരിശുദ്ധ അമ്മയ്ക്കു പോലുമറിയില്ല ഇതെങ്ങനെ സംഭവിക്കും എന്ന്. കാരണം, അവള് തന്നെ പ്രത്യക്ഷപ്പ
ഫാ. ഇസിദോര്‍ വാലുമ്മേല്‍ കപ്പൂച്ചിന്‍
Dec 7, 2025


ജോസഫ് വിചാരങ്ങള്‍
ഓര്‍മകളുടെ മലമടക്കുകളില്‍, സംഘര്‍ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവില്ല ആ രാത്രികളിലെ വേദന. കേവലമനുഷ്യന്റെ ആന്തലുകള്‍, ദൈവമനുവദിച്ച നിസ്സഹായതകള്‍. എങ്കിലുമൊരു പെണ്ണിന്റെ മാനത്തെ ന്യായസനത്തിലേക്കെത്തിച്ചില്ല. ചെറു കല്ലുപെറുക്കാന്‍ പോലും ഒരു വിശുദ്ധപാപിയെയും അനുവദിച്ചില്ല. ഈ നിസ്വന്റെ നീതി മാത്രം എപ്പോഴും പുഷ്പിച്ചു നില്ക്കട്ടെ. നീ 'തീ'യാവുന്നതു നീതിയുടെയകലം കൂടുമ്പോഴല്ലേ.. ശാന്തമാം രാത്രിയെന്നുമാലാഖാമ
സോജന് കെ. മാത്യു
Dec 7, 2025


മിണ്ടാട്ടങ്ങള്‍
ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്‍ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന്‍ അത് പടരുന്ന നാട്ടുമാവില്‍ ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം. ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്‍മ്മചെരാതുകള്‍ മണ്ണില്‍ തെളിയുന്ന മാസമാണ് ഡിസംബര്‍. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ്

ഫാ. ഷാജി CMI
Dec 7, 2025


നിരീക്ഷണം
അനുഭവങ്ങൾ എല്ലാവർക്കും ഉള്ളതാണ്. ഭൗതിക ലോകവുമായുള്ള വിനിമയം ഏതൊരാൾക്കും അനുഭവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ആരംഭം നിരീക്ഷണങ്ങളിലാണ്. നിരീക്ഷണങ്ങളെ ദീർഘിപ്പിക്കുമ്പോൾ ശ്രദ്ധ ഉണ്ടാകുന്നു. അനുഭവത്തെ ബോധപൂർവ്വം ശ്രദ്ധിക്കുമ്പോൾ ആദ്യമുണ്ടാകുന്നത് അനുകരണമാണ്. നിറം, രൂപം, ചലനം, ശബ്ദം, സ്വഭാവം, ചിത്രം, ശില്പം, നൃത്തം, സംഗീതം, നാട്യം. അനുഭവത്തെ മിക്കവരുംതന്നെ ബോധപൂർവം ശ്രദ്ധിക്കാറില്ല. കാരണം, ശ്രദ്ധ കൊടുക്കാൻ നില്‍ക്കണം, ഇരിക്കണം. ഭൂരിഭാഗം പേരും ജീവിതത്തിൽ തത്തിക്കളിച്ച് സദാചലിച്ച് അങ്ങ്

George Valiapadath Capuchin
Dec 6, 2025


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
11 മനസ്സമ്മതവും കല്ല്യാണവും ചെറുക്കനെ കണ്ട് പലരും മിടുക്കന് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറഞ്ഞു. മനസ്സമ്മതച്ചടങ്ങിന്റെ സമയത്തു മാത്രമേ ചെറുക്കനും പെണ്ണും അടു ത്തടുത്തു നിന്നൊള്ളൂ. പള്ളിയിലെ ചടങ്ങ് കഴിഞ്ഞ ഉടന്‍ ചെറുക്കന് ചെറുക്കന്റെ വീട്ടുകാരുടെയും പെണ്ണ് പെണ്‍വീട്ടുകാരുടെയും കൂടെ ചേര്‍ന്നു. എന്നാല്‍ ബോട്ടില്‍ രണ്ടുപേരോടും ഒന്നിച്ചിരി ക്കുവാന്‍ ആവശ്യപ്പെട്ടു. അത് ഒരു പരിഷ്കാരമായി രുന്നു. അപ്പോഴാണ് ആദ്യമായി മേരിക്കുട്ടി ഒരു അപരിചിതന്റെ അടുത്തിരിക്കുന്നത്. അല്പം ചേര് ന്ന

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Dec 6, 2025


വിലയുള്ളവന് കൊടുക്കേണ്ട വില
വേദധ്യാനം "ഇത്രത്തോളം യഹോവ സഹായിച്ചു, ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി" എന്ന് മലയാളഗാനം പാടുന്നു. "There shall be showers of blessings, this is the promise of love" എന്ന് ഇംഗ്ലീഷ് ഗാനവും. ഈദൃശ ഗാനങ്ങള്‍ പള്ളികളിലും മറ്റു പ്രാര്‍ത്ഥനാ സ്ഥലങ്ങളിലും കേട്ടുകേട്ട് ക്രിസ്തു അനുഗ്രഹത്തിന്റെ തോരാത്ത മഴ പെയ്യിക്കുന്നവനാണെന്ന പൊതുബോധം ശക്തമാണു നമ്മുടെ നാട്ടില്‍ എന്നാണു തോന്നുന്നത്. അതേ സമയം, അവന്റെ സുവിശേഷം മാരകമാണെന്നും, അതു "ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയില
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Dec 6, 2025


Shall wait
It is said that masculinity and femininity are basically social and cultural norms that are associated with male and female sexes. According to the Swiss psychologist Carl Jung, there is no perfect woman or perfect man. There is an inherent man in every woman and a woman inherently or in the unconscious in every man. He named the femininity in men the 'anima' and the masculinity in women the 'animus'. He argued that it is there as an primordial memory acquisition through hund

George Valiapadath Capuchin
Dec 5, 2025


തിരുപ്പിറവി
ക്രിസ്തുമസ് - ഒരു വാക്കു പാലിക്കുന്നതിന്റെ ആഘോഷമാണ്. ആദിമാതാപിതാക്കള്‍ പാപത്തിന് അടിമയായിത്തീര്‍ന്നു. നിരാശയും വേദനയും നിറഞ്ഞുനിന്ന ജീവിതത്തില്‍ ദൈവം ഒരു വാഗ്ദാനം അവര്‍ക്കായി കൊടുത്തു. സാത്താന്റെ തല തകര്‍ക്കുന്നവന്‍ നിങ്ങളുടെ മോചനത്തിനായി കടന്നുവരും. ദൈവത്തിന്റെ ആ വാക്കുകള്‍ ക്രിസ്തുവിന്റെ പിറവിയില്‍ പൂര്‍ത്തിയായി. യേശുവിന് 700 വര്‍ഷം മുമ്പ് ഏശയ്യാ അവനെക്കുറിച്ചു പ്രസംഗിച്ചു. ക്രിസ്തുവിന് 550 വര്‍ഷം മുമ്പ് ചൈനയില്‍ കണ്‍ഫ്യൂഷ്യസ് എന്ന ചിന്തകന്‍ ഇപ്രകാരം പറഞ്ഞു: "ലോകത്തെ നവ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 5, 2025


Dream not seen
History is moving forward - no doubt. But are humans and humanness moving forward too? Some would say that humans are moving forward, but humanness is moving backward. They would have much empirical data to prove their position. They would even find many scripture passages to support their position. There are also many who believe just the opposite. Those who believe that history and humanity and humanness are all moving forward, and that God is the one guiding the history,

George Valiapadath Capuchin
Dec 4, 2025


കാത്തിരിക്കാം
പൗരുഷം - സ്ത്രൈണത എന്നിവ അടിസ്ഥാനപരമായി ആണിനോടും പെണ്ണിനോടും ചേർത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ള സാമൂഹികവും സാംസ്കാരികവുമായ സ്വഭാവങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. വിശ്രുത സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാൾ യുങിൻ്റെ അഭിപ്രായത്തിൽ പൂർണ്ണസ്ത്രീയോ പൂർണ്ണപുരുഷനോ എവിടെയുമില്ല. ഏതു സ്ത്രീയിലും അന്തർലീനമായി ഒരു പുരുഷനും ഏതു പുരുഷനിലും അന്തർലീനമായി അഥവാ അബോധതലത്തിൽ ഒരു സ്ത്രീയും ഉണ്ട്. പുരുഷനിലുള്ള സ്ത്രീത്വത്തെ അദ്ദേഹം 'ആനിമ' എന്നും സ്ത്രീയിലുള്ള പൗരുഷത്തെ 'ആനിമൂസ്'

George Valiapadath Capuchin
Dec 4, 2025


പോയി പള്ളീച്ചെന്നു പറ...
ശനിയാഴ്ചയായിരുന്നതുകൊണ്ട് ഏഴരമണിയായി നിത്യസഹായമാതാവിന്റെ നൊവേനയും കഴിഞ്ഞ് ആളുകള്‍ പള്ളിയില്‍നിന്നിറങ്ങുമ്പോള്‍. എട്ടുമണിക്ക് എനിക്ക് ആ പള്ളിയില്‍തന്നെ ഒരു മരണവാര്‍ഷിക കുര്‍ബ്ബാന അര്പ്പിക്കാനുണ്ടായിരുന്നുതു കൊണ്ട് ഞാനല്പം നേരത്തെ എത്തിയതായിരുന്നു. ആ കുര്ബ്ബാനയയ്ക്ക് എത്തിയവരും കുര്‍ബ്ബാന കഴിഞ്ഞിറങ്ങിയവരും പള്ളിമുറ്റത്തു കണ്ടുമുട്ടി പലയിടത്തായി വര്‍ത്തമാനം പറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ പരിചയക്കാരും ബന്ധുക്കളുമൊക്കെ ആയിരുന്നതുകൊണ്ട് അവരുടെ ഇടയിലൂടെ മിണ്ടിയ

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4, 2025

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
