top of page


ഊട്ട്
മത്തായിയുടെ സുവിശേഷം അക്കാര്യം വ്യക്തമാക്കുന്നുണ്ട്. മർക്കോസും ലൂക്കായും അതേക്കുറിച്ചുള്ള സൂചനകൾ നൽകുന്നുമുണ്ട്. യേശുവിനെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും യേശു എന്ന വിതക്കാരനായി നിലം ഒരുക്കുന്നതിനും വേണ്ടി അയക്കപ്പെട്ടവനായിരുന്നു സ്നാപകയോഹന്നാൻ. ഒരുപക്ഷേ, ബാല്യത്തിൽ അവർ പരസ്പരം കണ്ടിട്ടും കൂട്ടുകൂടിയിട്ടും, ഒപ്പം കളിച്ചിട്ടുമുണ്ടാകാം. രണ്ടാളുടെയും അമ്മമാർ മറ്റേയാളെക്കുറിച്ച് അവരവരുടെ മക്കളോട് ഒത്തിരി പറഞ്ഞിട്ടുമുണ്ടാകാം. ഒരേ വഴിയെ സഞ്ചരിക്കുന്നവർ എന്ന നിലയിൽ അവർ തമ്മിൽ ആത്മന

George Valiapadath Capuchin
Jul 311 min read


ആദ് ഹോമിനെം
ഒരാൾ ഒരു ചോദ്യം ചോദിക്കുമ്പോൾ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ല എന്നുവരികിൽ ചോദ്യകർത്താവിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് തർക്കശാസ്ത്രത്തിലെ ഒരു ഫാലസി, അഥവാ തന്ത്രമാണ്. "ആദ് ഹോമിനെം" (ad hominem) എന്നാണ് ആ തന്ത്രം അറിയപ്പെടുന്നത്. ഒരാൾ നിങ്ങളെ നിങ്ങളുടെ വാക്കിനെയോ ചെയ്തിയെയോ അടിസ്ഥാനമാക്കി ചോദ്യം ചെയ്യുമ്പോൾ, ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം ചോദ്യകർത്താവിനെയും അയാളുടെ പക്ഷക്കാരെയും "നിങ്ങളും അതുതന്നെ ചെയ്തിരിക്കുന്നു" എന്ന് തിരിച്ച് പറയുന്നത് മറ്റൊരു ഫാലസിയാണ്. "തൂ കോ

George Valiapadath Capuchin
Jul 291 min read


എന്തുനേട്ടം?
നമ്മൾ എന്തിനുവേണ്ടിയാണ് നല്ലവരാകുന്നത്? എന്തുകൊണ്ട് "ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് കിട്ടുക?" എന്ന് വളരെ ഔപയോഗികമായ ഒരു ചോദ്യം പത്രോസ് ഒരിക്കൽ യേശുവിനോട് ചോദിക്കുന്നുണ്ട്. യേശുവിൻ്റെ പ്രബോധനങ്ങൾ ഒരിക്കലും പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടുള്ളവ ആയിരുന്നില്ല. പ്രാർത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ദാനധർമ്മം ചെയ്യുമ്പോഴോ മനുഷ്യരെ കാണിച്ച് ചെയ്യരുതെന്നും രഹസ്യത്തിൽ ദൈവം മാത്രമേ അവ കണ്ടുകൂടൂ എന്നും പറയുന്നുണ്ട് അവിടന്ന്. ചുരുക്കത്തിൽ ഓരോന്നും അതതിനു

George Valiapadath Capuchin
Jul 291 min read


ഭയക്കണ്ടേ?
കുറേ മാസംമുമ്പ് പരിചയമുള്ള ഒരു സഹോദരിയിൽ നിന്ന് ഒരു കത്തുകിട്ടി. അതിൽ ഒരു ഭാഗം ഞാൻ അന്നേ വെട്ടിയെടുത്ത് വച്ചു. അതിങ്ങനെയായിരുന്നു: "ഞായറാഴ്ച ഞങ്ങൾക്ക് (പള്ളിയിൽ) നിറയെ ആളുണ്ടായിരുന്നു. ഞാൻ ഒന്നുതിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്താണെന്നോ?! മനോഹരമായ വൈവിധ്യം. വിവിധ നിറങ്ങളിലുള്ളവരും, ഉച്ചാരണശുദ്ധി ഇല്ലാത്തവരും ഉള്ളവരും, എതിർവർഗ്ഗ ലൈംഗികതയിലുള്ളവരും നേർവർഗ്ഗ ലൈംഗികതയിലുള്ളവരും, പുരുഷന്മാരും സ്ത്രീകളും, ഉയരം കുറഞ്ഞവരും ഉയരമുള്ളവരും, തടിച്ചവരും മെലിഞ്ഞവരും, ചെറുപ്പക്കാരും വൃദ്ധരുമെല

George Valiapadath Capuchin
Jul 281 min read


ജെൻ്റർ
ബൈബിൾ നിറയെ രൂപകങ്ങളുടെ പെരുമഴയാണ്. യേശുവും രൂപകങ്ങൾ ഉപയോഗിച്ചാണ് മിക്കവാറും പഠിപ്പിച്ചിരുന്നത്. രൂപകങ്ങൾ മനസ്സിൽ അഴ്ന്നിറങ്ങും. പ്രധാന ആശയത്തെ കൂടുതൽ മിഴിവോടെ പ്രകാശിപ്പിക്കും. യേശു പറയുന്ന ഉപമകളിലെല്ലാം രൂപകങ്ങളുണ്ട്. ദൈവം മനുഷ്യരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നാണ് ഉല്പത്തി പുസ്തകത്തിൻ്റെ വെളിപാട്. പുരുഷനെയും സ്ത്രീയെയും തൻ്റെ ഛായാസാദൃശ്യങ്ങളിൽ ദൈവം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പുരുഷനും സ്ത്രീയും ഒരേപോലെയും സമനന്വിതമായും ദൈവ പ്രതിഛായകൾതന്നെ. സത്യത്തിൽ പുരുഷത്വവും സ്ത്രീ

George Valiapadath Capuchin
Jul 252 min read


ചോദ്യങ്ങൾ
ശകുനിയുടെ കള്ളച്ചൂതിനെ കള്ളച്ചൂത് എന്ന് വിളിക്കാൻ പോലും നട്ടെല്ലു കാട്ടാത്ത യുധിഷ്ഠിരൻ തങ്ങൾ അഞ്ചുപേരുടെ പത്നിയായ ദ്രൗപതിയെ വച്ച് പകിടയെറിഞ്ഞു. അങ്ങനെ കൃഷ്ണയും ദുര്യോധനൻ്റെ വസ്തുവായി. രജസ്വലയായിരുന്ന അവൾ രാജസഭയിലേക്ക് വരാൻ തടസ്സങ്ങൾ പറഞ്ഞപ്പോൾ ദുശ്ശാസനൻതന്നെ ദ്രൗപതിയെ പിടിച്ചുവലിച്ച് കൗരവ സഭയിലേക്ക് കൊണ്ടുവരുന്നു. അയാളുടെ പരാക്രമം കാരണത്താൽ യാജ്ഞസേനിയുടെ വസ്ത്രം ആകെ ഉലഞ്ഞ് അയഞ്ഞിരുന്നു. വലിച്ചിഴച്ച് സഭയിലേക്ക് കൊണ്ടുവരപ്പെട്ട അവൾ തീപാറുന്ന കണ്ണുകളോടെ കുറേ ചോദ്യങ്ങൾ സഭയിലേക്ക

George Valiapadath Capuchin
Jul 231 min read


അടക്കാനാവാത്തത്
തനിക്ക് വേണ്ടിത്തന്നെ അല്ലാതെ മറ്റാർക്കും വേണ്ടി തപിക്കുന്ന ഹൃദയമുള്ളവരിൽ ക്രിസ്തുവുണ്ട്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരിലും ക്രിസ്തുവുണ്ട്. സ്വന്തം സുരക്ഷിതത്വവും ആരോഗ്യവും തൃണവൽഗണിക്കുന്നവരിലും ക്രിസ്തുവുണ്ട്. അധികാരത്തെയും ദുഷ്ടതയെയും ഭയക്കാത്തവരിലും ക്രിസ്തു ഉണ്ട്. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നവരിലും ദാഹിക്കുന്നവർക്ക് ദാഹനീർ പകരുന്നവരിലും ക്രിസ്തുവുണ്ട്. അധികാര കേന്ദ്രങ്ങളിലേക്ക് കഴുതപ്പുറത്തേറി യാത്ര ചെയ്യുന്നവരിലും ക്രിസ്തുവുണ്ട്. അടികൊണ

George Valiapadath Capuchin
Jul 221 min read


ഇത്തിരി
ഫ്രാങ്കോ സഫ്രെല്ലി സംവിധാനം ചെയ്ത 'സോദരൻ സൂര്യൻ സോദരി തിങ്കൾ' (Brother Sun and Sister Moon) എന്ന വിഖ്യാത ചലച്ചിത്രത്തിൽ "If you want your dream to be" എന്നാരംഭിക്കുന്ന ഒരു ഗീതമുണ്ട്. 'നിങ്ങളുടെ സ്വപ്നം സാക്ഷാത്കൃതമാവണമെങ്കിൽ അത് സാവധാനത്തിലും ഉറപ്പായും പണിയുക. ചെറുതുടക്കങ്ങൾ വൻ ലക്ഷ്യങ്ങൾ: ഹൃദ്യമായ പ്രവൃത്തികൾ നിർമ്മലമായി വളരുന്നു' എന്നും മറ്റുമാണ് അതിൻ്റെ ലളിതമായ വരികൾ. ഏറ്റവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും യേശു പുളിപ്പ് എന്ന രൂപകം ഉപയോഗിക്കുന്നുണ്ട്. പക്ഷേ രണ്ടിടത്തും രണ്

George Valiapadath Capuchin
Jul 191 min read


ദൈവാശ്രയം കൈമുതലാക്കിയ ധന്യന്‍ മാര്‍ ഈവാനിയോസ്
ജറമിയ പ്രവാചകനിലൂടെ സ്രഷ്ടാവായ ദൈവം തന്റെ ജനമായ ഇസ്രായേലിന്റെ ചെയ്തികളെക്കുറിച്ച് ദു:ഖിച്ച് ഇസ്രായേല്‍ ജനത്തെ ഓര്‍മ്മപ്പെടുത്തിയത് ഇപ്രകാരമാണ്: 'അരക്കച്ച അരയോട് ചേര്‍ന്നിരിക്കും പോലെ ഇസ്രായേല്‍ ഭവനവും യൂദാ ഭവനവും എന്നോട് ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് അവര്‍ എന്റെ ജനവും കീര്‍ത്തിയും അഭിമാനവും മഹത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു.' (ജറമി 13:11). സാന്‍ ദാമിയാനോയിലെ ഒരു ചെറിയ കപ്പേളയില്‍ പ്രാര്‍ത്ഥനാപൂര്‍വം നിലകൊണ്ട അസ്സീസിയിലെ ഫ്രാന്‍സിസിനോട് ആ ക്രൂശിതരൂപം ഇപ്ര
ഫാ. ജോഷ്വ കൊച്ചുവിളയില്‍
Jul 153 min read


അധരം
തനിക്ക് സ്വർഗത്തിന്റെ ദർശനം ഉണ്ടാകുന്നതായി ആറാം അധ്യായത്തിൽ ഏശയ്യാ വിവരിക്കുന്നുണ്ട്. ദൈവത്തിൻ്റെ പരമപരിശുദ്ധി ദർശിച്ച വേളയിൽ, "ഞാൻ നശിച്ചു, എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനും ആകുന്നു" എന്ന് പ്രവാചകൻ വിലപിക്കുന്നു. "ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനും" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞാൻ പലപ്പോഴും ആശ്ചര്യപ്പെട്ടിരുന്നു. ഈയ്യിടെയാണ് അതിൻ്റെ ക്ലൂ ലഭിച്ചത്. "ഹൃദയത്തിന്റെ

George Valiapadath Capuchin
Jul 151 min read


വ്യക്തിത്വവും ജോലിയും
പ്രസാദത്തിലേയ്ക്ക് പതിനാല് പടവുകള്‍ വിഷാദരോഗ ( depression ) ത്തിനും അതിന്റെ അതി തീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ മനോനില ചിത്രണ ( mood mapping ) ത്തിന്റെ പതിനാലു ദിവസത്തെ പഠനം പൂര്‍ത്തിയാക്കിയശേഷം നാം അനുബന്ധമായി മനോനില(Mood)യെക്കുറിച്ച് പഠിക്കുന്നു . മനോനില അഥവാ മൂഡ് എന്നത് നമ്മുടെ വ്യക്തിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം കണ്ടു . നാലു തരം

ടോം മാത്യു
Jul 152 min read


ആത്മസംതൃപ്തി
"എല്ലാം പൂര്‍ത്തിയായിരിക്കുന്നു" (Jn. 19:30) കഷ്ടിച്ച് 33 വയസ്സുള്ള ഒരു ചെറുപ്പക്കാരന് മരിക്കുന്നതിനു മുമ്പുപറഞ്ഞ ഈ വാക്കുകള്‍ എല്ലാകാലത്തും വല്ലാത്ത മുഴക്കമുളളതാണ്. ഏതു പ്രായത്തില്‍ കടന്നു പോകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത മനുഷ്യ ജീവിതത്തിന് സ്വപ്നം കാണാന്‍ കഴിയുന്ന ഉന്നത സ്ഥലമാണ് ആ വാക്കുകള്‍. എന്തെങ്കിലുമൊക്കെ ചെയ്തു പൂര്‍ത്തിയാക്കുക, നേടിയെടുക്കുക, സമ്പാദിക്കുക, അവശേഷിപ്പിക്കുക എന്നിവയൊക്കെ മനുഷ്യ സഹജമായ അടിസ്ഥാന ചോദനയാണ്. മാനുഷികമായി നോക്കുമ്പോള്‍ എന്താണ് ഈശോ നേടിയത

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 153 min read


ഓര്‍മ്മകളുടെ അനന്യത
അസാധാരണവും അനന്യവുമായ വായനാനുഭവമായിത്തീരുന്ന ചില പുസ്തകങ്ങളുണ്ട്. പകരം വയ്ക്കാനാവാത്ത അക്ഷരക്കൂട്ടുകളാണവ. അത്തരത്തിലുള്ള ഒരു പുസ്തകമാണ് അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് റ്റു മി'. ബീറ്റില്‍സിലെ ഒരു വരിയാണ് ശീര്‍ഷകമായി മാറിയിരിക്കുന്നത്. സ്വന്തം അമ്മയെക്കുറിച്ചെഴുതുമ്പോള്തന്നെ ദേശവും കാലവും രാഷ്ട്രീയവും എല്ലാം സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ എഴുത്തുകാരിക്ക് സാധിക്കുന്നു. അരുന്ധതിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥം എന്നു പറയാം. ഇതില്‍ എഴുത്തുകാരി തന്റെ അമ്മയായ മേരി റോയിയു

ഡോ. റോയി തോമസ്
Jul 143 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-18
18 ഓരോരൊ കാലത്ത് ഓരോരൊ വഴികള്‍ കോഴിക്ക് തീറ്റ കൊടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ കൊച്ചുത്രേസ്യാക്കുട്ടി അസ്വസ്ഥയാകുകയും അരിശം വരുകയും ചെയ്തു. പരിസരം മറന്ന് തനിയെ സംസാരിക്കുവാന്‍ തുടങ്ങി: "ഒരു കോഴിക്കൂട്ടത്തിന് ഒരു പൂവന് മതിയെന്നത് പ്രകൃതി നിയമമാണ്. എന്നു വച്ച് ഒരു വീട്ടില്‍ ഒരു പുരുഷന് മതിയെന്ന് തീരുമാനിക്കാന്‍ പറ്റുമോ? പരസ്പരം അംഗീകരിച്ചും അനുസരിച്ചും ജീവിക്കണം." ജോര്‍ജുകുട്ടിയുടെ മെരുമെരുപ്പും മേക്കിട്ട് കേറ്റവും കൊച്ചുത്രേസ്യാക്കുട്ടി കാണുന്നുണ്ടായിരുന്നു. പ്രത്യേകിച്ച

പ്രൊഫ. ജോര്‍ജ് ജോസഫ്
Jul 143 min read


രാഖി
ജലന്ധറില്‍ ഒരു വേനല്‍ അതിന്റെ എല്ലാ പ്രാഭവത്തിലും കത്തി നില്‍ക്കുകയായിരുന്നു. വേനല്‍ എന്ന് പറഞ്ഞാല്‍ മഴ തീണ്ടാത്ത ഒരു ജൂണ്‍ മാസക്കാലം. ശരാശരി 49 ഡിഗ്രി ചൂടെങ്കിലും കാണും. പൊന്നണിഞ്ഞ ഗോതമ്പ് കതിരുകളുടെ കൊയ്ത്തിന് ശേഷം വെള്ളം തുറന്നുവിട്ട പാടങ്ങള്‍ നാട്ടിലെ കായലുകളെപ്പോലെ തോന്നിപ്പിച്ചു. ഉച്ചക്കത്തെ ചൂട് സഹിക്കാന്‍ വയ്യാതെ ഞാന്‍ പുറത്ത് കൂടെ നടക്കുമ്പോള്‍ ജനലിനരികിലേക്ക് ഒരു കല്ല് വീഴുന്ന ശബ്ദം കേട്ടു. ആ വശത്തേക്ക് നോക്കിയപ്പോള്‍ വീണ്ടുമതാ കല്ലിനു പകരം ഒരു മരക്കഷണം മുകളിലേക്ക്
ഹാരിസ് കപ്പൂച്ചിന്‍
Jul 132 min read


തവിട്ടുപാത
സഞ്ചാരിയുടെ നാള്‍വഴി Return of Francis by Norberto Proietti 1 ഒരു വ്യാഴവട്ടം മുമ്പാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താന്‍ മാര്പാപ്പയായേക്കുമെന്ന് ഹോര്‍ഹെ മാറിയോ ബെര്‍ഗോളിയോ ഭയന്നു. കോണ്‍ക്ലേവിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് നടക്കുകയാണ്. കാര്യങ്ങള്‍ 'അപകട'ത്തിലേക്കു നീങ്ങുകയാണെന്നു തോന്നിയ അദ്ദേഹം തന്റെ അരികിലിരുന്ന സാവോപോളോയിലെ കാര്‍ഡിനല്‍ ക്ലൗഡിയോ ഹ്യൂമിസിനെ ഉറ്റുനോക്കി. സാരമില്ലെന്ന് ഒരു ശരീരഭാഷയിലൂടെ കാര്‍ഡിനല്‍ ഹ്യൂമിസ് സമാധാനിപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപ

ബോബി ജോസ് കട്ടിക്കാട്
Jul 123 min read


ദാമ്പത്യത്തിന്റെ കണ്ണ് (Healthy relationships among couples)
Healthy relationships among couples കടല്‍ പിന്‍വലിയുന്നത് കണ്ടു നിന്നവരെയാണ് സുനാമിയുടെ തിരകള്‍ വന്നു വിഴുങ്ങിയത്. ചിത്രീകരിച്ച ആള് മരണപ്പെട്ടെങ്കിലും ആ വീഡിയോ ക്യാമറ ബാക്കിവച്ച ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. പിന്വലിയല് അപകടത്തിന്റെ മുന്നോടിയാണ്, കടലിന്റെ കാര്യത്തില്‍ മാത്രമല്ല ദാമ്പത്യത്തിന്റെ കാര്യത്തിലും. രണ്ടിലൊരാള്‍ പിന്‍വലിയുന്നു അല്ലെങ്കില്‍ ഉള്‍വലിയുന്നു എന്നതാണ് ദാമ്പത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വളരെ ഉന്മേഷത്തോടെ പോയിരുന്ന ബന്ധത്തില്‍ മെല്ലെ മ

ജോയി മാത്യു
Jul 123 min read


ഗുരുവും ശിഷ്യനും
നുറുങ്ങു കഥകള്‍ ഗുരുവും ശിഷ്യനും ഗുരുവും ശിഷ്യനും പുഴക്കരയിലെത്തി. പുഴയില്‍ ഒഴുക്കുണ്ടായിരുന്നു. ശിഷ്യന് പുഴയില്‍ കണ്ണുകളുറപ്പിച്ചു നിന്നു. ഗുരു ശിഷ്യനോട് ചോദിച്ചു: എന്തനുഭവപ്പെടുന്നു? ശിഷ്യന് പറഞ്ഞു: "എന്നിലെ പുഴയും മുമ്പിലെ പുഴയും ഒന്നായൊഴുകുന്നു". ശിഷ്യന് വീണ്ടും ലയിച്ചു. ഗുരു അപ്രത്യക്ഷനുമായി. പിന്നീട് ജനസാഗരത്തിന് മുന്പില് ശിഷ്യന് സംസാരിക്കുന്നു. ആ കൂട്ടത്തില്‍ ഗുരുവും ഉണ്ടായിരുന്നു. ശിഷ്യന് ഒറ്റനോട്ടത്തില്‍ ഗുരുവിനെ കണ്ടുപിടിച്ചു. അയാള്‍ ഗുരുവിന്റെ സമക്ഷം എത്

റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Jul 121 min read


സ്നേഹബന്ധങ്ങളുടെ കാന്തികവലയം
മക്കളുടെ സ്കൂളില്‍ സയന്‍സ് എക്സിബിഷന് നടക്കുകയാണ്. താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. എന്ത് പരിപാടി വന്നാലും പേര് കൊടുത്തിട്ട് വരുന്ന എന്റെ മകന് പതിവ് തെറ്റിച്ചില്ല. പേര് ചേര്‍ത്താല്‍ പിന്നെ അവന്റെ ഡ്യൂട്ടി കഴിഞ്ഞു. പ്രോജക്ടിനുള്ള വിഷയം കണ്ടെത്തലും പ്രോജക്ട് തയ്യാറാക്കലുമൊക്കെ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിലും ഇപ്പോള്‍ മക്കളുടെ ഹോംവര്‍ക്കുകള്‍ പോലും മാതാപിതാക്കള്ക്കുള്ളതാണല്ലോ! ക്രാഫ്റ്റ് വര്‍ക്കുകളിലൊക്കെ പണ്ടേ വീക്ക് ആയ ഞാന്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ

റോണിയ സണ്ണി
Jul 112 min read


ഭക്ഷണം
ഭക്ഷണകാര്യങ്ങളിൽ മനുഷ്യർ പൊതുവേ വളരെ ചൂസി ആണ്. എന്തുഭക്ഷിക്കുന്നു എന്നതുമാത്രമല്ല, എങ്ങനെ ഭക്ഷിക്കുന്നു എന്നതും മിക്കവർക്കും പ്രധാനമാണ്. ബാല്യത്തിൽ ശീലിച്ച രുചികളാണ് മിക്കവരും ജീവിതാന്ത്യംവരെ കൊണ്ടാടുന്നത്. തങ്ങൾ ശീലിച്ച രുചികളിൽനിന്ന് വ്യത്യസ്തമായത് പലരും ഇഷ്ടപ്പെടുന്നില്ല എന്നതുമാത്രമല്ല, വ്യത്യസ്തമായത് പരീക്ഷിക്കാൻ പോലും താൽപര്യപ്പെടാത്തവരുമുണ്ട്. ലോകത്തിൽ ഇന്ന് ഏറ്റവും കാഴ്ചക്കാരുള്ളത് ടിവിയിലെ കുക്കറി ഷോകൾക്കും കോൺടെസ്റ്റുകൾക്കുമാണ്. മധുരം, പുളി, എരിവ്, ഉപ്പ്, കയ്പ്, ചവ

George Valiapadath Capuchin
Jul 101 min read
For Advanced Search
bottom of page
