top of page

വ്യക്തിത്വവും ജോലിയും

  • Writer: ടോം മാത്യു
    ടോം മാത്യു
  • Jul 15
  • 2 min read

പ്രസാദത്തിലേയ്ക്ക് പതിനാല് പടവുകള്‍

a Person walking along the park


വിഷാദരോഗ ( depression ) ത്തിനും അതിന്‍റെ അതി തീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ മനോനില ചിത്രണ ( mood mapping ) ത്തിന്‍റെ പതിനാലു ദിവസത്തെ പഠനം പൂര്‍ത്തിയാക്കിയശേഷം നാം അനുബന്ധമായി മനോനില(Mood)യെക്കുറിച്ച് പഠിക്കുന്നു . മനോനില അഥവാ മൂഡ് എന്നത് നമ്മുടെ വ്യക്തിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം കണ്ടു . നാലു തരം അടിസ്ഥാന വ്യക്തിത്വങ്ങളുഉളതില്‍ നമ്മുടെ വ്യക്തിത്വം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള മൂന്ന് സമീപനങ്ങളും നാം കണ്ടു. വ്യക്തിത്വവും നമ്മുടെ ജോലിയും തമ്മിലുള്ള ബന്ധമാണ് ഈ ലക്കത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

നമ്മുടെ അടിസ്ഥാന വ്യക്തിത്വം നമ്മുടെ പ്രവര്‍ത്തിയെ സ്വാധീനിക്കുന്നു . നാലു തരം അടിസ്ഥാന വ്യക്തിത്വങ്ങള്‍ക്കും യോജിച്ച തൊഴില്‍, ഉദ്യോഗം , തൊഴില്‍ രീതി എന്നിവയെക്കുറിച്ച് ഓടിച്ചൊന്ന് പരിശോധിക്കാം


* കരുത്തുറ്റ ബഹിര്‍മുഖ വ്യക്തിത്വം


സദസുകളെ അഭിമുഖീകരിക്കാനും ആളുകളെ പ്രചോദിപ്പിക്കാനും ഉണര്‍ത്താനും കഴിവുള്ളവരാണ് ഇക്കൂട്ടര്‍. മാറുന്ന സാഹചര്യങ്ങളോട് അതിദ്രുതം പൊരുത്തപ്പെടാന്‍ കഴിയുന്നവര്‍. വളരെ പെട്ടെന്ന് തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍. പലതരം ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍. മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയം, മാര്‍ക്കറ്റിങ്, സെയില്‍സ് ഒക്കെ പറ്റിയ മേഖലകളാണ് ഇവര്‍ക്ക്.


* ഒതുങ്ങിയ ബഹിര്‍മുഖ വ്യക്തിത്വം


പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആളുകളെ സഹായിക്കാന്‍ കഴിവുളളവര്‍. സ്വഭാവികമായി തന്നെ കരുതലുള്ളവര്‍. തെറാപ്പിസ്റ്റ്, കൗണ്‍സലര്‍ തുടങ്ങിയ മേഖലകള്‍ക്ക് അനുയോജ്യര്‍. ആളുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ളവര്‍. നല്ല ആശയവിനിമയ ശേഷിയുഉളവര്‍. ആളുക ബാധിക്കുന്ന സങ്കീര്‍ണ പ്രശ്നങ്ങളുടെ കുരുക്കഴിക്കുന്നതില്‍ നിപുണര്‍. സംസാരത്തിലൂടെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും . പൊതുജനങ്ങളുമായും കുട്ടികളുമായും നേരിട്ട് ഇടപഴകുന്ന ജോലികള്‍ക്കും അനുയോജ്യരാണ് ഇവര്‍


* കരുത്തുറ്റ അന്തര്‍മുഖ വ്യക്തിത്വം


ബുദ്ധിയും പ്രവര്‍ത്തന ശേഷിയും ഒരുപോലെ ആവശ്യമായ പ്രവര്‍ത്തികള്‍ക്ക് അനുയോജ്യര്‍. സൈന്യം , നിയമം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ ഉചിതം. വൈമാനികരാകാനും കഴിയും. ംമെിവേമാ ജോലി തന്‍റേതായ രീതിയില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു . അത് സ്വന്തം സ്ഥലത്ത് ചെയ്യുന്നു . ദുഷ്കരമായ പ്രശ്നങ്ങള്‍ക്ക് സര്‍ഗാല്‍മകമായ പരിഹാരം കാണുന്നു. മാറുന്ന സാഹചര്യങ്ങള്‍ ഇക്കൂട്ടരെ ബാധിക്കുകയുമില്ല


* ഒതുങ്ങിയ അന്തര്‍മുഖ വ്യക്തിത്വം


സുരക്ഷിതമായ സാഹചര്യങ്ങളില്‍ സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നവര്‍. സഹാനുഭൂതിയുള്ളവര്‍. എല്ലാവരോടും പ്രത്യേകിച്ച് ഒറ്റയ്ക്കൊറ്റയ്ക്ക് ആയിരിക്കുമ്പോള്‍ നന്നായി പെരുമാറുന്നവര്‍. നിയമങ്ങള്‍ മനസിലാക്കുന്നതില്‍ നിപുണര്‍. വിശദാംശങ്ങള്‍ കണ്ടെത്താന്‍ മിടുക്കര്‍.


ഇപ്പറഞ്ഞതൊന്നും കൃത്യമായ നിയമങ്ങളൊന്നുമല്ല കേട്ടോ. പക്ഷേ ഒരോ തരം വ്യക്തിത്വങ്ങള്‍ക്കും ചില മികവുകള്‍ ഉണ്ട് എന്നത് തെളിയിക്കപ്പെട്ടിട്ടുണ് അത് ചില പ്രത്യേക തരം ജോലികള്‍ക്ക് ഉതകുന്നതുമാണ്. ഈ നാലുതരം വ്യക്തിത്വങ്ങളു ഒരു ജോലിസ്ഥലത്ത് ആവശ്യമാണ്. അതിനാല്‍ നിങ്ങള്‍ ഏതുതരം വ്യക്തിത്വമുള്ളയാളായാലും നിങ്ങളെ ലോകത്തിന് ആവശ്യമുണ്ട്

(തുടരും)


വ്യക്തിത്വവും ജോലിയും

ടോം മാത്യു

അസ്സീസി മാസിക, ജൂലൈ 2026

bottom of page