എന്തുനേട്ടം?


നമ്മൾ എന്തിനുവേണ്ടിയാണ് നല്ലവരാകുന്നത്? എന്തുകൊണ്ട്
"ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് കിട്ടുക?" എന്ന് വളരെ ഔപയോഗികമായ ഒരു ചോദ്യം പത്രോസ് ഒരിക്കൽ യേശുവിനോട് ചോദിക്കുന്നുണ്ട്.
യേശുവിൻ്റെ പ്രബോധനങ്ങൾ ഒരിക്കലും പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടുള്ളവ ആയിരുന്നില്ല. പ്രാർത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ദാനധർമ്മം ചെയ്യുമ്പോഴോ മനുഷ്യരെ കാണിച്ച് ചെയ്യരുതെന്നും രഹസ്യത്തിൽ ദൈവം മാത്രമേ അവ കണ്ടുകൂടൂ എന്നും പറയുന്നുണ്ട് അവിടന്ന്.
ചുരുക്കത്തിൽ ഓരോന്നും അതതിനുവേണ്ടിത്തന്നെ ചെയ്യുക എന്നാണ് സാരം.
"Virtue is it's own reward" എന്നൊരു ചൊല്ലുണ്ട്.
ഒരാളുടെ ഉൽകൃഷ്ടതയെയാണ് (excellence) പുണ്യം എന്നുപറയുന്നത്. ഒരാൾ നല്ലവനായാൽ അയാൾക്ക് എന്താണ് നേട്ടം? പണം ഉണ്ടാകുമോ? പദവി ഉണ്ടാകുമോ? പ്രസിദ്ധി ഉണ്ടാകുമോ? ചിലപ്പോൾ ഉണ്ടായേക്കാം. ഇതിലേതെങ്കിലും ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. നന്നായി ക്രമീകരിച്ച മനസ്സും ധാർമ്മിക സമഗ്രതയും വ്യക്തിയുടെ ഉൽകൃഷ്ടതയും അവയിൽത്തന്നെ പൂർണ്ണമാണ്. നിങ്ങൾ നല്ലവരായാൽ, നിങ്ങൾ നല്ലവരായി എന്നതുതന്നെയാണ് അതിൻ്റെ നേട്ടം. അതിലും വലിയൊരു നേട്ടമില്ലതന്നെ!

















































































































