top of page

All Posts


നിർഭയം
മരണഭയമാണ് എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം. എനിക്ക് മരിക്കാൻ ഭയമൊന്നുമില്ല എന്ന് മിക്കവരും പറയും. എന്നാൽ, പാമ്പിനെ പേടിയാണ്. കടുവയെയോ കാട്ടാനയെയോ പേടിയാണ് എന്ന് പറയുന്നതു പോലെയല്ലല്ലോ അത്! "മരണത്തിൻ്റെ താഴ്വരയിൽക്കൂടി നടക്കാനും ഞാൻ ഭയപ്പെടുകയില്ല" എന്നു പറയുന്നുണ്ട് സങ്കീർത്തകൻ. "ഭീരുക്കൾ മരണത്തിനുമുമ്പ് പലവട്ടം മരിക്കുന്നു; ധീരൻ ഒരിക്കലും മരണപ്പെടുന്നില്ല, ഒരിക്കൽ മാത്രം." എന്നല്ലേ ഷേക്സ്പിയർ വാക്യം! എല്ലാറ്റിനെയും ഭയപ്പെട്ട് ജീവിച്ചവർ ആരെങ്കിലും മരിക്കാതിരുന്നിട്ടുണ്ടോ ആവോ!

George Valiapadath Capuchin
Jun 26


ഇരുള്
"വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" എന്ന് പാടുന്നുണ്ട് അക്കിത്തം. നീന്തുന്നത് ആയാസകരമാണ്, ഒഴുകുന്നതാണ് എളുപ്പം. ഉത്തരവാദിത്തം ബുദ്ധിമുട്ടാണ്, നിരുത്തരവാദിത്തമാണ് സുഖം. ഉണർവ്വെത്ര ക്ലേശകരം, ഉറക്കമെത്ര ഭേദം. "പ്രകാശം ഭൂമിയിലേക്കു വന്നിട്ടും മനുഷ്യർ പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്നേഹിച്ചു" എന്നൊരു വാക്യമുണ്ട് യോഹന്നാൻ്റെ സുവിശേഷത്തിൽ. പഴയ ജാർഗണൊക്കെത്തന്നെ. എങ്കിലും, മനുഷ്യർ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നു നിന്നില്ലെങ്കിൽ പിന്നെ അവശേഷിക്കുന്നത് ഹിം

George Valiapadath Capuchin
Jun 25


സുന്ദരം
ഏറ്റവും നല്ല അന്യഭാഷാ ചിത്രത്തിനും അഭിനേതാവിനും ഉള്ളതടക്കം മൂന്ന് ഓസ്കറുകളും, കാനിലെ ഗ്രാൻ്റ് പ്രിയും നേടിയ ചലച്ചിത്രമാണ് 1997-ലെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ". സംവിധായകൻ റൊബേർത്തോ ബെനീഞ്ഞി തന്നെയാണ് മുഖ്യവേഷത്തിലും എത്തുന്നത്. നന്നേച്ചെറിയ ബാലനായ തൻ്റെ മകനെ നാസികളുടെ ക്രൂരതകൾ ബാധിക്കാതിരിക്കാനായി, "നമ്മളെല്ലാം ഒരു നാടകത്തിൽ അഭിനയിക്കുകയാണ്" എന്നുപറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവസാനം, നാസി പടയാളികളാൽ പിടിക്കപ്പെട്ട്, അവർ അയാളെ വെടിവെച്ച് കൊല്ലുമ്പോൾ തൻ്റെ പിതാവിന്റെ ഏറ്റവും നല്ല അഭിനയമ

George Valiapadath Capuchin
Jun 24


Beautiful
"Life is Beautiful" is a 1997 film that won three Academy awards, including Best Foreign Language Film and Best Actor, and the Grand Prix at Cannes. Director Roberto Benigni also stars in the lead role. In order to protect his young son from the impacts of Nazi atrocities, Guido convinces his child that "we are all acting and participating in a game." In the end, when he is captured by Nazi soldiers and about to be shot, the son watches, thinking that it was his father's best

George Valiapadath Capuchin
Jun 23


Confessors
We are all familiar with the many "divine passives" found in the New Testament, especially in the words of Jesus. 'Do not take God's name in vain' was one of the Ten Commandments. When it came to saying things like "God will lift up"; "God will put down"; "God will give"; etc., Jesus used to put it instead of using the name "God" in passive form, "shall be lifted up"; "shall be brought down"; "shall be given". Accordingly, I suspect whether the passage that says "Do not be af

George Valiapadath Capuchin
Jun 21


കൺഫസ്സേഴ്സ്!
പുതിയനിയമത്തിൽ, പ്രത്യേകിച്ച് യേശുവിൻ്റെ വചനങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ദൈവസംബന്ധിയായ കർമ്മണി പ്രയോഗങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. 'ദൈവനാമം വൃഥാ ഉപയോഗിക്കരുത്' എന്നത് പത്ത് കല്പനകളിൽപ്പെടുന്ന ഒന്നായിരുന്നു. "ദൈവം ഉയർത്തും"; "ദൈവം താഴ്ത്തും"; "ദൈവം നല്‍കും"; എന്നിങ്ങനെയൊക്കെ പറയേണ്ടിവരുമ്പോൾ, "ദൈവം" എന്ന നാമം ഉപയോഗിക്കാതെ അതിനുപകരം "ഉയർത്തപ്പെടും"; "താഴ്ത്തപ്പെടും"; "നല്കപ്പെടും" എന്നൊക്കെ കർമ്മണി പ്രയോഗത്തിൽ പറയുക എന്നതായിരുന്നു അവിടന്ന് അനുവർത്തിച്ചിരുന്ന രീതി

George Valiapadath Capuchin
Jun 21


ഭാവങ്ങൾ
"അധികാരമോ വേഗതയോ കാര്യക്ഷമതയോ കൊണ്ടല്ല, പ്രത്യുത, തുറവോടെ ശ്രവിക്കാനും ജ്ഞാനം തേടാനും വിഭജനങ്ങൾക്ക് ഉപരിയായി ഐക്യം തെരഞ്ഞെടുക്കാനും, അങ്ങനെ മറ്റുള്ളവരുമായി കൂട്ടായ്മയിൽ ജീവിക്കുന്നതിനുമുള്ള നമ്മുടെ കഴിവിൻ്റെ അടിസ്ഥാനത്തിലാവണം യഥാർത്ഥ മാനവവികാസം അളക്കപ്പെടേണ്ടത് " എന്ന 'സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ കംപെൻ്റിയും' എന്ന പ്രസിദ്ധീകരണത്തിലെ വി. ജോൺ പോൾ രണ്ടാമൻ്റെ ഉദ്ധരണി ലിയോ പാപ്പാ തൻ്റെ മാഞ്ഞിഫിക്ക ഹ്യുമാനിതാസ് എന്ന ചാക്രികലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. നമ്മുടെ കാലം നമ്മോട് പേർ

George Valiapadath Capuchin
Jun 18


Dispositions
"Real progress is not measured by power, speed, or efficiency, but by our ability to live in communion with others - listening with openness, seeking wisdom and choosing unity over division" Pope Leo XIV quotes this from the ‘Compendium of the Social Teachings of the Church’ by John Paul II in his encyclical Magnifica Humanitas. That is quite different from what our time has been telling us over and over again. Isn’t the mantra our time and our world have been telling us ove

George Valiapadath Capuchin
Jun 18


Diversity
Even before the Cold War, since the Industrial Revolution itself, people had been defining themselves and others on the basis of economic parameters. Later, Marx gave it another dimension through his critical class theory. However, it did not take the world long to realize how shallow these considerations were. The First World War, and then without much delay the Second World War, forced all wellmeaning people in the world to think differently. Since then, the world has been

George Valiapadath Capuchin
Jun 17


വൈവിധ്യം
ശീതയുദ്ധത്തിൻ്റെ കാലത്തിനും മുമ്പേ, വ്യാവസായിക വിപ്ലവത്തിൻ്റെ കാലംമുതൽ എന്നുതന്നെ പറയാം, ലോകം സാമ്പത്തിക വർഗ്ഗീകരണം എന്ന ഏകമാനകത്തിന്മേൽ തങ്ങളെത്തന്നെയും അന്യരെയും നിർണ്ണയിച്ചുകൊണ്ടിരുന്നു. പിന്നീട് തൻ്റെ ക്രിട്ടിക്കൽ വർഗ്ഗീകരണസിദ്ധാ ത്തിലൂടെ മാർക്സ് അതിന് മറ്റൊരു തലം നല്കി. എന്നാൽ, അതെല്ലാം എത്രകണ്ട് ആഴം കുറഞ്ഞ പരിഗണനകളാണെന്ന് തിരിച്ചറിയാൻ ലോകത്തിന് ഏറെക്കാലം വേണ്ടിവന്നില്ല. ഒന്നാം ലോകയുദ്ധവും, പതിറ്റാണ്ടുകൾക്കകം തന്നെ സംഭവിച്ച രണ്ടാംലോക യുദ്ധവും ലോകത്തിലെ ചിന്തിക്കുന്ന മനുഷ

George Valiapadath Capuchin
Jun 17


അണലി
എൻ്റെയൊക്കെ ബാല്യത്തിൽ, മുതിർന്ന പൗരന്മാരും, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവരും, അവധിക്ക് നാട്ടിൽ വന്നിട്ടുള്ളവരും ഒക്കെയായ പുരുഷന്മാർ രാവിലെ ഒരു ചായ കുടിക്കുന്നതിന് നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ ഒത്തുചേരുമായിരുന്നു. ഒന്നുരണ്ട് ദിനപത്രങ്ങളെങ്കിലും അവിടെ ഉണ്ടാകും എന്നതായിരുന്നു ഒരു പ്രത്യേകത. ഒരേ പത്രത്തിൻ്റെ പല താളുകൾ പലരുടെ കൈവശം ആയിരിക്കും. ഓരോരോ വാർത്തകൾ ഓരോരുത്തർ വായിക്കുകയോ വായിച്ചതിൻ്റെ ചുരുക്കം എല്ലാവരും കേൾക്കേ പറയുകയും ചെയ്യുമ്പോൾ അതേക്കുറിച്ചുള്ള ചർച്ചകളും അരങ്

George Valiapadath Capuchin
Jun 12


Viper
In my childhood, senior citizens, especially those who didn't work, men who had come home for vacation, would gather at rural tea shops to have a cup of tea, perhaps also some snacks in the morning. Everyone knew each other. One of the notable things was that there would be at least one or two newspapers availed there. Many people would be reading different pages of the same newspaper. Once done, they would exchange the pages. While each person read each news story or told t

George Valiapadath Capuchin
Jun 12


മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം
മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു പ്രഖ്യാപിച്ചത് 1948 ഡിസംബർ 10-ന് ആയിരുന്നു. ഇന്നേക്ക് എഴുപത്തേഴര വർഷം! ഇത്തരം കാര്യങ്ങളൊക്കെ വല്ലപ്പോഴും വായിക്കുന്നത് നല്ലതല്ലേ? ആർട്ടിക്കിൾ 1: സമത്വത്തിനുള്ള അവകാശം - നാമെല്ലാവരും സ്വതന്ത്രരായി ജനിച്ചവരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്. ആർട്ടിക്കിൾ 2: വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം - വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, അല്ലെങ്കിൽ പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും എല്ലാ അവകാശങ്ങൾക്കും അ

George Valiapadath Capuchin
Jun 11


The Universal Declaration of Human Rights (UDHR)
The Universal Declaration of Human Rights (UDHR) Adopted and declared by the United Nations on 10th December 1948. Today we complete 77 years and a half since then. Why am I thinking about it now? My Dad passed away when he was 77 years and a half. It's good to remind ourselves there were such things in history, right? Article 1: Right to Equality — We are all born free and equal in dignity and rights. Article 2: Freedom from Discrimination — Everyone is entitled to all righ

George Valiapadath Capuchin
Jun 11


'ഏച്ചുകെട്ടി ബന്ധനം..'
ഇടിയും മിന്നലും മൂന്നു മാസത്തിനുള്ളില്‍ നാലാംതവണയും അയാളു വരുന്നതു കണ്ടപ്പോള്‍ കാണാതെ ഒഴിഞ്ഞുമാറിയാലോ എന്നാലോചിച്ചതായിരുന്നു. എന്നാലും നേരിട്ടു പറഞ്ഞുതന്നെ ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും വന്നുകൊണ്ടിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ കാണാമെന്നുതന്നെ തീരുമാനിച്ചു. സംഭവബഹുലമാണ് അയാളുടെ പൂര്‍വ്വചരിത്രം. ഇളയ മകനായിരുന്നതുകൊണ്ട് പഠിത്തം കണ്ടമാനം ഉഴപ്പിയെങ്കിലും സാമാന്യം നല്ല സമ്പത്തുണ്ടായിരുന്നതുകൊണ്ട് അപ്പന് കണ്ണടച്ചു. പഠനം നിര്‍ത്തിയിട്ടും വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കൂട

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 10


ആശാനിവാസ്
ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു യാത്രയിലായിരുന്നു ഞാന്‍. സ്വപ്നങ്ങളുടെ ചിതാഭസ്മവും പേറി, ഒരിക്കലും നടത്തേണ്ടിവരുമെന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരു യാത്രയില്‍ ... യാത്രയിലുടനീളം പ്രകൃതി കരയുകയായിരുന്നു. ആ കണ്ണീര് വെള്ളച്ചാട്ടങ്ങളായി വഴികളിലേക്ക് ആര്‍ത്തലച്ചു നിപതിച്ചു. അരുവികളിലൂടെയും പുഴകളിലൂടെയും കരകവിഞ്ഞൊഴുകി. പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന, പലവര്‍ണ്ണങ്ങളിലുള്ള കുടകള്‍ വില്‍ക്കുന്ന ഒരു നാടോടി പെണ്‍കുട്ടി നിവര്‍ത്തിയതും നിവര്ത്തതുമായ കുടകളുമായി വഴ

ലിന്‍സി വര്‍ക്കി
Jun 10


യാക്കോബിന്റെ ജീവിതം
പഴയനിയമത്തിലെ ഒരു പ്രത്യേക കഥാപാത്രമാണ് യാക്കോബ്. ഒത്തിരി പ്രത്യേകതകളുള്ള ഒരു വ്യക്തിത്വത്തെ യാക്കോബില്‍ നാം കാണുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിന്റെ പല മേഖലകളിലും ഈ യാക്കോബ് കടന്നുവരാറില്ലേ? ഏശാവും യാക്കോബും സഹോദരന്മാരായിരുന്നു. ധ്യാനപൂര്‍വ്വം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ യാക്കോബിന്റെ സ്വഭാവരീതികള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മില്‍ ഉയരുന്നതു കാണാം. ഒന്നാമതായി മറ്റൊരു മനുഷ്യന്റെ പ്രയാണത്തിനു തടസ്സം നിന്നവനായിരുന്നു യാക്കോബ്. ജനിച്ചുവീണ നിമിഷത്തില്‍ മൂത്തവ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 9


നുണയും നേരും
സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പമാണ് താൻ എന്ന് പ്രഖ്യാപിക്കുന്നുണ്ട്, യേശു. താനെന്ന അപ്പം ഭക്ഷിക്കുന്നയാൾ നിത്യത പൂകും എന്നും അവിടന്ന് കൂട്ടിച്ചർക്കുന്നുണ്ട്. അവൻ്റെ ജീവിതത്തിൽ പങ്കുകൊള്ളുക, ഭാഗഭാക്കാകുക എന്നെല്ലാം അതിന് അർത്ഥങ്ങളുണ്ട്. തന്നെ പൊടിച്ച് മനുഷ്യകുലത്തിന് വളമിട്ടവനാണ് ക്രിസ്തു. അപ്പം എന്നത് വലിയൊരു രൂപകമാണ്. അപ്പത്തിൻ്റെ അസ്തിത്വം അതിനുവേണ്ടിയല്ല. ഭക്ഷിക്കപ്പെടാൻ വേണ്ടിയാണ് അത് നിർമ്മിക്കപ്പെടുന്നതുതന്നെ. അപ്പം ചെയ്യുന്നത് സ്വയം ഇല്ലാതായി മറ്റുള്ളവരുടെ.

George Valiapadath Capuchin
Jun 9


കടത്തുവഞ്ചി
നമ്മുടെ വി.ടിയെയും മാന്മാര്ക്ക് കുടയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള് തുന്നുന്ന ഒരു സ്ത്രീയാണ് അവര്‍. ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് അവള് ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന്‍ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള്‍ അവളില്‍ സൃഷ്ടിച്ച ഹര്‍ഷം വാക്കുകളില്‍ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല്‍ അ

ബോബി ജോസ് കട്ടിക്കാട്
Jun 8


ഒപ്പമുള്ള ഹൃദയം
Key Takeaways: This Cover story article focuses on the importance of compassion, family unity and the Sacred Heart. പണ്ട്, പെരുന്നാള്‍ കടകളില്‍ ഒരു സ്റ്റിക്കര്‍ കിട്ടുമായിരുന്നു. ചിലപ്പോള്‍ സ്റ്റിക്കര്‍ വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ് "ഈശോ ഈ വീടിന്റെ നാഥന്." വീടുകള്‍ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്‍. മഴ പെയ്താല്‍ ചോര്‍ച്ചയുള്ള മുറികള്‍. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില്‍ ആ വാക്കുകള്‍ പതിഞ്ഞു കിടക്കും. വീടു

ജോയി മാത്യു
Jun 8
Archive
Category Menu
bottom of page
