top of page

നമ്മുടെ അടിസ്ഥാന വ്യക്തിത്വം എന്ത് ?

6 days ago

2 min read

ടോം മാത്യു

പ്രസാദത്തിലേയ്ക്ക് പതിനാലു പടവുകള്‍

Abstract painting of multiple faces with closed eyes, overlapping in warm tones. Gray clouds in background suggest introspection.

The Key Takeaways:

  • The Article is on mood mapping and personality types.

  • It discusses Dr. Liz Miller's mood mapping therapy and four personality tables.

  • The content details approaches to defining one's core personality type.


ലോകത്ത് ലക്ഷക്കണക്കിനാളുകളെ ആത്മഹത്യയുടെ വക്കിലേക്കെത്തിക്കുന്ന വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും പൂര്‍ണ ഫലപ്രദമായ ചികില്‍സാ പദ്ധതി ആവിഷ്കരിക്കാന്‍ ഇന്നും ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. വിഷാദത്തില്‍ നിന്ന് പതിനാലു ദിനം കൊണ്ട് പ്രസാദത്തിലേക്ക് സൗഖ്യപ്പെടുത്തുന്ന മരുന്നില്ലാ ചികില്‍സയായ മനോനിലചിത്രണം(mood mapping) ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയതാണ് . വൈദ്യശാസ്ത്രത്തില്‍ ബിരുദവും ന്യൂറോളജിയില്‍ ഉന്നത നിലയില്‍ ബിരുദാനന്തര ബിരുദവും നേടി പ്രാക്ടീസ് തുടങ്ങിയ ഘട്ടത്തില്‍ വിഷാദരോഗം ബാധിച്ച് പ്രാക്ടീസ് ഉപേക്ഷിച്ച് മാനസികരോഗാശുപത്രിയില്‍ ഒതുങ്ങിക്കൂടേണ്ടിവന്ന ഡോ ലിസ് മില്ലര്‍ പിന്നീട് സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ ആവിഷ്കരിച്ച മനോനില ചിത്രണം പിന്നീട് ആയിരങ്ങള്‍ക്ക് ആശ്വാസമായി.
മനോനില ചിത്രണത്തിന്‍റെ പതിനാലു ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാം മനോനില Modod) യെക്കുറിച്ച് വിശദമായ ചില പഠനങ്ങള്‍ നടത്തുകയാണ് . മനോനില നമ്മുടെ വ്യക്തിത്വവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളെക്കുറിച്ച് കഴിഞ്ഞ ലക്കങ്ങളില്‍ നാം കണ്ടു . നമ്മുടെ അടിസ്ഥാന വ്യക്തിത്വം ഏതെന്ന് നിര്‍ണയിക്കുന്നതിനുള്ള ചില സമീപനങ്ങളാണ് ഇപ്പോള്‍ നാം ചര്‍ച്ച ചെയ്തു പോരുന്നത്.


നമ്മുടെ അടിസ്ഥാന വ്യക്തിത്വം നിര്‍ണയിക്കുന്നതിന് നാം മൂന്നു തരം സമീപനങ്ങളാണ് സ്വീകരിക്കുക. അതില്‍ ഒരു സമീപനത്തെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്തു രണ്ടാമത്തെ സമീപനമാണ് ഈ ലക്കത്തില്‍ നാം കാണുന്നത്.


ഓരോ സമീപനത്തിലും നിങ്ങളുടെ വ്യക്തിത്വത്തെ വ്യത്യസ്തമായാണ് കാണുന്നതെങ്കില്‍ സാമാന്യബുദ്ധി ഉപയോഗിക്കുക. ഇക്കാര്യത്തില്‍ ഇത് ശരിയായ സമീപനം ഇത് തെറ്റായ സമീപനം എന്നൊന്നും പറയാനാകില്ല.


ഈ സമീപനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോള്‍ നാം ഏതു തരക്കാരാണെന്ന വ്യക്തമായ ഒരു ബോധ്യം നമുക്കുള്ളില്‍ ഉരുത്തിരിഞ്ഞു വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്


മനുഷ്യരെ വിവരിക്കാന്‍ ഉപയോഗിക്കാവുന്ന നാല് കൂട്ടം വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത് . ഈ നാലില്‍ ഏതാണ് നിങ്ങളെ ശരിയായി വിവരിക്കുന്നത്? ഏതാണ് നിങ്ങള്‍ക്ക് ഏറ്റവുമധികം അനുയോജ്യമാകുന്നത്? വ്യത്യസ്തമായ വാക്കുകള്‍ എല്ലാവര്‍ക്കും ഒരു പോലെ ഒരു പക്ഷേ യോജിച്ചുവെന്ന് വരാം. ഉദാഹരണത്തിന് നാമെല്ലാവരും തന്നെ നയതന്ത്രഞ്ജരാണ്, ആവശ്യം വന്നാല്‍ ആരുമായും ഒത്തിണങ്ങി പോകാന്‍ നമുക്കാവും . അതു പോലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ പെരുമാറ്റം മാറി കൊണ്ടിരിക്കും. എന്നാല്‍ താഴെ കാണുന്ന നാല് കൂട്ടങ്ങളില്‍ ഓരോ കൂട്ടവും ചില പ്രത്യേക തരം വ്യക്തിത്വങ്ങളെ കാണിച്ചു തരുന്നു. അതിനാല്‍ നിങ്ങളുടെ സ്വഭാവ സവിശേഷതകളെ പൊതുവെ വിവരിക്കുന്ന കൂട്ടം തിരഞ്ഞെടുക്കുക


ഒന്നാം പട്ടിക


സ്വഭാവദാര്‍ഢ്യം

നയതന്ത്രജ്ഞത

മനുഷ്യോന്മുഖം

സൗഹാര്‍ദ്ദം

ആത്മവിശ്വാസം

സ്വാധീനശേഷി

സംഭാഷണചാതുരി

ജനകീയത

ഉത്തരവാദിത്തബോധം

വാചാലത

ശുഭപ്രതീക്ഷ

തിരിച്ചറിവ്


രണ്ടാം പട്ടിക


നിരീക്ഷണം

ജിജ്ഞാസ

ഉല്‍സാഹം

അലിവ്

പിന്തുണ

സഹാനുഭൂതി

സഹകരണം

ഊഷ്മളം

ഉല്‍പതിഷ്ണുത്വം

സഹജാവബോധം

മനുഷ്യോന്മുഖം

അന്തര്‍മുഖത്വം


മൂന്നാം പട്ടിക


സത്യസന്ധത

തീര്‍ച്ച

സ്വതന്ത്രം

തീരുമാനം

ഉത്തരവാദിത്തബോധം

ഉറപ്പ്

നീതിന്യായബോധം

യുക്തി

സര്‍ഗാല്‍മകം

ലക്ഷ്യോന്മുഖം

ആത്മപ്രചോദിതം

സംഘബോധം


നാലാം പട്ടിക


കാല്‍പ്പനികത

സഹജാവബോധം

നിരീക്ഷണം

അവധാനത

പ്രശ്നാധിഷ്ഠിത സമീപനം

ചിന്താശീലം

ആകര്‍ഷകത്വം

ദുരൂഹത

കരുതല്‍

പരിഗണന

അപഗ്രഥനപാടവം

ലോകോന്മുഖം


ഓരോ പട്ടികയും നാം മുന്‍പ് പറഞ്ഞ ഓരോ അടിസ്ഥാന വ്യക്തിത്വവുമായി എത്രമാത്രം ഒത്തുപോകുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല


ഒന്നാം പട്ടിക - ഉറച്ച ബഹിര്‍മുഖ വ്യക്തിത്വം


രണ്ടാം പട്ടിക - ദുര്‍ബല ബഹിര്‍മുഖ വ്യക്തിത്വം


മൂന്നാം പട്ടിക - ഉറച്ച അന്തര്‍മുഖ വ്യക്തിത്വം


നാലാം പട്ടിക - ദുര്‍ബല അന്തര്‍മുഖ വ്യക്തിത്വം


വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ ഏതാണ്ട് 85 ശതമാനം കൃത്യത ഈ സമീപനത്തിനുണ്ട് . അതിനാല്‍ നാം ഏതു തരക്കാരാണെന്ന് അറിയുന്നത് ഒട്ടൊക്കെ നമുക്ക് ഈ പട്ടികയെ ആശ്രയിക്കാം

(തുടരും)


നമ്മുടെ അടിസ്ഥാന വ്യക്തിത്വം എന്ത് ?

ടോം മാത്യു

അസ്സീസി മാസിക മേയ് 2026

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page