നല്ല മലയാളം-26
ചാക്കോ സി. പൊരിയത്ത്
Oct 1
1 min read

'വിമാനം മൂന്നു മണിക്കൂര് വൈകിയതിനെത്തുടര്ന്ന്...'
ഈ 'തുടര്ന്ന്' പ്രയോഗം ഏതോ വാര്ത്താമാധ്യമത്തിന്റെ സൃഷ്ടിയാണ്.
പണ്ടേ മലയാളികളുടെ പൊതുസ്വഭാവം, ഇഷ്ടമായിത്തോന്നിയതിനെ
അനുകരിക്കുകയെന്നതാണല്ലോ! 'തുടര്ന്നി'നു പ്രചുരപ്രചാരം ലഭിച്ചത് അങ്ങനെയാവാം.
'വിമാനം മൂന്നു മണിക്കൂര് വൈകിയതിനാല്...' എന്ന പഴയ പ്രയോഗത്തിനു
കുഴപ്പമൊന്നുമില്ലെങ്കിലും, പുതുമലയാളത്തില് പറഞ്ഞാല്, ഒരു 'ഗും' ഇല്ല! 'തുടര്ന്നി'നാണ് മേല്ക്കൈ കിട്ടിയത്.
വാര്ത്താമാധ്യമങ്ങളില്, വിശേഷിച്ച് ദൃശ്യമാധ്യമങ്ങളില് 'തുടര്ന്നി'ന്റെ വിളയാട്ടമാണിപ്പോള്...!












































































































