യേശുവിന്റെ ബലിയെപ്പറ്റി കലശലായ തെറ്റിദ്ധാരണയാണ് പലരും വച്ചു പുലർത്തുക. വിജാതീയരും യഹൂദരുമെല്ലാം ആടുമാടുകളെ കൊന്ന് അവയുടെ മാംസവും രക്തവും ദൈവത്തിന് ബലിയായി അർപ്പിച്ചിരുന്നു. യേശുവും സ്വയം മരണം ഏറ്റെടുത്തുകൊണ്ട് ഈ രീതിയിൽ തന്നെ തന്റെ മാംസവും രക്തവും ദൈവത്തിനു ബലിയായി അർപ്പിച്ചുവെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇപ്രകാരമുള്ള അനുഷ്ഠാനനിഷ്ഠമായ ഒരു ബലി(a cultic sacrifice) ആയിട്ടാണ് പലരും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത്. ഈ തെറ്റിദ്ധാരണയിലാണ് നമ്മുടെ കർബാനക്രമം സംവിധാനം
"യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു.
ഇപ്പറഞ്ഞതിൽ നിന്നെല്ലാം ബലിയർപ്പണം ആവശ്യമില്ല, സ്നേഹമേ ആവശ്യമുള്ളു എന്നു വാദിക്കുന്നതു ശരിയല്ല. സ്നേഹമില്ലാതെയുള്ള ബലിയർപ്പണം തീർച്ചയായും അന്യമാണ്. എന്നാൽ സ്നേഹത്തോടെയുള്ള ബലിയപ്പണം അർത്ഥവത്താണ്. ദൈവത്തിനു തീർച്ചയായും പ്രീതിജനകവുമായിരിക്കും. പക്ഷേ, മുമ്പേ സൂചിപ്പിച്ചതുപോലെ ബലിയെ ക്രിസ്തീയമായ അർത്ഥത്തിൽ മനസ്സിലാക്കണം. യേശുനാഥൻ്റെ ബലി അനുഷ്ഠാന നിഷ്ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ലെങ്കിൽ ക്രൈസ്തവർക്കും അനുഷ്ഠാന നിഷ്ഠമായ ഒരു ബലിയില്ല.