top of page

ജ്ഞാനികൾ

Jan 5

1 min read

George Valiapadath Capuchin
ree

നക്ഷത്രത്തെ പിന്തുടർന്ന് കിഴക്കുനിന്ന് ജ്ഞാനികൾ ദിവ്യശിശുവിൻ്റെ സവിധത്തിലെത്തി ആരാധിച്ചു എന്ന് പറയുന്നുണ്ട് മത്തായി എഴുതിയ സുവിശേഷം. എന്തെല്ലാം കാര്യങ്ങൾ അവിടെ വെളിപ്പെടുന്നുണ്ട്?


ഒന്ന്: താൻ പ്രപഞ്ചമല്ലെങ്കിലും പ്രപഞ്ചത്തിൽ താൻ സന്നിഹിതനാണ്. പ്രപഞ്ചത്തിൽത്തന്നെ തന്നിലേക്കുള്ള ചൂണ്ടുപലകകളും നിക്ഷിപ്തമാണ്.


രണ്ട്: ദൈവത്തെ ചരിത്രത്തിലേക്ക് കൊണ്ടുവന്നാൽ രാഷ്ട്രീയാധികാരങ്ങളിൽ ആകാംക്ഷക്കും അസ്ഥിരതക്കും അത് കാരണമാകും.


മൂന്ന് : താൻ ഏതെങ്കിലും ചില വിഭാഗങ്ങൾക്ക് മാത്രമല്ല, തന്നെത്തേടുന്ന സർവ്വർക്കും സമീപസ്ഥനും പ്രാപ്യനുമാണ്.


നാല്: ദരിദ്രരിലാണ് തന്നെ തേടേണ്ടതെന്നും, ദരിദ്രജന സേവയാണ് ആരാധനയുടെ ഒന്നാം ഭാഗം എന്നും,

സമ്പത്തും (സ്വർണ്ണം), അറിവും ആദരവും (കുന്തിരിക്കം), ഔഷധവും (മീറ) അവർക്കായി അർപ്പിക്കപ്പെടേണ്ടതാണെന്നും വെളിപ്പെടുന്നുണ്ട് അവിടെ.