ഗ്രൗണ്ട് സീറോ

6 days ago
1 min read

ഇരുപത്തഞ്ചാണ്ടുകൾ!
9/11 എന്ന ഭീകരാക്രമണം കഴിഞ്ഞിട്ട്.
ലോകം അതിൻ്റെ പേരിൽ എത്ര മാറി!
യാത്രാ രീതികൾ എത്ര മാറി!
സർക്കാരുകൾ എത്ര വലത്തോട്ട് മാറി!
പല ഭരണകൂടങ്ങളും, ചില ഭരണാധികാരികൾ പോലും 9/11 ൻ്റെ വിദൂരമായ ഫാൾ ഔട്ടുകളാണ്.
തിന്മകൊണ്ട് തിന്മയേ ഉണ്ടാകൂ. തിന്മകൊണ്ട് നന്മയുല്പാദിപ്പിക്കാൻ കഴിയില്ല. അങ്ങനെ നാമാരും കരുതിയിട്ടുമില്ല. തിന്മയെ നന്മക്കായി പരിണമിപ്പിക്കാൻ കഴിയുന്നവൻ ദൈവം മാത്രമാണ്. അത് കഴിയുന്നതാവട്ടെ, തിന്മയുപേക്ഷിച്ച് നന്മയെ പുൽകാൻ മനുഷ്യരെ മാനസാന്തരപ്പെടുത്തുന്നതിലൂടെയുമാണ്.
ലോകം കൂടുതൽ നീതിനിഷ്ഠമായി മാറിയോ?
ഭീകരത ഭൂമുഖത്തുനിന്ന് ഇല്ലാതായോ? യുദ്ധമൊഴിഞ്ഞ് ശാന്തിതിങ്ങും ലോകം ഭൂമിയിൽ പ്രഭയോടെ ഉദയംകൊണ്ടുവോ?
ഇല്ല.
ഹിംസയും യുദ്ധവും ഭീകരതയും നന്മയിലേക്ക് ലോകത്തെ എടുത്തെത്തിക്കില്ല.
വെളിച്ചം വരണം!
വെളിച്ചം കാട്ടൽ ഉപകാരപ്പെട്ടേക്കും!

















































































































