top of page

ക്രിയ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Aug 9
  • 1 min read
JESUS AND PETER

യേസൂസ് എന്ന് ഗ്രീക്കിലും യേശു എന്ന് മലയാളത്തിലും ജീസസ് എന്ന് ഇംഗ്ലീഷിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള 'യേഷുവാ' എന്ന നാമത്തിൻ്റെ അർത്ഥം 'യാഹ്‌വേഹ് രക്ഷിക്കുന്നു' എന്നാണ്.


തൻ്റെ ഗുരു വെള്ളത്തിനുമീതേ നടക്കുന്നതുകണ്ട് അങ്ങനെ ചെയ്യാൻ കൊതികൊണ്ട പത്രോസ് യേശുവിനോട് ചോദിക്കുന്നു: 'ഞാൻ വെള്ളത്തിനുമേലേ നിൻ്റെ അടുത്തേക്ക് വരാൻ കല്പിക്കണമേ'. "വരൂ" എന്ന് മറുപടി.

തോണിയിൽ നിന്നിറങ്ങി പത്രോസ് " ഞാൻ ആകുന്നു" എന്ന് പറഞ്ഞവൻ്റെ അടുത്തേക്ക് നടന്നു. അലറുന്ന കാറ്റിനെ കണ്ട് ഭയന്നപ്പോൾ അവൻ മുങ്ങാൻ തുടങ്ങി. അവൻ നിലവിളിച്ചു: "അദോണി, ഹോഷിയേനി" (കർത്താവേ, എന്നെ രക്ഷിക്കണേ).


കഴുതപ്പുറത്തിരുന്ന് ജറൂസലേമിൽ പ്രവേശിച്ച യേശുവിനെ ജനം കുരുത്തോലകളും ഒലിവിൻ ചില്ലകളും എടുത്ത് സ്വീകരിച്ചു. എന്നിട്ടവർ ആർത്തുവിളിച്ചു: "ഹോഷിയാ'നാ" (ഹോസാനാ): "ഞങ്ങളെ രക്ഷിക്കണേ".


യേഷുവാ;

ഹോഷിയേനി;

ഹോഷിയാ'നാ:

മൂന്നും ഒരേ ക്രിയാധാതുവാണ്!

bottom of page