ടോടാലിതെർ ആലിതെർ
- George Valiapadath Capuchin

- 1 day ago
- 1 min read

പുതിയനിയമത്തിലെ ദൈവത്തെക്കുറിച്ച് അത്ഭുതം തോന്നാതെവയ്യ. തെറ്റിദ്ധരിക്കപ്പെടുന്ന, തിരസ്കൃതനാകുന്ന, ദുർബലനായ, പിടിക്കപ്പെടുന്ന, ഭേദ്യംചെയ്യപ്പെടുന്ന, മർദ്ദനമേൽക്കുന്ന, നിന്ദിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന, യാതൊരു വെല്ലുവിളിയും ഏറ്റെടുക്കാൻ പ്രാപ്തിയില്ലാത്ത, നിസ്സാരനായ ഒരു ദൈവം!
അവന് ആകെ ഉണ്ടായിരുന്നത് അവന്റെ വാക്കുകൾ മാത്രമായിരുന്നു. ഒരു പഴയ ഇംഗ്ലീഷ് ഗാനം പാടുന്നത് പോലെ, "It's only words and words are all I have
To take your heart away" (എന്റെ കൈവശം വാക്കുകളേയുള്ളൂ, വാക്കുകൾ മാത്രം:
നിൻ്റെ ഹൃദയം കവരാൻ).
ഇക്കാലത്തിനിടെ ആ ദൈവത്തെ തിരിച്ചറിഞ്ഞവർ എത്രപേരുണ്ടാകും?!
അന്യമതസ്തരെ വെറുക്കാനും തുരത്താനും തോല്പിക്കാനും ഏതു കള്ളവും സത്യംകണക്കേ പറയാനും ഇറങ്ങിത്തിരിക്കുന്ന വരെ കാണുമ്പോൾ വെറുപ്പ് എന്തിനാ?
പക തീരേ വേണ്ടല്ലോ!
വേദന തോന്നും.
സഹതാപം തോന്നും.
അല്ലാതെന്തുചെയ്യും?

















































































































