top of page

ശരീരം വില്‍പ്പനയ്ക്ക്...

Jun 7

3 min read

വിനീത് ജോ�ണ്‍
Movie Shot from Love sonia

Vineeth John writes regarding the film Love Sonia and the reality of sex trafficking in India.


ഡാനി ബോയല്‍ സംവിധാനം ചെയ്ത് 2008 ല്‍ റിലീസ് ചെയ്ത സ്ലം ഡോഗ് മില്യനയര്‍ റിലീസ് ചെയ്ത സമയത്ത് ഇവിടുത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അത് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമല്ലെന്നും അത് വെള്ളക്കാരന്‍ ഇന്ത്യക്കാരനെ അപഹസിക്കാന്‍ എടുത്ത സിനിമയാണെന്നും ആക്ഷേപമുണ്ടായി. അന്ന് ഇത്തരത്തില്‍ ആ സിനമയെ ആക്ഷേപിച്ചവരില്‍ ഇന്ത്യയിലെ പല പ്രമുഖ സിനിമാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഡാനി ബോയല്‍ സത്യം വിളിച്ചു പറയുകയായിരുന്നോ അതോ ഇന്ത്യക്കാരെ അപമാനിക്കുകയായിരുന്നോ...?


മുംബൈയിലെ ഒരു ഗ്രാമത്തില്‍ കടബാധ്യതകളില്‍ മുങ്ങി ജീവിക്കുന്ന കര്‍ഷകനായ ശിവയുടെ മക്കളാണ് പ്രീതിയും സോണിയയും. തന്‍റെ കടം തീര്‍ക്കാന്‍ പിതാവായ ശിവ മൂത്തമകള്‍ പ്രീതിയെ അഞ്ജലി എന്ന പെണ്‍വാണിഭക്കാരിക്ക് വിറ്റു. വിവരമറിഞ്ഞ് അനിയത്തി സോണിയ പ്രീതിയെ കണ്ടുപിടിക്കാനായി മുംബൈയില്‍ എത്തി. ഫലത്തില്‍ രണ്ടുപേരും മുംബൈയിലെ രണ്ട് വ്യത്യസ്ത വേശ്യാലയത്തില്‍ എത്തപ്പെട്ടു. ചില സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സോണിയ എത്തപ്പെട്ട വേശ്യാലയത്തില്‍ റെയ്ഡ് നടക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സോണിയെ രക്ഷിക്കാനായില്ല.


തുടര്‍ന്ന് സോണിയയേയും മറ്റ് പെണ്‍കുട്ടികളും ചരക്കു കണ്ടെയ്നറില്‍ ഹോങ്കോങ്ങിലേക്കും പിന്നീട് ലോസ് ആഞ്ചലസിലേക്കും നാടുകടത്തി. ഇവിടെയെല്ലാം സമാനതകളില്ലാത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സോണിയ ഒരു വിധത്തില്‍ അവിടെനിന്നും രക്ഷപെട്ടു. അവിടുത്തെ ചില സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ വീണ്ടും ഇന്ത്യയിലേയ്ക്ക് സുരക്ഷിതമായി തിരിച്ചെത്തി. ശേഷം സോണിയ പുതിയ ഒരു ജീവിതം ആരംഭിച്ചു. മാതാപിതാക്കളോടൊപ്പം പോകാന്‍ അവള്‍ വിസമ്മതിക്കുകയും തന്‍റെ സഹോദരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതായും കാണിച്ചുകൊണ്ട് സിനിമ അവസാനിച്ചു.


A Move Scene

2018ല്‍ റിലീസ് ചെയ്ത "ലവ് സോണിയ/ 2018/ ഹിന്ദി/ 120 മിനിറ്റ്/" എന്ന സിനിമയുടെ ഇതിവൃത്തമാണ് മുകളില്‍ പറഞ്ഞത്. ലവ് സോണിയ എന്ന സിനിമ ഡാനി ബോയലിന്‍റെ സ്ലം ഡോഗ് മില്യനയറിനേക്കാള്‍ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സിനിമയാണ്. എന്തെന്നാല്‍ ആ സിനിമ അത്രയും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്. പത്ത് വര്‍ഷത്തിലേറെ സമയമെടുത്ത് പരമാവധി വിവരങ്ങള്‍ സമാഹരിച്ച് നിര്‍മ്മിച്ച സിനിമയാണ് ലവ് സോണിയ. വിവിധ എന്‍.ജി.ഒ.കളോടൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് സംവിധായകന്‍ ടബ്രേസ് നൂറാനി സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.


2003ല്‍ ലോസ് ആഞ്ചലസില്‍ നടന്ന മനുഷ്യക്കടത്തുകേസാണ് അദ്ദേഹത്തെ ഈ സിനിമയിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. നൂറാനി നടത്തിയ അന്വേഷണങ്ങളുടേയും, കണ്ടറിഞ്ഞ ക്രൂരതകളടേയും പശ്ചാത്തലത്തിലാണ് അല്‍ക്കേഷ് വാജാ സിനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദ്രാരിദ്യത്തില്‍ മുങ്ങിയ ഇന്ത്യന്‍ ഗ്രാമീണ ജീവിതങ്ങള്‍ എങ്ങനെ വേശ്യാലയങ്ങളില്‍ എത്തുന്നു എന്നും അവിടെ എത്ര ക്രൂരമായായ പീഡനങ്ങള്‍ക്കാണ് അവര്‍ വിധേയമാകുന്നത് എന്നും സിനിമ സുവ്യക്തമായി കാണിച്ചുതരുന്നു.


മൃണാല്‍ താക്കൂര്‍, ഫ്രീഡ പിന്‍റോ തുടങ്ങിയ അഭിനേത്രികളാല്‍ സമ്പന്നമാണ് സിനിമ. പോളീഷ് ഛായാ ഗ്രാഹകന്‍ ലൂക്കാസ് ബീലാന്‍ ആണ് ലവ് സോണിയയിലെ ജീവിതങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത്. എ. ആര്‍. റഹ്മാനാണ് സംഗീത സംവിധായകന്‍. രണ്ട് ഫിലിം ഫെസ്റ്റിവലുകളില്‍നിന്നായി നാല് അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി.


സ്ലം ഡോഗ് മില്യനയര്‍ കൂടാതെ സഞ്ചയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്തിയവാടി, പ്രിയദര്‍ശന്‍റെ അഭിമന്യു, ശ്യാം ബെനഗിലിന്‍റെ മാണ്ഡി തുടങ്ങിയവയൊക്കെ ഇന്ത്യയിലെ ചുവന്ന തെരുവിലെ ജീവിതം ആവിഷ്ക്കരിച്ച സിനിമകളാണ്. അന്നൊന്നും ഇല്ലാത്ത ഒരു പ്രതിഷേധം സ്ലം ഡോഗ് മില്യനയര്‍ എന്ന സിനിമയ്ക്ക് നേരെ ഉണ്ടായി എങ്കില്‍ അതിനുപിന്നില്‍ മറ്റെന്തെങ്കിലും ചേതോവികാരമുണ്ടെന്ന് ഉറപ്പിക്കാം.

Movie scene from the movie Love sonia

മാംസക്കച്ചവടത്തിന്‍റെ പിന്നാമ്പുറക്കാഴ്ചകള്‍


പത്ത് വര്‍ഷമാണ് ഇന്ത്യയിലെ വേശ്യാലയങ്ങളേയും അനുബന്ധ നടത്തിപ്പുകളേയും കുറിച്ച് പഠിക്കാന്‍ സംവിധായകന്‍ ചിലവിട്ടത്. മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വേശ്യാലയങ്ങള്‍ മുതല്‍ മനുഷ്യക്കടത്തുവരെയുള്ള വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സമഗ്രമായി പഠിനവിധേയമാക്കി. പഠനത്തില്‍ വെളിപ്പെട്ടതെല്ലാം സിനിമയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ലൈംഗിക തൊഴിലാളികളുടെ ക്രൂരവും നിന്ദ്യവുമായ ജീവിത സാഹചര്യങ്ങളിലേയ്ക്ക് അദ്ദേഹത്തിന്‍റെ ക്യാമറ ഫോക്കസ് ചെയ്തു. പോലീസ്, സര്‍ക്കാര്‍, വിവിധ എന്‍.ജി.ഒ.കള്‍ തുടങ്ങിയവയുടെയെല്ലാം പേരുകള്‍ പ്രതിനായകസ്ഥാനത്തേയ്ക്ക് ചേര്‍ക്കപ്പെട്ടു.


ഐക്യരാഷ്ട്രസഭയൊക്കെ ലൈംഗിക തൊഴിലിനെ പരമാവധി സുരക്ഷിതമാക്കാനും ചൂഷണമുക്തമാക്കാനും ഗവണ്‍മെന്‍റുകള്‍ ഇടപെടേണ്ടതിന്‍റെ ആവശ്യകത അംഗരാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളില്‍ സുരക്ഷിതമായ തൊഴിലിടം എന്നതിനപ്പുറം പുനരധിവാസത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അത് എന്തുകൊണ്ട് എന്നതിന് ഏറ്റവും സുതാര്യവും ശക്തമവുമായ ഉത്തരം നല്‍കുന്ന ഒന്നാണ് അരുണ്‍ എഴുത്തച്ഛന്‍ എന്ന മലയാളികൂടിയായ പത്രപ്രവര്‍ത്തകന്‍ എഴുതിയ "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന പുസ്തകം. അതുപോലെ തന്നെ നളിനി ജമീല എഴുതിയ ആത്മകഥയും ഇതിനോട് ചേര്‍ത്ത് വയ്ക്കാവുന്ന ഒന്നാണ്.


ഇന്ത്യയുടെ സുപ്രീം കോടതി ലൈംഗിക തൊഴിലാളികള്‍ക്ക് ജീവിക്കാനുഉള്ള അവകാശം ഉറപ്പുവരുത്തണമെന്നും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്ന ഭരണഘടനാപരമായ സംരക്ഷണം അവര്‍ക്കും ബാധകമാണെന്നും ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കേവലം കടലാസ്സ് നീരിക്ഷണളായി ഇന്നും നിദ്രയിലാണ്. ഇന്ത്യയില്‍ നിയമവും, നീതിയും നടപ്പിലാക്കേണ്ടുന്ന ഇടങ്ങളിലെ അധികാരികള്‍ ലൈംഗികത്തൊഴിലാളികളെ കുറ്റവാളികളായി കാണുന്ന പ്രത്യേകതരം കാഴ്ചയുള്ളവരാണ്. പൗരന്മാരെന്ന നിലയില്‍ മാന്യമായി ജീവിക്കാനുള്ള അവകാശം അവഗണിക്കപ്പെടുകയോ, റദ്ദ് ചെയ്യപ്പെടുകയോ ചെയ്യുന്നത് ഇവരുടെ ജീവിതത്തില്‍ സാധാരണ സംഭവമാണ്. പോലീസിന്‍റെ ഭാഗത്ത് നിന്നുമുള്ള ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ മെഡിക്കല്‍ പരിശോധനകളില്‍ ഡോക്ടര്‍മാര്‍ പോലും വൈദ്യശാസ്ത്ര ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി നീരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'പുനരധിവാസ കേന്ദ്രങ്ങള്‍' എന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്നത് പലപ്പോഴും പീഡനത്തിന്‍റെ മറ്റൊരു മുഖമാണ് എന്നതും നമ്മള്‍ അറിയാതെ പോകരുത്.


ശരീരം വിറ്റ് ജീവിക്കുക എന്നത് ഒരു സ്ത്രീ സ്വയമായി ചെയ്യുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ അത്രയേറെ ശ്കതമായ ഒരു കാരണമുണ്ടാകും. അതിനെകാണാതെ കേവലകാഴ്ചകളില്‍ ഒതുക്കി അവരെ കുറ്റവാളികളാക്കുന്ന പൊതുബോധത്തെ തച്ചുടയ്ക്കണം. പാപിനിയായ സത്രീയെ കല്ലെറിയാതെ അവള്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്ത ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ കരുതലോടെ സമൂഹത്തില്‍ ഇടപെടാന്‍ ധാര്‍മ്മികമായി ഉത്തരവാദിത്വമുണ്ട്. കുറഞ്ഞപക്ഷം അവളെ കല്ലെറിയാതിരിക്കാനുള്ള കരുതലെങ്കിലും കാണിക്കാം


ശരീരം വില്‍പ്പനയ്ക്ക്...

വിനീത് ജോണ്‍

അസ്സീസി മാസിക ജൂൺ 2026

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page