

Key Takeaways
5 Decisions to renew your life in the new year
പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നു. കഴിഞ്ഞ കലണ്ടറില്‍ വന്നുപോയ കുറവുകള്‍ നികത്തി പുതിയ തീരുമാനങ്ങളിലേക്കു നീങ്ങുവാനുള്ള അവസരമാണിത്. ജീവിതം നവീകരിക്കുവാനുള്ള യാത്രയില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. വരാനിരിക്കുന്ന നാളുകള്‍ ഇന്നത്തേതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം. സംസാരത്തിലും പെരുമാറ്റത്തിലും വന്നുപോയ വീഴ്ചകള്‍ തിരുത്തണം. 'അല്പംകൂടി നന്നാവുക' എന്നതിനേക്കാള്‍ പൂര്‍ണ്ണമായ മാറ്റത്തിന് സ്വയം വിധേയമാക്കണം. അലസതയില്‍ ജീവിച്ചു നഷ്ടപ്പെടുത്തിയ ദിവസങ്ങളുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് വേവലാതിപ്പെടാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥയില്‍ നിന്നും നമ്മള്‍ ഉയര്‍ന്നു പറക്കണം. എനിക്കു പലതും ചെയ്യുവാന്‍ പറ്റുമെന്നുള്ള ആത്മധൈര്യം വീണ്ടെടുക്കണം.
ജീവിതത്തില്‍ പല പല ചോദ്യങ്ങളുയര്‍ന്നു വരാം. എല്ലാ ചോദ്യങ്ങള്‍ക്കും നമുക്ക് ഉത്തരം ലഭിക്കില്ല. എല്ലാറ്റിനും ഉത്തരം കിട്ടിയാല്‍ നമ്മള്‍ അന്വേഷകരാവില്ല. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വന്നാല്‍ തളരരുത്. ദൈവത്തിനു മാത്രം മതിയാവുന്ന കാര്യങ്ങളുണ്ട്. മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സമചിത്തതയോടെ നേരിടണം. ദിവാസ്വപ്നങ്ങളില്‍ മുഴുകി എത്രയോ സമയമാണ് ചില നശിപ്പിക്കുന്നത്. കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ നിറവേറ്റിക്കൊണ്ട് പുരോഗതിയിലേക്കു പ്രയാണം ചെയ്യുവാന്‍ കഴിയുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. ഇന്നില്‍ ജീവിക്കുക. ഇന്നലെകളെ മറന്നു കളയുക. നാളയെ നോക്കി സ്തുതിക്കുക.
ഓരോ പുത്തന്‍ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിക്കുന്ന പാഠമുണ്ട്. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുക. ഓരോ അനുഭവവും ഒരു വഴി വിളക്കാണ്. അതില്‍ നിന്നും പാഠം പഠിച്ച് മുന്നോട്ടു പോകണം. വീഴ്ചകളെ കുറ്റം പറയുകയും വഴി മുടക്കുന്ന കല്ലുകളായി കാണുന്നവരുണ്ട്. എന്നാല്‍ ആ കല്ലുകളില്‍ ചവുട്ടിക്കയറി യാത്രകള്‍ തുടരണം. വഴി മുടക്കുന്ന കല്ലുകളെ ചവുട്ടുപടികളായി രൂപാന്തരപ്പെടണം. ഒരു പരാജയവും നമ്മെ തളര്‍ത്തരുത്. നിരാശപ്പെടാതിരിക്കുവാന്‍ എല്ലാവര്‍ക്കും കഴിയും. സ്വന്തം ചിതയില്‍ നിന്നും പറന്നുയരുന്ന ഫിനിക്സ് പക്ഷിയെപ്പോലെ നാം പറന്നുയരണം. നടനും, നാട്യവും, പ്രേക്ഷകനുമെല്ലാം ഞാന്‍ തന്നെയാണെന്ന് തിരിച്ചറിയണം. ആരുടെയും വാക്കുകള്‍ നമ്മെ തളര്‍ത്തരുത്, നമ്മെ ചെറുതാക്കി മാറ്റുന്ന സംസാരമുള്ളവരില്‍ നിന്നും അകല്‍ച്ച പാലിക്കണം. സംസാരം കൊണ്ടും പ്രവൃത്തികൊണ്ടും നമ്മെ വളര്‍ത്തിവിടുന്നവരുടെ സാമീപ്യം തേടുക.
എല്ലാം മാറിക്കൊണ്ടിരിക്കുന്ന ലോകമാണിത്. ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കണം. ഒരു പുഴയിലൊഴുകുന്ന വെള്ളംപോലെയാണ് ജീവിതം. കലയിലും സംസ്കാരത്തിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നല്ല വായനവഴി മനുഷ്യരെയും ലോകത്തെയും പഠിക്കുക. സൂക്ഷ്മമായ ഗവേഷണം വഴി സമൂഹത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ വിലയിരുത്തണം. കാലത്തിനൊത്തു നടക്കുകയും കാലത്തിനപ്പുറം കാണുന്ന ക്രാന്തദര്‍ശികളായി ഓരോരുത്തരും രൂപാന്തരപ്പെടണം. നമ്മുടെ അറിവിലും കാഴ്ചയിലും നാം മാറിയില്ലെങ്കില്‍ നമ്മള്‍ സമൂഹത്തിന് വേണ്ടാത്തവരായിത്തീരും. വിധിയെ പഴിച്ചും പരിഭവങ്ങള്‍ പറഞ്ഞും ജീവിതം തീര്‍ക്കരുത്. എവിടെയാണോ വളരാന്‍ സാധ്യതയുള്ളത് അതു മനസ്സിലാക്കി നാം ചരി ക്കണം.
ഒന്നിനെയും ഭയപ്പെടാതെ ജീവിക്കണം. ഭയപ്പെടേണ്ട ഞാന്‍ കൂടെയുണ്ട് എന്നു നിരന്തരം പറയുന്ന ദൈവത്തില്‍ അഭയം കണ്ടെത്തണം. ഭയം നമ്മില്‍ നിഷേധാത്മകമായ വികാരത്തെ ജനിപ്പിക്കാം. ഒരാള്‍ ഭയപ്പെടാന്‍ തുടങ്ങിയാല്‍ അവനെ ഭയപ്പെടുത്തുവാന്‍ പലരും കടന്നു വരും. ജീവിതാനുഭവങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കുവാന്‍ നമുക്കു സാധിക്കണം. അമിതമായ ഭയം വന്നാല്‍ നമ്മില്‍ അവശേഷിക്കുന്ന ശക്തികൂടി ചോര്‍ന്നുപോകും. പുതിയ വര്‍ഷത്തില്‍ ശക്തനായ ദൈവത്തിന്‍റെ വലതുകരത്തില്‍ കീഴില്‍ അഭയം കണ്ടെത്താം.
തിരക്കുപിടിച്ച ജീവിതത്തിലാണു നമ്മള്‍ നില്‍ക്കുന്നത്. ആരെയും ശ്രദ്ധിക്കുവാന്‍ നമുക്കു സമയമില്ല. പ്രായമായ മാതാപിതാക്കളുടെ കൂട െ അല്പസമയം കൂടി ഇരിക്കുന്ന മക്കളായി നാം മാറണം. ജീവിത പങ്കാളിയെ കുറച്ചുകൂടി ശ്രദ്ധിക്കുന്ന പങ്കാളിയാവണം. സ്വയം പുകഴ്ത്തിപ്പറയുന്നതിനേക്കാള്‍ മറ്റുള്ളവരെ കേള്‍ക്കുന്നതില്‍ നാം ഉത്സാഹം കാണിക്കണം. മനുഷ്യരെയും പ്രപഞ്ചത്തിന്‍റെ താളങ്ങളെയും നാം ശ്രദ്ധിക്കുമ്പോള്‍ നമ്മളില്‍ നന്മയുടെ ചലനങ്ങളുണ്ടാവും. നാം അറിയാതെ നമ്മള്‍ പുതിയ മനുഷ്യരായിത്തീരും.
ശാന്തത അനുഭവിക്കുന്ന ഒരു പുതിയ വര്‍ഷം നമുക്കു പടുത്തുയര്‍ത്താം. എല്ലാറ്റിനെയും ശാന്തമായി കാണുന്ന മനുഷ്യരാണോ നമ്മള്‍? ക്ഷിപ്രകോപവും പൊട്ടിത്തറിയുമെല്ലാം ഉപേക്ഷിക്കണം. പിന്നീടു മനസ്സിനു ഭാരം വരുത്താവുന്ന സംസാരവും പ്രതികരണവും ഉപേക്ഷിക്കണം. ആര്‍ക്കും നമ്മെ സമീപിക്കുവാന്‍ കഴിയുന്ന ശാന്തത സ്വന്തമാക്കാം. വിനീത ഹൃദയവും ശാന്തശീലവും കൈമുതലാക്കുന്ന ജീവിതത്തെ എല്ലാവരും സ്നേഹിക്കും. പുതിയ തീരുമാനത്തിലൂടെ പുതിയ മനുഷ്യരായി നമുക്കു മാറാം.
പുതിയ മനുഷ്യനായി പുതിയ വര്‍ഷത്തിലേക്ക്
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക, ജനുവരി, 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.























