നല്ല മലയാളം-25

'കേരളത്തിലെ എല്ലാ അമ്മമാരും തന്‍റെ കുട്ടികളെ...' --എന്നുതുടങ്ങുന്ന വാക്യം ഒരു ഫെയ്സ്ബുക്ക്പോസ്റ്റിന്‍റെ ആദ്യവാക്യമായി ഇപ്പോള്‍ കാണാനിടയായി.
മലയാളികള്‍ അമ്മഭാഷ ശരിയായി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലല്ലോ എന്ന സങ്കടംകൊണ്ടാണ് ഈ തിരുത്തല്‍വാദി' ഇതു കുറിക്കുന്നത്.
'എല്ലാ അമ്മമാരും..'എന്ന് ബഹുവചനത്തില്‍ പറയുമ്പോള്‍/കുറിക്കുമ്പോള്‍, 'തന്‍റെ' എന്നല്ല, 'തങ്ങളുടെ' എന്നേ പറയാവൂ/ കുറിക്കാവൂ. 'താന്‍' ഏകവചനവും 'തങ്ങള്‍' ബഹുവചനവും.
('...അമ്മമാരും തന്‍റെ കുട്ടികളെ..' എന്നതിലെ, 'തന്‍റെ'യ്ക്കുപകരം 'സ്വന്തം കുട്ടികളെ..' എന്നു പ്രയോഗിച്ചാലും ഈ തെറ്റ് പരിഹരിക്കാം.)
പറയുന്നവ്യക്തി അയാളെക്കുറിച്ചു പറയാന്‍ ഉപയോഗിക്കുന്ന ഈ സര്‍വനാമം (ലെഹള സൂചകം) മലയാളത്തില്‍മാത്രമേ ഉള്ളു, എന്നു തോന്നുന്നു. (താന്‍/തങ്ങള്‍)
ഭാഷയുടെ ഉപയോഗം ആശയക്കൈമാറ്റം മാത്രമെന്നുവരുമ്പോള്‍, ഇങ്ങനെയുളള വികലപ്രയോഗം കണ്ടാലും കണ്ടില്ലെന്നു നടിക്കയാണ് പ്രായോഗിക ബുദ്ധി,എന്നറിയാഞ്ഞല്ല ഇതു കുറിക്കുന്നത്.
നല്ല മലയാളം
ചാക്കോ സി. പൊരിയത്ത്
അസ്സീസി മാസിക, സെപ്റ്റംബർ, 2026



















































































































