top of page

കറുത്തവരുടെ ദൈവശാസ്ത്രം

Writer: ഡോ. റോയി തോമസ്
ഡോ. റോയി തോമസ്
Nov 12
3 min read
Book cover image of Lusiyude suvisesham

"വംശീയമായി അടിച്ചമര്‍ത്തപ്പെടുകയും നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യരുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യം എങ്ങനെയാണ് തിരിച്ചറിയേണ്ടത്? എന്ന ചോദ്യം കറുത്ത ദൈവശാസ്ത്രത്തില്‍ (Black Theology) സുപ്രധാനമാണ്. കറുത്തവന്‍റെ ദൈവത്തിന്‍റെ രൂപമെന്ത്? എന്നതും നിര്‍ണായകമായ ചോദ്യമാണ്. ക്രിസ്തുമതത്തില്‍ ചേര്‍ന്ന്, വിശ്വാസത്തിലേക്കു കടന്നുവന്ന ജാതിയില്‍ താഴ്ന്നവനെന്ന് വ്യവഹരിക്കപ്പെടുന്ന (ദളിത് ക്രൈസ്തവ) സഭയിലും വിശ്വാസികള്‍ക്കിടയിലും അനുഭവിക്കുന്ന വിവേചനങ്ങള്‍ നിരവധിയാണെന്നു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ. അരവിന്ദാക്ഷന്‍റെ 'ലൂസിയുടെ കറുത്ത സുവിശേഷം' എന്ന നോവല്‍ ആഴത്തില്‍ പരിശോധിക്കുന്നത് ഈ പ്രശ്നംതന്നെയാണ്. കുഴിവെട്ടുകാരനായ ലൂക്കും അയാളുടെ ജീവിതത്തിലേക്കു കടന്നുവന്ന ലൂസിയും പുതിയൊരു ബൈബിളും ദൈവശാസ്ത്രവും സമാന്തരമായി ആരായുകയാണ്.


"ദൈവശാസ്ത്രം സമൂഹത്തിലെ അധികാരബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അവഗണിച്ചു രൂപപ്പെടുത്താന്‍ സാധിക്കില്ല. വംശീയമായ അനീതിയുടെ ലോകത്ത് ദൈവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ നീതിയുടെയും വിമോചനത്തിന്‍റെയും ചോദ്യം കേന്ദ്രസ്ഥാനത്തുണ്ടാകണം," എന്ന് ജയിംസ് എച്ച്. കോണ്‍ കറുത്ത ദൈവശാസ്ത്രത്തെക്കുറിച്ചു പ്രസ്താവിക്കുന്നത് നോവലിന്‍റെ കേന്ദ്രപ്രമേയവുമായി ചേര്‍ന്നുനില്‍ക്കുന്നു. ഭൂമിയെന്ന ലൂസിക്ക്, ഭൂമിയിലെ ലൂസിമാര്‍ക്കാണ് നോവലിസ്റ്റ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. കറുത്ത ദൈവശാസ്ത്രത്തോടൊപ്പം സ്ത്രൈണതയുടെ ദൈവശാസ്ത്രവും അന്വേഷണവിഷയമാക്കുന്നത് നമുക്കു കാണാം.


"മതം മാറിയിട്ടും ജാതി, ശരീരത്തില്‍നിന്നും കറുപ്പുനിറം പോകാഞ്ഞതുപോലെ,

ജോസും മാര്‍ത്തയും ഖിന്നരായിരുന്നു," എന്നു നാം വായിക്കുന്നുണ്ട്. ജോസിന്‍റെയും മാര്‍ത്തയുടെയും മൂത്ത സന്തതിയായി പിറന്ന ലൂക്ക് മാതാപിതാക്കളുടെ സന്ദേഹത്തെ ആഴത്തില്‍ പിന്തുടരുന്നതു കാണാം. "മനുഷ്യരെക്കാള്‍ എന്തുകൊണ്ടും നല്ലവരാണ് മരങ്ങളും മറ്റു ജീവികളും. അവരെ വിശ്വസിക്കാം. മാര്‍ക്കംകൂടി, കുഴിവെട്ടി, കറുമ്പന്‍ എന്നൊന്നും വിളിക്കില്ല," എന്നാണ് ലൂക്ക് ഒരു സന്ദര്‍ഭത്തില്‍ വിചാരിക്കുന്നത്. "യേശു എന്നും വേദനിക്കുന്നവന്‍റെയും അനാഥന്‍റെയും പീഡിതന്‍റെയും ക്ലേശിക്കുന്നവന്‍റെയും കൂടെയാണ്. അവന്‍റെ ഹൃദയം അവര്‍ക്കുവേണ്ടി ഭൂമി നിലനില്‍ക്കുന്നിടത്തോളവും അതിനുശേഷവും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. പ്രാര്‍ഥനാലയങ്ങളോട് അവനു വിരോധമില്ലെങ്കിലും തനിക്കുവേണ്ടി പടുത്തുയര്‍ത്തപ്പെടുന്ന കൂറ്റന്‍ എടുപ്പുകള്‍ക്കുള്ളില്‍ അവനു ശ്വാസംമുട്ടുന്നുണ്ട്," എന്ന ഫാ. ഇമ്മാനുവേലിന്‍റെ ചിന്തയെ ലൂക്കിന്‍റെ കാഴ്ചപ്പാടുമായി കൂട്ടിവായിക്കാം.


കറുത്തവന്‍ പറ്റിപ്പുകാരനാണെന്നു സമൂഹം കരുതുന്നുവെന്ന് അനുഭവങ്ങളില്‍നിന്ന് ലൂക്ക് മനസ്സിലാക്കുന്നു. ഒന്നിലും ഉറച്ചുനില്‍ക്കാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. 'നില്‍ക്കാനുള്ള മണ്ണില്ല. നില്‍ക്കാനുള്ള കാലുണ്ടെങ്കിലും. മണ്ണ് സ്വയം ഉണ്ടാക്കണമെന്ന് മോഹിക്കും.' മണ്ണില്ലാത്തതിന്‍റെ പ്രശ്നവും ലൂക്കിനെപ്പോലുള്ളവര്‍ അനുഭവിക്കുന്നുവെന്നു നാം തിരിച്ചറിയുന്നു. 'കറുത്തവന്‍ പിറന്നുവീഴുന്ന നിമിഷംമുതല്‍ പറ്റിപ്പ് ആരംഭിക്കുന്നു'വെന്നാണ് അയാള്‍ ചിന്തിക്കുന്നത്. ചെയ്യുന്നതെല്ലാം പറ്റിപ്പാണെന്ന് മറ്റുള്ളവര്‍ കരുതുന്നു. ആരും വിശ്വസിക്കാത്ത അവര്‍ അയാളെ ഖിന്നനാക്കുന്നു. 'വ്യാജമായ സമാധാനം തകര്‍ത്താലേ, തന്നിലെ ക്രിസ്തുവിനെ കണ്ടെത്താനാകൂ' എന്ന് തിരിച്ചറിഞ്ഞ ലൂക്ക് തന്‍റെ അന്വേഷണം തുടരുന്നു.


കറുത്ത ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ് കരുണയുള്ള കണ്ണുകളാല്‍ നോക്കിക്കൊണ്ട് ഇപ്രകാരം പറയുന്നതായി ലൂക്ക് സങ്കല്‍പിക്കുന്നു: "നമുക്കൊരു പുതുലോകം പണിയണം. കറുത്തവന്‍റെ മേല്‍ക്കയ്യുള്ള ലോകമല്ല; കറുത്തവനെ അംഗീകരിക്കുന്ന ലോകം." ഇതാണ് ലൂക്കും ആഗ്രഹിക്കുന്നത്; സര്‍വ ചരാചരങ്ങള്‍ക്കും സ്ഥാനം ലഭിക്കുന്ന ദര്‍ശനം. കറുത്ത ക്രിസ്തുവിനുവേണ്ടി അയാള്‍ സംസാരിക്കുകയാണ്.


"സുവിശേഷങ്ങള്‍, ക്രിസ്തുവിനെപ്പോലെതന്നെ സ്വയം പരിണമിക്കുന്നതാണ്... കാലത്തിനും ദേശത്തിനുമൊത്ത്, അല്ലെങ്കില്‍ അതു ക്രിസ്തുവുമല്ല, സുവിശേഷവുമല്ല..." എന്നു പറയുമ്പോള്‍ നിരന്തരമായി മാറിക്കൊണ്ടിരിക്കേണ്ടതാണ് എല്ലാ സങ്കല്പനങ്ങളും വിശ്വാസങ്ങളും എന്നുവരുന്നു. 'കറുത്ത ക്രിസ്തുവാണ് ഇന്ന് ഭൂമിയുടെ ആവശ്യം' എന്ന ലൂക്കിന്‍റെ കാഴ്ചപ്പാടിലും മാറിക്കൊണ്ടണ്ടിരിക്കുന്ന ക്രിസ്തുദര്‍ശനത്തിന്‍റെ രൂപമുണ്ട്. 'നീഗ്രോ ക്രിസ്തു'വിനെ വരച്ച കലാകാരനെ ഒരു സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. അത്തരത്തില്‍ ഒരു ചിത്രമാണ് ലൂക്കിന്‍റെ മനസ്സിലുള്ള ക്രിസ്തു.


ലൂസി ലൂക്കിനെ അമ്മയായി കാണുന്നു. 'എന്‍റെ കറുത്ത അമ്മക്രിസ്തു' എന്ന് അവര്‍ അയാളെ വിളിക്കുന്നുമുണ്ട്. "നിങ്ങള്‍ എന്‍റെ കറുത്ത അമ്മക്രിസ്തുവാണ്, ഇരുട്ടിന്‍റെ കല്ലറയില്‍ ഉയിര്‍പ്പിലുണ്ടള്ളത്," എന്നു ലൂസി പറയുന്നു. ക്രിസ്തുസങ്കല്പനത്തെപ്പറ്റിയുള്ള പരമ്പരാഗത ധാരണകള്‍ ഇവിടെ തിരുത്തപ്പെടുന്നു. പൗരുഷം, സ്ത്രൈണത എന്നിവയെല്ലാം തികച്ചും ആപേക്ഷികമാണെന്നു നാം തിരിച്ചറിയുന്നു. പുതിയ ദൈവശാസ്ത്ര സാധ്യതകള്‍ വഴികളായി തെളിയുന്നു.


ഫാ. മാത്യു ജോസ് ഇമ്മാനുവേല്‍ ലൂക്കിനെയല്ല കത്തില്‍ അഗാധമായ ദൈവശാസ്ത്രവിചാരങ്ങള്‍ നാം വായിക്കുന്നു. "ക്രിസ്തുവിനെ അറിയുവാന്‍ കൊന്തയും കുരിശും ബൈബിളും പള്ളികളും വേണ്ട. ഹൃദയത്തില്‍ ക്രിസ്തുധാതു ഉണ്ടായാല്‍ മതി. ഭൂമിയിലെ ജീവനുള്ളതും ഇല്ലാത്തതുമായ സകലതിന്‍റെയും ഭേദമില്ലാതെ ചേര്‍ത്തുപിടിക്കയാണ് ക്രിസ്തുധാതു" എന്ന് ഫാ. മാത്യു പറയുന്നു. അമ്മ ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തു അമ്മയായി പ്രകൃതിയുടെ ഭാഗമാകുന്നതിനെപ്പറ്റിയും അദ്ദേഹം എഴുതുന്നുണ്ടണ്ട്. ആഴത്തിലുള്ള പാരമ്പര്യത്തിന്‍റെ ദര്‍ശനത്തിന്‍റെ ആഴമാണ് ഫാ. മാത്യുവിന്‍റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്.


ലൂസിയുടെ കുഴിമാടത്തിലെത്തിയ ലൂക്ക് അവിടത്തെ കാഴ്ചകള്‍ കണ്ട് പുതിയൊരു ദര്‍ശനത്തിലേക്ക് ഉണരുന്നു. കുഴിമാടത്തിലെ പുതിയ പുല്‍നാമ്പുകള്‍... ലൂസിക്ക് മണ്ണിനടിയില്‍ സുഖമാണ്, അവള്‍ ആനന്ദത്തിലാണ്, അവള്‍ മണ്ണിന്‍റെ ഓരോ കോശത്തിലേക്കും തന്‍റെ ഓരോ കോശവും ചേര്‍ത്തുകൊണ്ടണ്ടിരിക്കുന്നു. അവ തമ്മില്‍ പരസ്പരം സംവദിക്കുന്നു. നിങ്ങള്‍ നട്ട പൂക്കളുടെ സ്നി ഗ്ധതയും മണവും വിരല്‍സ്പര്‍ശവും അവള്‍ സൂക്ഷ്മമായി അനുഭവിക്കുന്നുണ്ടണ്ട്. പൂല്‍നാമ്പുകളുടെ തുമ്പുകളിലെ മഞ്ഞുകണങ്ങള്‍ കൊച്ചുസൂര്യന്മാരായി അവരുടെ അമ്മസൂര്യനുമായി, തങ്ങളുടെ നൈമിഷിക ജീവിതത്തിന്‍റെ സന്തോഷം അറിയിക്കുന്നു. അമ്മസൂര്യന്‍ അവരെ തന്നിലേക്കാവാഹിക്കുന്നതോടെ, അവ അപ്രത്യക്ഷമാകുന്നു. അവര്‍ അമ്മയില്‍ ലയിച്ചു എന്നത് അവര്‍ക്കും അമ്മയ്ക്കും മാത്രമേ അറിയൂ." അഗാധമായ പ്രപഞ്ചദര്‍ശനത്തിന്‍റെ വെളിച്ചമാണിവിടെ നാം കാണുന്നത്.


'ഇന്ന് മരണാസന്നയായ ഭൂമിക്കാവശ്യം ക്രിസ്തുനാഥാ, നിന്നിലെ സ്ത്രൈണതയാണ്, നിന്നിലെ അമ്മയെയാണ്,' എന്ന് ആന്‍റോസ് ചിന്തിക്കുന്നു. 'എന്തുകൊണ്ടണ്ട് നിന്‍റെ പ്രമുഖ ശിഷ്യരില്‍ ഒരു സ്ത്രീയെ ഉള്‍പ്പെടുത്തിയില്ല,' എന്നും അവള്‍ ചോദിക്കുന്നു. സഭയിലെ ആണധികാരവ്യവസ്ഥയെയും ആന്‍ ചോദ്യംചെയ്യുന്നുണ്ടണ്ട്. ക്രിസ്തുവിലെ സ്ത്രൈണതയെ കയ്യൊഴിഞ്ഞപ്പോള്‍ നഷ്ടപ്പെട്ടത് നനവിന്‍റെ വലിയൊരു ലോകമാണ് എന്ന തിരിച്ചറിവ് പ്രധാനമാണ്. സ്ത്രൈണതയുടെ അമ്മരൂപമായി ക്രിസ്തുവിനെ സങ്കല്‍പിച്ച് ആന്‍ 'ലൂസിയുടെ കറുത്ത സുവിശേഷം' എഴുതാന്‍തുടങ്ങുന്നു. "എന്തിനുവേണ്ടണ്ടി? ലൂസിമാര്‍ക്കുവേണ്ടണ്ടി. ഭൂമി ഒരു വലിയ ലൂസിയാണ്. വട്ടിപ്പലിശക്കാരും പീഡകരും ചൂഷകരും വെട്ടിപ്പിടിത്തക്കാരും അപരത്വത്തിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവരും ചേര്‍ന്ന് ഭൂമിയെന്ന ലൂസിയെ മുച്ചൂടും മുടിച്ചുകഴിഞ്ഞിരിക്കുന്നു" എന്നാണ് ആന്‍റോസ് വിളിച്ചുപറയുന്നത്. ഹിംസയുടെ ഈ സംസ്കാരത്തിനെതിരെ, ബദല്‍ സംസ്കൃതിയുടെ സൃഷ്ടിക്കുവേണ്ടണ്ടിയാണ് അവള്‍ കറുത്ത സുവിശേഷം എഴുതുന്നത്.


പലവിതാനങ്ങളില്‍ ചര്‍ച്ചകള്‍ക്കു സാധ്യതകളുള്ള നോവലാണ് 'ലൂസിയുടെ കറുത്ത സുവിശേഷം'. നീതിയുടെ പക്ഷം ചേര്‍ന്നുനില്‍ക്കുന്ന ദൈവശാസ്ത്രദര്‍ശനവും പ്രപഞ്ചദര്‍ശനവും മനുഷ്യദര്‍ശനവും നോവലിനെ അഗാധമാക്കുന്നു. 'ദൈവം അനീതിയെ നിഷ്പക്ഷമായി നോക്കിനി ല്‍ക്കുന്ന ശക്തിയായ, ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നീതിക്കായുള്ള പോരാട്ടത്തിന് ദൈവശാസ്ത്രപരമായ പ്രാധാന്യമുണ്ടണ്ട്,' എന്നു നോവല്‍ വെളിപ്പെടുത്തുന്നു. "എല്ലാവരുടെയും അന്തസ്സിനെ നിഷേധിക്കുന്ന വ്യവസ്ഥകള്‍ക്കെതിരേ ദൈവത്തിന്‍റെ നീതി തിരിച്ചറിയണം" എന്നതാണ് പ്രധാനം. വ്യവസ്ഥാപിത മതസങ്കല്‍പങ്ങള്‍ക്കു വെളിയിലാണ് പലപ്പോഴും ഈ ദര്‍ശനങ്ങള്‍ കാണാന്‍ സാധിക്കുന്നത്. ക്രിസ്തുവിനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതസങ്കല്‍പനങ്ങളില്‍നിന്നു വിമോചിപ്പിക്കണമെന്ന ലൂക്കിന്‍റെ കാഴ്ചപ്പാട് മറ്റൊരു ദൈവിക ദര്‍ശനത്തിലേക്കുള്ള ചൂണ്ടണ്ടുപലകയാണ്.


"അനീതിനിറഞ്ഞ ലോകത്ത് ദൈവത്തെക്കുറിച്ചു സംസാരിക്കുക എന്നത് നീതിയെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വിമോചനത്തെക്കുറിച്ചും സംസാരിക്കുകകൂടിയാണ് എന്നു നാം മനസ്സിലാക്കുന്നു. ഈ നോവലില്‍ മനുഷ്യര്‍ മാത്രമല്ല കേന്ദ്രസ്ഥാനത്തുള്ളത് എന്നും നാം തിരിച്ചറിയുന്നു. ഭൂമിയും സര്‍വചരാചരങ്ങളും ദൈവശാസ്ത്രചിന്തകളുടെ ഭാഗമാകുന്നു. സ്ത്രൈണത കയ്യൊഴിഞ്ഞ, മനുഷ്യകേന്ദ്രിത ദര്‍ശനങ്ങളാണ് ഈ ഭൂമിയില്‍ മരുഭൂമികള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ടണ്ടു സ്ത്രൈണമായ, സര്‍വചരാചരങ്ങളും കേന്ദ്രസ്ഥാനത്തു കടന്നുവരുന്ന സമഗ്രദര്‍ശനത്തിനും മാത്രമേ ഭൂമിയെ രക്ഷിക്കാനാവൂ. ദൈവശാസ്ത്രത്തെ നോവലിസ്റ്റ് ആഴത്തിലും പരപ്പിലും തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നു.

(ലൂസിയുടെ കറുത്ത സുവിശേഷം, കെ. അരവിന്ദാക്ഷന്‍, എച്ച് & സി ബുക്സ്)


കറുത്തവരുടെ ദൈവശാസ്ത്രം

ഡോ. റോയി തോമസ്

അസ്സീസി മാസിക, നവംബർ 2026

bottom of page