top of page

നല്ല മലയാളം-27

ചാക്കോ സി. പൊരിയത്ത്
Nov 5
1 min read

'മെഷീന്‍ ഉപയോഗിച്ച് വീടുകളില്‍വന്ന് വിറകുകീറി കൊടുക്കപ്പെടും.'


ഇന്ന് ഫെയ്സ്ബുക്കില്‍ കണ്ട ഒരു പരസ്യമാണ് മേല്‍ച്ചേര്‍ത്തത്.

പരസ്യംകൊടുത്തവര്‍ ഉദ്ദേശിച്ചതെന്തെന്ന് ആര്‍ക്കും മനസ്സിലാകും...

പക്ഷേ, പരസ്യത്തിലെ ഭാഷ നല്ല മലയാളമല്ലല്ലോ, എന്നതാണ്

ചിന്തനീയം...


(വീടുകളില്‍വരാന്‍ ഉപയോഗിക്കുന്നത് എന്തു മെഷീന്‍ ആണാവോ)


'വീടുകളില്‍വന്ന്, മെഷീനുപയോഗിച്ച് വിറകുകീറിക്കൊടുക്കും.' -- എന്നങ്ങു പറഞ്ഞാല്‍, സംഗതി വ്യക്തം.


മലയാളഭാഷയില്‍, കര്‍മ്മണി പ്രയോഗം (passive voice) വളരെ വിരളം സന്ദര്‍ഭങ്ങളിലേ ആവശ്യമുള്ളു.

കര്‍ത്തരിപ്രയോഗ(active voice)മാണ് മലയാളത്തിന് ഉചിതം. പക്ഷേ, 'പെടുക'യില്‍ അവസാനിക്കുന്ന കര്‍മ്മണിപ്രയോഗത്തോട് വന്യമായ ഒരാകര്‍ഷണമാണ് മലയാളികളില്‍ പലര്‍ക്കും ഉള്ളത്!

bottom of page