top of page

ഡിസ്-സർവീസ്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Apr 28
  • 1 min read
A man in a yellow shirt looks annoyed at two raccoons holding pizza slices by an open door. Text reads: Once again, the pizza delivery guy didn't ring the doorbell!

ഡോക്ടറും സിവിൽ സർവൻ്റും സോഷ്യൽ വർക്കറും രാഷ്ട്രീയ പ്രവർത്തകരും വൈദികരും ഒക്കെ ആകാൻ പോകുന്നവരുമുണ്ട്. ഇതിൽ വൈദികർ ആകാൻ പോകുന്നവരൊഴികെ മറ്റെല്ലാം നല്ലൊരു പ്രൊഫഷൻ എന്ന നിലയിൽ അവയെ സമീപിക്കുന്നവർ ആയിരിക്കാം. എന്നുവച്ചാൽ നല്ല നിലയിൽ സമ്പാദിക്കുക; അങ്ങനെ തനിക്കും കുടുംബത്തിനും സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കുക; ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റുക; മറ്റുള്ളവരെയും ചുറ്റുമുള്ള പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ കഴിയുകയും അതുവഴി സമൂഹത്തെ നിയന്ത്രിക്കാനും അധികാരത്തിന്റെ ലഹരി ആസ്വദിക്കാനും കഴിയുക എന്നതാക്കെ മേല്പറഞ്ഞ പ്രൊഫഷനുകൾ തെരഞ്ഞെടുക്കുന്നവരെയൊക്കെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളാണ്.


മേല്പറഞ്ഞവയിൽ സാമ്പത്തിക ഘടകങ്ങൾ ഒഴികേ മറ്റുള്ളവ വൈദികരോ സന്ന്യസ്തരോ ആകാൻ പോകുന്നവരെയും സ്വാധീനിക്കാൻ ഇടയുണ്ട്.

സാമൂഹികമായി ഇടപാടുള്ള ഏത് പ്രൊഫഷൻ സ്വീകരിക്കുന്നവരിലും അടിസ്ഥാനപരമായി ജനത്തോട് സ്നേഹവും കമ്മിറ്റ്മെന്റും ഇല്ലെന്നുവരികിൽ അവർ തികച്ചും സെൽഫ്-സെർവിങ് ആയിരിക്കും. പ്രകടമായിട്ടല്ലെങ്കിലും ആത്യന്തികമായി അവർ സമൂഹത്തിന് ചെയ്യുന്നത് ഒരു ഡിസ്-സർവ്വീസ് ആയിരിക്കും എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.

bottom of page