top of page

ഭാരതത്തിലെ കപ്പുച്ചിൻ മിഷൻ പ്രവർത്തനം

Writer: ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Feb 3, 1984
4 min read
Capuchin Mission activities in India

വി. ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിനുശേഷം ഏകദേശം 25 വർഷങ്ങൾ കഴിഞ്ഞാണ് (1250 ൽ ) ഫ്രാൻസിസ്കൻ സന്യാസികൾ ഭാരതത്തിൽ മിഷൻ പ്രവർത്തനം തുടങ്ങിയത്. പ്രഥമ സന്യാസിസഹോദരന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചു നമുക്ക് അധികമൊന്നും അറിഞ്ഞുകൂടാ. പിന്നീട്, 41 വർഷങ്ങൾക്കുശേഷമാണ് രണ്ടാമതൊരു സംഘം ഫാൻസിസ്ക്കൻ സന്യാസികൾ ചൈനയിലേയള്ള അവരുടെ മിഷൻ പര്യടനത്തിനിടയിൽ ഭാരതം സന്ദർശിച്ചത്. ആ സംഘത്തെ നയിച്ചിരുന്നത്, പില്ക്കാലത്തെ പീക്കിംഗിലെ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോൺ ഓഫ് മോൺടേ കൊർവീനോ ആയിരുന്നു. 1321-ൽ ബോംബെയ്ക്കടുത്തു 'താനാ' (Thana)യിൽ 4 പ്രാൻസിസ്ക്കൻ സന്യാസികൾ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. 1346-ൽ പരിശുദ്ധ പിതാവിന്റെ പ്രതി നിധിയായി ജോൺ ഓഫ് മാരിൻഞോളി കൊല്ലത്തു് നിയമിതനായി


16-ാം നൂററാണ്ടിൽ പോർച്ചുഗീസുകാർ ഇൻഡ്യയിലേയ്ക്കുള്ള കപ്പൽ ഗതാഗതം ആരംഭിച്ചതോടെ ഭാരതത്തിലെ ഫ്രാൻസിസ്ക്കൻ മിഷനറിമാരുടെ അംഗസംഖ്യ വർദ്ധിക്കുവാൻ തുടങ്ങി. വിദഗ്ദ്ധനും പരിചയ സമ്പന്നനുമായ കേബ്രാലിന്റെ നേതൃത്വത്തിൽ 1500-ൽ ഒരു സംഘം സന്യാസികൾ ഗോവയിൽ എത്തിച്ചേർന്നു. 1632-ാം ആണ്ടോടുകൂടി മാത്രമാണ് ഭാരതത്തിൽ ഫ്രാൻസിസ്ക്കൻ മിഷനറിമാർക്ക് എന്തെങ്കിലും പ്രവർത്തിക്കുവാൻ സാദ്ധ്യമായത്. 'ഫ്രാൻസിൻ്റെ വ്യാപാര കേന്ദ്രമായ പോണ്ടിച്ചേരിയെ ആസ്‌ഥാനമാക്കിയുള്ള അവരുടെ പ്രവർത്തനം വിപരീതസാഹചര്യങ്ങൾ മൂലം കേവലം 2 വർഷം കൊണ്ട് അവസാനിപ്പിക്കേണ്ടിവന്നു. രസാവഹമായ മറെറാരു പ്രത്യേക സാഹചര്യത്തിലാണ് (ഫാൻസിസ്ക്കൻ മിഷൻ പ്രവർത്തനം ഭാരതത്തിൽ പുനരാരംഭിച്ചതു്. ബ്രാഹ്മണ സമുദായത്തിൽ നിന്നും ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ച ഒരു യുവാവ് റോമായിൽ വച്ച് പൗരോഹിത്യ പദവി യിലേയ്ക്ക് ഉയർത്തപ്പെടുകയും, ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. കോൽകോണ്‌ടാ- ബിജാപൂർ-ലെ വിക്കർ അപ്പസ്തോലിക്ക് ആയി നിയമിതനായ അദ്ദേഹത്തെ ഇൻഡ്യയിലേയ്ക്കു അയയ്ക്കുകയും ചെയ്തു. ഡോ. മത്തയോ ദെ കാസ്ത്രോ എന്നായിരുന്നു അദ്ദേഹത്തിൻറ നാമം.


ദെ കാസ്ത്രോയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ സഹപ്ര വർത്തകരായിരുന്ന ഫാ. സെന്നോയേയും മറ്റു രണ്ടു സന്യാസികളേയും ഇൻഡ്യയിലേയ്ക്കു വരുവാൻ പ. പിതാവ് അനുവദിച്ചു. 1639 നവം-ൽ അവർ സൂറത്തിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ചു. കാര്യക്ഷമതയും ഉത്തരവാദിത്വ ബോധവുമുള്ള ഫാ. സെന്നോവിനു താമസംവിനാ ബ്രിട്ടീഷുകാരുടേയും ഡച്ചു കാരുടേയും മനസ്സ് പിടിച്ചു പറ്റുവാൻ സാധിച്ചു


1640-ൽ ഇൻഡ്യയിലെത്തിച്ചേർന്ന ഫാ. എഫ്രേം രണ്ടുവർഷക്കാലം ഫാ. സെന്നോവിനെ സഹായിക്കുകയും പിന്നീട് ബർമ്മയിലേയ്ക്കു തിരിക്കുകയും അവിടെ ഒരിടവകയുടെ ചുതതല ഏറെറടുക്കുകയും ചെയ്തു. 1642-ൽ ഫാ. എഫ്രേമിന്റെ അപേക്ഷപ്രകാരം മദ്രാസിൽ ഒരു കപ്പുച്ചിൻ മിഷൻ കേന്ദ്രം ആ രംഭിക്കുവാൻ പ. പിതാവു് അനുമതി നല്‌കി. എന്നാൽ പോർച്ചുഗീസു ക്രൈസ്തവരുടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശബ്ദമുയർത്തിയ ഫാ.എഫ്രേമിനെ ഒരു വിഭാഗം ജനങ്ങൾ മതവിരോധിയായി വിധിക്കുകയും ജീവനോടെ അഗ്നിക്കിരയാക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട്

ബന്ധനസ്ഥനാക്കി ഗോവയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ മനുഷ്യസ്നേഹിയായ ആ മിഷനറിയുടെ സ്തുത്യർഹമായ സേവനങ്ങളിൽ സംതൃപ്‌തനായ ഗോൽകൊണ്ടയിലെ മുസ്ളീം ഭരണാധികാരി ഇടപെട്ട് ഫാ. എഫ്രേമിനെ മോചിപ്പിച്ചു. വിമുക്‌തനാക്കപ്പെട്ട ഫാ. എഫ്രേം 1652-ൽ മദ്രാസിലേയ്ക്കു തിരിക്കുകയും അവിടെ ഫാ. സെന്നോവീനോടൊത്ത് തൻ്റെ പ്രവർത്തനം തുടരുകയും ചെയ്തു.


ഫാ. സെന്നോവിൻ്റെ അഭാവത്തിൽ സൂറത്തിൽ അദ്ദേഹത്തിൻ്റെ ജോലികൾ തുടർന്നിരുന്നത് ഫാ. അബ്രോസ് ആയിരുന്നു. കേവലം ന്യൂനപക്ഷം മാത്രമായിരുന്ന അവിടത്തെ ക്രൈസ്തവർക്ക് നിരവധി എതിർപ്പുകളെ അതിജീവിക്കേണ്ടതുണ്ടായിരുന്നു. അടിമകളെപ്പോലെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നിരുന്ന ക്രൈസ്‌തവരുടെ യുവതികളായ പെൺമക്കൾ തട്ടിയെ ടുക്കപ്പെടുക എന്നത് ഒരു സാധാരണ സംഭവമായിരുന്നു. നീചവും പൈശാചികവുമായ ഈ സാമൂഹ്യദുരവസ്‌ഥ ഉന്മൂലനം ചെയ്യുന്നതിന് ഫാ. അംബ്രോസ് ചെയ്തിട്ടുള്ള സേവനങ്ങൾ പ്രശംസനീയമാണ്. 1464 ൽ ശിവാജി സൂറത്തു കൈവശപ്പെടുത്തിയതോടെ മാത്രമാണ് കാറ്റ് സഭായ്ക്ക് അനുകൂലമായി വീശുവാൻ തുടങ്ങിയത്. 1671- ൽ പുതിയൊരു സംഘം മി ഷനറിമാർ പോണ്ടിച്ചേരിയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ഡച്ചുകാരും ഫ്രഞ്ചുകാരും തമ്മിലുണ്ടായിരുന്ന നിരന്തരമായ ഏററുമുട്ടലുകളുടെ അനന്തര ഫലമായി തല്ക്കാലത്തേയ്ക്ക് അവർ തിരിച്ചുപോയി. പിന്നീട് 1699-ൽ പോണ്ടിച്ചേരിയിൽ അന്തരീക്ഷം ശാന്തമായപ്പോൾ അവർ തിരിച്ചു വരുകയും 1852 വരെ പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലും സജീവമായ മിഷൻ പ്രവർത്തനം തുടരുകയും ചെയ്തു. പ്രാദേശികമായ തമിഴ് സ്വായത്തമാക്കിയ സന്ന്യാസികൾ നാട്ടിൽ നിരവധി മിഷൻ സ്റ്റേഷനുകൾ സ്‌ഥാപിക്കുകയും അനേകരെ സത്യത്തിന്റെ പാതയിലേയ്ക്ക് ആനയിക്കുകയും ചെയ്തു.


1676 ൽ വടക്കേ ഇന്ത്യയിലെ ആദ്യത്തെ കപ്പച്ചിൻ മിഷൻകേന്ദ്രം ബംഗാളിലെ ചന്ദ്രാനഗറിൽ സ്ഥാപിക്കയുണ്ടായി. തിബാറ്റിലും കപ്പുച്ചിൻ സന്യാസികൾ മിഷൻ പ്രവർത്തനം ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. തിബറ്റിലെ ജനങ്ങളുടെ ആത്മീയോപദേഷ്ടാവും പ്രാദേശിക തലവനുമായ "ലാമാ''കുപ്പുച്ചിൻ സന്യാസികൾക്ക് വളരെ ഹാർദ്ദവമായ ഒരു വരവേല്‌പായിരുന്നു നല്‌കിയതു്. എന്നാൽ വേണ്ടത്ര സാമ്പത്തിക സഹായങ്ങൾ ലഭിക്കാതെ വന്നപ്പോൾ താല്ക്കാലികമായി അവർക്ക് തിബറ്റ് വിടേണ്ടിവന്നു. പിന്നീട് 1725ൽ സന്യാസികൾ തിബറ്റിൽ തിരിച്ചു വന്നു് അവിടെ ഒരാശ്രമവും ദേവാലയവും സ്‌ഥാപിച്ചു. 1741- ൽ പൊട്ടിപ്പുറപ്പെട്ട മതമർദ്ദനം മൂലം സന്യാസികൾക്ക് തിബറ്റിൽ നിന്നും തിരിച്ചു പോകേണ്ടതായി വന്നു. തിബററിൻെറ തലസ്ഥാനമായ ലാഹാസയിലെ ദലൈലാമയുടെ ആരാധന ക്ഷേത്രത്തിൽ ഇന്നു കാണുന്ന മണി കുപ്പുച്ചിൻ ദേവാലത്തിൽ നിന്നും എടുക്കപ്പെട്ടതാണ്.


നേപ്പാളിൽ സുവിശേഷ പ്രഘോഷണം ചെയ്തുവന്നിരുന്ന മിഷനറിമാരുടേയും അനുഭവം ഇതിൽനിന്നും വ്യത്യസ്ഥമല്ലായിരുന്നു. എന്നാൽ അവർ നേപ്പാളിൽ നിന്ന് തിരിച്ചുപോയപ്പോൾ പുതിയതായി ക്രിസ്തുമതം സ്വീകരിച്ച വിശ്വാസികളേയും അവരോടൊപ്പം ബ്രിട്ടീഷ് ഇന്ത്യയിലുള്ള മിഷൻ കേന്ദ്രത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.


കപ്പുച്ചിൻ മിഷനറിമാർ പ്രവർത്തിച്ചിരുന്ന മറെറാരു കേന്ദ്രമാണു "ബേട്ടിയ." രോഗബാധിതയായ ബേട്ടിയായിലെ റാണിയെ ചികിത്‌സിച്ച് സുഖപ്പെടുത്തുവാൻ അവസരം ലഭിച്ച ഫാ. ജോസഫ് എന്ന മിഷനറിക്ക് ബേട്ടിയായിലെ രാജാവിൻ്റെ അനുകമ്പ പിടിച്ചു പറ്റുവാൻ സാധിച്ചു. പ്രതിഫലമായി തൻ്റെ രാജ്യാതിർത്തിക്കുള്ളിൽ സുവിശേഷം പ്രസംഗിക്കുന്നതിനായി ഫാ. ജോസഫിന് അനുമതി ലഭിച്ചു. 1892-ൽ ബേട്ടിയ മിഷൻ ഓസ്ട്രിയയിലെ കപ്പുച്ചിൻ സന്യാസികളെ ഏല്പിച്ചു. എന്നാൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഓസ്ട്രിയാക്കാരായ സന്യാസികൾ ബേട്ടിയ വിടാൻ നിർബന്ധിതരായി. 1919-ൽ ബേട്ടിയ പാറ്റ്നായുമായി കൂട്ടിച്ചേർക്കുകയും അമേരിക്കയിലെ ഈശോസഭാംഗങ്ങളെ ഏല്പ്‌പിക്കുകയും ചെയ്തു.


1773-ൽ ഈശോ സഭ നിരോധിക്കപ്പെട്ടപ്പോൾ വടക്കേ ഇന്ത്യയിലെ മിഷൻ കേന്ദ്രങ്ങൾ ഫാ. അനസ്‌താസിയൂസ് ഹാർട്ടുമാൻ എന്ന സ്വിസ് കപ്പൂച്ചിൻ മിഷനറിയെ പാറ്റ്‌നായിലെ വിക്കർ അപ്പസ്തോലിക്കായി നിയമിച്ചു. ബോംബെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'എക്സാമിനർ'' എന്ന പ്രസി ദ്ധീകരണത്തിൻ്റെ പ്രാരംഭ ശില്‌പി അദ്ദേഹമാണു്. ഹിന്ദി ഭാഷയിൽ അദ്ദേഹം രചിച്ചിട്ടുള്ള പുസ്‌തകങ്ങൾ ഭാഷാസാഹിത്യത്തിനു തീർച്ചയായും കനപ്പെട്ട ഒരു മുതൽ കൂട്ടാണ്. ക്രിസ്തുവിൽ അധിഷ്‌ഠിതമായ ജീവിതവും വ്യക്തമായ ലക്ഷ്യ ബോധവുമുള്ള അദ്ദേഹത്തെ അധികാര മോഹികളും തല്പരകക്ഷികളുമായ പോർട്ടുഗലിലേയും ഗോവായിലേയും പുരോഹിതർ വധിക്കുവാൻ പോലും തീരുമാനിച്ചതാണ്.


ബൽജിയം, ഫ്രാൻസ്, ഇററലി, ആസ്ത്രിയ, ഇംഗ്ളണ്ട് കാനഡാ, അമേരിക്കാ, മാൾട്ടാ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കപ്പുച്ചിൻ മിഷനറിമാർ വടക്കേ ഇൻഡ്യയിൽ പ്രശംസനീയമായ സേവനമനുഷ്‌ഠിച്ചിട്ടുണ്ടു്. ഇൻഡ്യയുടെ സ്വാത ന്ത്ര്യലബ്ധിക്കുശേഷം അവരുടെ മിഷൻ കേന്ദ്രങ്ങൾ പ്രാദേശിക അധികാരികളേയും മറ്റു ഇൻഡ്യൻ കപ്പുച്ചിൻ സന്യാസികളേയും ഏല്പിച്ചു കൊടുത്തു. 1947-നു ശേഷം ഇന്നേവരെയുള്ള വടക്കേ ഇന്ത്യയിലെ രൂപതകളിലെ വികസനങ്ങൾ ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കുന്നില്ല.


ഭാരതത്തിൽ കപ്പുച്ചിൻ സഭയ്ക്ക് രൂപം കൊടുക്കണമെന്ന ഉദ്ദേശത്തോടെ 1880- ൽ 'മസൂറി'യിൽ ഒരു നൊവിഷ്യേറ്റ് ഭവനം ആരംഭിച്ചു. എന്നാൽ വേണ്ടത്ര വൈദികാർത്ഥികളുടെ അഭാവം മൂലം 1890 ൽ അതു നിർത്തിവച്ചു. സന്യാസ വൈദികരും, ഒരു സന്യാസ സഹോദരനും ഒരു ശെമ്മാശ്ശനും (വൈദികാർ ത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം മൃതിയടഞ്ഞു) ആണു മസൂറിയിലെ നൊവിഷ്യേറ്റ് ഭവനത്തിൽനിന്നും പരശീലനം പൂർത്തിയാക്കിയ കപ്പൂച്ചിൻ സഭാംഗങ്ങൾ. അവരിൽ അവസാനത്തെ അംഗം മൃതിയടഞ്ഞത് 1958- ൽ ആയിരുന്നു. അവരെല്ലാവരും തന്നെ ഇൻഡ്യയിൽ ജനിച്ചവരോ, മിലിട്ടറി സേവന ത്തിനായി ഇന്ത്യയിൽ വന്നവരോ ആയ വിദേശികളാണ്.


ഇൻഡ്യയിൽ നിന്നുള്ള കപ്പച്ചിൻ സഭാംഗങ്ങൾക്ക് പരിശീലനം നല്‌കണമെന്ന പ്രത്യേക ലക്ഷ്യത്തോടെ 1922-ൽ സർദാനായിൽ നോവിഷേററു ഭവനം ആരംഭിച്ചു. മുഗൾ രാജകുമാരിയായിരുന്ന സോമ്രുബീഗത്തിൻറെ ഭരണാതിർത്തിയിൽപ്പെട്ട ഒരു പ്രദേശമായിരുന്നു സർദാന. ഒരു ജർമ്മൻ പട്ടാള ഉദ്യോഗസ്‌ഥനെ വിവാഹം ചെയ്ത‌ത ബീഗം, തന്റെ ഭർത്താവിൻറ ദേഹവിയോഗത്തിനുശേഷം ക്രൈസ്തവ മതം സ്വീകരിക്കുകയും പ. മാതാവിൻറെ നാമത്തിൽ മനോഹരമായ ഒരു ദേവാലയം നിർമ്മിക്കുകയും ചെയ്തു. കപ്പൂച്ചിൻ സന്യാസികളെ അവരുടെ അതിർത്തി സീമയ്ക്കുള്ളിൽ സുവിശേഷ പ്രഘോഷണത്തിനായി ക്ഷണിച്ചു. അങ്ങനെ സർദാന കപ്പൂച്ചിൻ സന്യാസികളുടെ മിഷൻ കേന്ദ്രമായി. സർദാനായിലെ നോവിഷ്യെറ്റു ഭവനത്തിൽനിന്നും പരിശീലനം പൂർത്തിയാക്കിയ കപ്പുച്ചിൻ സന്യാസിമാരിൽ അനുസ്‌മരണീയനായ വ്യക്‌തിയാണ് ഫാ. ആൻറണി ഹമ്മിദുള്ള. ഒരു മുസ്ളീം മത വിശ്വാസിയായിരുന്ന അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. പ്രാരംഭത്തിൽ ഒരു പ്രോട്ടസ്റ്റന്ററായിരുന്നുവെങ്കിലും പിന്നീട് കത്തോലിക്കാസഭയിൽ ചേരുകയും ചെയ്തു. സെമിനാരിയിൽ കുറച്ചു കാലം പഠിച്ച അദ്ദേഹം പിന്നീട് കപ്പൂച്ചിൻ സഭയിൽ ചേർന്ന് ആദ്യത്തെ ഇൻഡ്യൻ കപ്പൂച്ചിൻ സന്യാസി എന്ന ബഹുമതിയ്ക്ക് അർഹനായി. അനവധി വർഷത്തെ സ്തുത്യർഹമായ സേവന ത്തിനുശേഷം 1979 ൽ ബാംഗ്ലൂരിൽ വച്ച് അദ്ദേഹം നിര്യാതനായി. ഒന്നാമത്തെ ഇൻഡ്യൻ കപ്പൂച്ചിൻ വൈദികനെന്ന സ്ഥാനത്തിനർഹനായതു ഫാ. ഫിദേലിസ് ആണ്. ഡീക്കൻ പട്ടം സ്വീകരിച്ചതിനുശേഷ‌മാണ് അദ്ദേഹം കപ്പൂച്ചിൻസഭയിൽ ചേർന്നതു്. 1964 മുതൽ അദ്ദേഹം ഭരണങ്ങാനത്തുള്ള അസ്സീസി ആശ്രമത്തിലെ ഒരംഗമായിരുന്നു. പ. ദൈവമാതാവിൻറെ പ്രത്യേക ഭക്‌തനായിരുന്ന അദ്ദേഹം പരി. ജനനിയുടെ സ്തുതിഗീതം ആലപിച്ചുകൊണ്ട് 1977 ൽ ഇഹലോകവാസം വെടിഞ്ഞു.


ദൈവവിളിയുടെ അഭാവം കാരണം വടക്കേ ഇന്ത്യയിൽ നിന്നും നോവിഷ്യേറ്റു തെക്കേ ഇന്ത്യയിലേയ്ക്ക് മാറ്റുകയും 1932 ൽ തെക്കേ കാനറയിലുള്ള 'ഫറങ്കിപ്പെട്ട്' എന്ന സ്ഥലത്തും പുതിയ നോവിഷ്യേററ്റ് ഭവനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയെ ആസ്ഥാനമാക്കി പ്രവർത്തിച്ചു കൊണ്ടിരുന്ന കപ്പുച്ചിൻ സഭയുടെ വളർച്ച ദ്രുതഗതിയിലായിരുന്നു. 1972-ൽ ഇന്ത്യയിൽ മൊത്തം 400ൽ കൂടുതൽ കപ്പുച്ചിൻ സന്യാസികളുണ്ടായിരുന്നു. ഇന്ത്യൻ പ്രോവിൻസിൻറെ പ്രഥമ പ്രൊവിൻഷ്യലായി ഫാ. ബർക്കുമാൻസിനെ തെരഞ്ഞെടുത്തു. 1972ൽ ഇന്ത്യൻ പ്രോവിൻസ് 4 യൂണിറ്റുകളായി വിഭജിക്കപ്പെട്ടു. (കേരളത്തിൽ 2, തമിഴ്‌നാട്ടിൽ 1. കർണ്ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് -1) ഇന്ത്യയിലും പുറത്തുമായി (മലേഷ്യ) 4 യൂണിറ്റുകൾക്കും അവരുടേതായ മിഷൻപ്രവർത്തനങ്ങൾ ഉണ്ട്.പഞ്ചാബിൽ ജലന്തർ രൂപതയുടെ ബിഷപ്പായി മോൺ. സിംഫോറിയൻ കീപ്പുറത്തും, ജമ്മു കാഷ്മീർ മിഷൻ പ്രീഫെക്ട് അപ്പസ്തോലിക്കായി മോൺ. ഹിപ്പോളിററസ് കുന്നുങ്കലും സേവനം അനുഷ്ഠിക്കുന്നു അങ്ങനെ കപ്പൂച്ചിൻ മിഷൻ പ്രവർത്തനത്തിൻ്റെ ഒളിമങ്ങാത്ത പാരമ്പര്യം ഇവരിലൂടെ തുടരുന്നു.

bottom of page