top of page

'ആസ്വാദ്യം'

Nov 5, 2024

1 min read

ചാക്കോ സി. പൊരിയത്ത്
Malayalam Alphabets

വിദ്യാസമ്പന്നര്‍പോലും പലപ്പോഴും തെറ്റിക്കാറുള്ള ഒരു പ്രയോഗമാണിത്.

"വളരെ ആസ്വാദ്യകരമായ ഗാനം", "തിരുവോണസ്സദ്യ വളരെ ആസ്വാദ്യകരമായിരുന്നു" എന്നൊക്കെ എഴുതുന്നവരും പറയുന്നവരും ഉണ്ട്. പക്ഷേ, തെറ്റാണ് ആ പ്രയോഗം.

ആസ്വദിക്കുക എന്ന ക്രിയയുടെ വിശേഷണമായി ഉപയോഗിക്കേണ്ടത് 'ആസ്വാദ്യം' ആണ്. അതിനോട് 'കരം' ചേര്‍ക്കേണ്ട ആവശ്യമില്ല.

ഡോ. അയ്യപ്പപ്പണിക്കരെക്കുറിച്ച്, പണ്ഡിതനായ ഒരാള്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെയൊരു വാക്യം വായിക്കാനിടയായി:

"ജോണും സംവിധായകന്‍ അരവിന്ദനും കണ്ടുമുട്ടുമ്പോഴുള്ള സംഭാഷണങ്ങള്‍ ആസ്വാദ്യകരം. അരവിന്ദന്‍റെ മറുപടികള്‍ മിക്കവാറും, മൂളലുകള്‍ മാത്രമായിരുന്നു".

അറിവുണ്ടെന്നു നാം ധരിച്ചിട്ടുള്ളവര്‍ പറയുന്നതും എഴുതുന്നതുമെല്ലാം ശരിയാണെന്നു കരുതുന്നത് അബദ്ധമാണ്. വികലമായ ഭാഷാപ്രയോഗങ്ങള്‍ എവിടെയും പ്രതീക്ഷിക്കാം! ശരിയായ അറിവിലുമേറെ അനുകരണവാസനയാണ് പലപ്പോഴും നമ്മെ വഴിതെറ്റിക്കുന്നത്.

-മേല്‍പ്പറഞ്ഞ 'ആസ്വാദ്യ' പ്രയോഗത്തോട് 'കരം' കൂടി ചേര്‍ക്കണമെന്നു നിര്‍ബന്ധമുളളവര്‍ക്ക് ചെറിയ ഒരു മാറ്റത്തോടെ അതാവാം; 'ആസ്വാദകരം' എന്നു പ്രയോഗിക്കണമെന്നേയുള്ളു. വ്യാകരണശുദ്ധമാണ് 'ആസ്വാദകരം', എങ്കിലും അങ്ങനെ ആരുംതന്നെ പറയാറോ എഴുതാറോ ഇല്ല.

ഇനി നമുക്ക് ഇങ്ങനെ എഴുതാം, പറയാം: "വളരെ ആസ്വാദ്യമായ ഗാനം", "തിരുവോണസ്സദ്യ വളരെ ആസ്വാദ്യമായിരുന്നു".

Nov 5, 2024

0

74

Related Posts

ചാക്കോ സി. പൊരിയത്ത്

Jan 6, 2025

1 min read

അധികരിക്കുക

മുന്‍ ഉദ്യോഗസ്ഥരുടെ സംഘടന, സംസ്ഥാനവാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നു. ലേഖനം, ചെറുകഥ, കവിത എന്നീ ഇനങ്ങളില്‍...

ചാക്കോ സി. പൊരിയത്ത്

Jul 2, 2025

1 min read

ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ രചയിതാവ്

'ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ രചയിതാവാണ് ഒ.ചന്തുമേനോന്‍' -ഒരു ലേഖനത്തിലെ വാക്യമാണ് മേല്‍ച്ചേര്‍ത്തത്. 'ഇന്ദുലേഖ' എന്ന നോവലിനെയും ആ ...

ചാക്കോ സി. പൊരിയത്ത്

May 31, 2025

1 min read

നല്ല മലയാളം :ശരിനുറുങ്ങുകള്‍

ശരിനുറുങ്ങുകള്‍: 'ഇന്നുമുതല്‍ ഉത്സവം ആരംഭിച്ചു.' ഒരു സുഹൃത്തിന്‍റെ  ഫെയ്സ് ബുക്ക് പോസ്റ്റിലേതാണ് ഈ വാക്യം. വ്യാകരണനിയമപ്രകാരം, ഇതിലൊരു...

Recent Posts

bottom of page