

"വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം"
എന്ന് പാടുന്നുണ്ട് അക്കിത്തം.
നീന്തുന്നത് ആയാസകരമാണ്, ഒഴുകുന്നതാണ് എളുപ്പം.
ഉത്തരവാദിത്തം ബുദ്ധിമുട്ടാണ്, നിരുത്തരവാദിത്തമാണ് സുഖം.
ഉണർവ്വെത്ര ക്ലേശകരം, ഉറക്കമെത്ര ഭേദം.
"പ്രകാശം ഭൂമിയിലേക്കു വന്നിട്ടും മനുഷ്യർ പ്രക ാശത്തെക്കാളധികമായി അന്ധകാരത്തെ സ്‌നേഹിച്ചു" എന്നൊരു വാക്യമുണ്ട് യോഹന്നാൻ്റെ സുവിശേഷത്തിൽ.
പഴയ ജാർഗണൊക്കെത്തന്നെ. എങ്കിലും, മനുഷ്യർ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നു നിന്നില്ലെങ്കിൽ പിന്നെ അവശേഷിക്കുന്നത് ഹിംസയായിരിക്കും; മനുഷ്യരാവില്ല; അവശേഷിക്കുന്നത് മാടമ്പിത്തമായിരിക്കും; ജനാധിപത്യമാവില്ല.
"ചരിത്രം സൃഷ്ടിക്കുന്നവർ സമാധാനം സംസ്ഥാപിക്കുന്നവരാണ്, ദുരിതത്തിൻ്റെ വിത്തുകൾ വിതയ്ക്കുന്നവരല്ല. പ്രാഥമികമായി നമ്മുടെ അയൽക്കാർ നമ്മുടെ ശത്രുക്കളല്ല, മറിച്ച് നമ്മുടെ സഹമനുഷ്യരാണ്; വെറുക്കപ്പെടേണ്ട കുറ്റവാളികളല്ല, മറിച്ച് നമുക്ക് സംഭാഷിക്കാൻ കഴിയുന്ന ഇത ര സ്ത്രീപുരുഷന്മാരാണ്. ലോകത്തെ നല്ലവരും ദുഷ്ടരുമായി വിഭജിക്കുന്ന, സ്വാഭാവികമായും അക്രമത്തിന്റെ മാനസികാവസ്ഥ സൃഷ്ടിക്കുന്ന ആ മാനിക്കേയൻ ആശയങ്ങളെ നമുക്ക് പുറന്തള്ളാം" പോപ്പ് ലിയോ, മാഞ്ഞിഫിക്ക ഹ്യുമാനിത്താസ് 222
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.






















