top of page

കൺഫസ്സേഴ്‌സ്!

Jun 21

1 min read

George Valiapadath Capuchin
a sword spilled in blood

പുതിയനിയമത്തിൽ, പ്രത്യേകിച്ച് യേശുവിൻ്റെ വചനങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ദൈവസംബന്ധിയായ കർമ്മണി പ്രയോഗങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. 'ദൈവനാമം വൃഥാ ഉപയോഗിക്കരുത്' എന്നത് പത്ത് കല്പനകളിൽപ്പെടുന്ന ഒന്നായിരുന്നു. "ദൈവം ഉയർത്തും"; "ദൈവം താഴ്ത്തും"; "ദൈവം നല്കും"; എന്നിങ്ങനെയൊക്കെ പറയേണ്ടിവരുമ്പോൾ, "ദൈവം" എന്ന നാമം ഉപയോഗിക്കാതെ അതിനുപകരം "ഉയർത്തപ്പെടും"; "താഴ്ത്തപ്പെടും"; "നല്കപ്പെടും" എന്നൊക്കെ കർമ്മണി പ്രയോഗത്തിൽ പറയുക എന്നതായിരുന്നു അവിടന്ന് അനുവർത്തിച്ചിരുന്ന രീതി. അതനുസരിച്ച് നോക്കുമ്പോൾ "നിങ്ങൾ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാൽ, മറഞ്ഞിരിക്കുന്ന തൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല" എന്ന് പറയുന്ന ഭാഗം "മറയ്ക്കപ്പെട്ടിരിക്കുന്നതൊന്നും വെളിപ്പെടുത്തപ്പെടാതിരിക്കുകയില്ല" എന്നല്ലേ മനസ്സിലാക്കേണ്ടത് എന്ന് ഞാൻ സന്ദേഹിക്കുന്നു. "നിങ്ങൾ അവരെ ഭയപ്പെടേണ്ടാ" എന്നാണ് ആ ഭാഗം ആരംഭിക്കുന്നത്. ആരെയാണ് ഭയപ്പെടേണ്ടാത്തത്? ശരീരത്തെമാത്രം കൊല്ലാൻ കഴിയുന്നവരെ! ഹിംസ പ്രവർത്തിക്കുന്നവരെ-അക്രമകാരികളെ.


"ഒരു ചെറുനാണയത്തിന് രണ്ട് കുരുവികൾ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവറിയാതെ അവയിൽ ഒന്നുപോലും നിലം പതിക്കുന്നില്ല." ഏതെങ്കിലും വിധേന രോഗം മാറി ശുദ്ധരാകുന്ന കുഷ്ഠരോഗികൾ തങ്ങളുടെ ശുദ്ധത വീണ്ടെടുക്കുന്നതിന് രണ്ടു കുരുവികളെ വാങ്ങുന്നു. പുരോഹിത സാന്നിധ്യത്തിൽ ഒരു മൺപാത്രത്തിൽ കുറച്ച് വെള്ളമെടുക്കുന്നു. ഒരു കുരുവിയെ ആ വെള്ളത്തിനുമുകളിൽ കൊല്ലുന്നു (ബലിയർപ്പിക്കുന്നു). അതിൻ്റെ രക്തം വെള്ളത്തിൽ കലക്കി, മറ്റേ കുരുവിയെ അതിൽ മുക്കുന്നു. എന്നിട്ടതിനെ പറത്തിവിടുന്നു. ആ ജലം പുരോഹിതൻ ശുദ്ധനാക്കപ്പെടുന്നയാളിൻ്റെമേൽ തളിക്കുകയാണ്. അതോടെ അയാൾ ശുദ്ധനാക്കപ്പെടുന്നു! ആ കുരുവിയുടെ രക്തം പോലും വലിയൊരു ശുദ്ധതക്ക് നിമിത്തമായി പരിഗണിക്കുന്നവൻ അനേകം കുരുവികളെക്കാൾ വിലപ്പെട്ട നിങ്ങളുടെ സഹനത്തെ എത്ര വലിയ കരുതലോടെ കാണുകയില്ല! സഹനമേല്ക്കുന്നവൻ, കൊല്ലപ്പെടുന്നവൻ ഒരുപക്ഷേ അവൻ്റെ സഹനത്തിലൂടെ ഭൂമിയുടെ ശുദ്ധത വീണ്ടെടുക്കുകയല്ല എന്നാരുകണ്ടു!

ഇന്നിപ്പോൾ നിഗൂഢമാക്കി വക്കപ്പെട്ടിരിക്കുന്ന അത്തരം രഹസ്യങ്ങൾ ഒരുനാൾ വെളിപ്പെടുത്തപ്പെടില്ലേ?!

അങ്ങനെ മരണം വരിക്കുന്നവരല്ലോ അവനെ ഏറ്റുപറയുന്നവർ!

കൺഫസ്സേഴ്‌സ്!

Jun 21

0

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page