top of page

സത്യം

Writer: George Valiapadath Capuchin
George Valiapadath Capuchin
May 13
1 min read
വെളുത്ത മുഖമൂടി കൈയിൽ പിടിച്ച ഒരാൾ; ചാരനിറ മതിലിൽ രണ്ടാമത്തെ മുഖവും നിഴലും, ഭീതിമയ അന്തരീക്ഷം.

എന്താണ് സത്യം? പഴയ ചോദ്യമാണ്. പീലാത്തോസും ചോദിച്ചത്.

യാഥാർത്ഥ്യത്തോടുള്ള പൊരുത്തമാണ് സത്യം എന്ന് പരമ്പരാഗത ധാര. കാലാതിവർത്തിയായതെന്തോ അതാണ് സത്യം എന്ന് മറ്റൊരു മൊഴി.

കാലവും സാഹചര്യവും സന്ദർഭവും മാറുന്നതനുസരിച്ച് മാറുന്നതാണ് സത്യം എന്ന് വേറെചിലർ.


സത്യമാണ് ദൈവം എന്ന് വേദം.

നിന്നിലെ നീയാണ് സത്യം.

എനിക്ക് എന്നോടും നിനക്ക് നിന്നോടും എത്രത്തോളം പൊരുത്തം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മിലെ സത്യം.

അതായത്, വിശ്വസ്തതയാണ് സത്യം.


സത്യത്തിൻ്റെ ആത്മീയത കാത്തിരിപ്പാണ്.

സത്യത്തിൻ്റെ രാഷ്ട്രീയം പ്രതിഷേധമാണ്.

പ്രതിഷേധം സത്യഗ്രഹമാണ്.


പ്രതിഷേധത്തെ കൊല്ലുന്നതിനെ ജീവൽ രക്ഷാപ്രവർത്തനം എന്ന് വ്യാഖ്യാനിക്കാം. അത്തരം വ്യാഖ്യാനം രാഷ്ട്രീയത്തിലും സമൂഹത്തിലും മതത്തിലും സംഭവിക്കാം.


എല്ലാ അസത്യവും നുണയല്ല. ബോധപൂർവമുള്ള അസത്യമാണ് നുണ. അസത്യം അജ്ഞാനമാണ്! അജ്ഞാനം വെളിച്ചക്കുറവും.

വെളിച്ചം വരുമ്പോൾ സത്യവും സമാഗതമാകും.


പൂർണ്ണസത്യത്തിലേക്ക് നടത്തുന്നതാണ് സത്യാത്മാവ്.

നിന്നെ നിന്നിലേക്ക് നടത്തുന്നത്.

നമ്മെ പരമമായ ഉണ്മയിലേക്ക് നടത്തുന്നത്.

ലോകത്തെ ദൈവത്തിലേക്ക് നടത്തുന്നത്!

bottom of page