top of page

ദാസഗീതം

Jan 16, 2025

1 min read

George Valiapadath Capuchin

ഏശയ്യായുടെ പ്രവചന ഗ്രന്ഥത്തിൽ പ്രധാനമായും നാലിടങ്ങളിൽ കർത്തൃ ദാസനെക്കുറിച്ചുള്ള ഗീതങ്ങൾ കടന്നു വരുന്നുണ്ട്. 42-ാം അദ്ധ്യായത്തിലാണ് ഇവയിൽ ആദ്യത്തേത് നാം കാണുന്നത്. കർത്തൃദാസൻ സഹനദാസനാണ്.

ഈ ഗീതങ്ങളെല്ലാം ദൈവത്തിൻ്റെ അഭിഷിക്തനായ ക്രിസ്തുവിനെക്കുറിച്ചാണ് എന്നാണ് ക്രൈസ്തവ ജനത വിശ്വസിക്കുന്നത്. അവ ഇസ്രായേലിനെ കുറിച്ചാണെന്നും, അല്ല, അത് വരാനിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചാണെന്നും യഹൂദ ജനതയിൽ വ്യത്യസ്ത ഭാഷ്യങ്ങളുണ്ട്. ഏതായാലും യേശുവിൻ്റെ ജീവിതവുമായി വളരെ ഇണങ്ങുന്നുണ്ട് ദാസഗീതങ്ങളുടെ ഉള്ളടക്കം. യേശു തന്നെത്തന്നെ ഈ ദാസഗീതങ്ങളിൽ കണ്ടിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

ആദ്യത്തെ ദാസഗീതം ആരംഭിക്കുന്നത് ഇങ്ങനെയാണ്:


"ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ, ഞാൻ തെരഞ്ഞെടുത്ത എൻ്റെ പ്രീതിപാത്രം. ഞാൻ എൻ്റെ ആത്മാവിനെ അവന് നല്കി. അവൻ ജനതകൾക്ക് നീതി പ്രദാനം ചെയ്യും.

അവൻ വിലപിക്കുകയോ സ്വരമുയർത്തുകയോ ഇല്ല. തെരുവീഥിയിൽ ആ സ്വരം കേൾക്കുകയുമില്ല.

ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല. മങ്ങിയ തിരി കെടുത്തുകയുമില്ല."


ഇതിൽ "ജനതകൾ" എന്നുള്ളത് യഹൂദ ജനതയെക്കുറിച്ചല്ല - വിജാതീയ ജനതകളെക്കുറിച്ചാണ്.


സഹനദാസൻ ക്രിസ്തുവാണെങ്കിൽ, അതവൻ്റെ മൗതിക ശരീരത്തെക്കുറിച്ചു കൂടിയാണ് എന്ന് പറയണം. അതായത് സഭ മാത്രമല്ല, അവനിലുള്ളവർ ഏവരുമാണ്. തങ്ങളിൽ ക്രിസ്തുത്വമുള്ള എല്ലാവരും.

Related Posts

George Valiapadath Capuchin

Apr 16, 2026

1 min read

നല്ലഭൂമി

മനുഷ്യകുലത്തിൽപ്പെട്ട എല്ലാവരും ചില കാര്യങ്ങളിലെങ്കിലും ധാർമ്മികമായി ഉന്നത മൂല്യങ്ങൾ ഉള്ളവരാണ്. ചിലർ ധാർമ്മികതയുടെ ചില മേഖലകളിൽ അമ്പേ പരാജയമ...

George Valiapadath Capuchin

Apr 18, 2026

1 min read

വിഭജിതർ

ക്രിസ്‌തീയ മൂല്യങ്ങൾ വൈയക്തികമായ ആചരണത്തിനു മാത്രമേ ഉപകരിക്കൂ എന്ന് വാദിക്കുന്ന ധാരാളം മനുഷ്യരുണ്ട്. അവരിൽ ക്രൈസ്‌തവരുണ്ട്, ഇതര മതസ്തരുമുണ്ട...

George Valiapadath Capuchin

Apr 28, 2026

1 min read

സാത്മീകരണം

സോഷ്യൽ മീഡിയയുടെ വരവോടുകൂടിയാണ് ലോകമെമ്പാടും പോപ്പുലിസ്റ്റ് ഭരണാധികാരികൾ ഉണ്ടായിവന്നത് എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയ ...

Recent Posts

bottom of page