top of page

സാമുവൽ; രാജാക്കന്മാർ

Writer: ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Feb 4, 1989
6 min read

Samuel anoints David as king

സാമുവലിൻ്റെ രണ്ടു പുസ്ത‌കങ്ങളും ചേർന്ന് തുടക്കത്തിൽ ഒറ്റ പ്പുസ്തകമായിരുന്നു. സാമുവൽ, സാവൂൾ, ദാവീദ് എന്നിവരുടെ ചരിത്ര ങ്ങളാണ് അതു പറയുന്നത്. ഈ മുഖ്യ കഥാപാത്രങ്ങളിൽ ആദ്യത്തെയാളുടെ പേര് പുസ്ത‌കത്തിനു വീണു. ഗ്രീക്ക് സെപ്ത്വാജിൻറിൽ 1-2 സാമുവൽ അറി യപ്പെടുന്നത് 1-2 രാജ്യം (kingdom) എന്നാണ്; ലത്തീൻ വുൾഗാത്തേയിൽ 1-2 രാജാക്കന്മാർ എന്നും ( അതിൻപ്രകാരം ഹീബ്രുബൈബിളിലെ 1-2 രാജാക്കന്മാർ സെപ്ത്വാജിൻറിൽ 3-4 രാജ്യം എന്നും വുൾഗാത്തെയിൽ 3-4 രാജാക്കന്മാർ എന്നും അറിയപ്പെടുന്നു).


ദാവീദിൻറെ ചരിതം 1 സാമുവൽ 16-ൽ ആരംഭിച്ച് 2 സാമുവലിലൂടെ

1 രാജാക്കന്മാർ 2-ലാണ് അവസാനിക്കുന്നത്. 1 സാമുവലിൻ്റെ കാലാനുക്രമ ണിക ഏതാണ്ട് ഇങ്ങനെയാണ്: എലി, സാമുവൽ, ഷീലോയുടെ പതനം. (1020-1000 ബി.സി.). ദാവീദ് (1000- 961 ബി.സി), ദാവീദിൻ്റെ കാലം 1000- 965 ബി.സി. ആയി കണക്കാക്കുന്ന മറെറാരു കാലാനുക്രമണികയും ഉണ്ട്.


യഥാർത്ഥത്തിൽ 1 സാമുവളിൽ സംശോധകരാൽ കൂട്ടിയോജിപ്പിക്കപ്പെട്ട രണ്ടു പാരമ്പര്യങ്ങൾ അടങ്ങിയിരുന്നു-ആദ്യപാരമ്പര്യവും പിൽക്കാല പാരമ്പ ര്യവും. ഇതിൽ രണ്ടാമത്തെതുമായാണ് ഇന്നത്തെ 1 സാമുവൽ ആരംഭിക്കുന്നത്. സാമുവലിൻ്റെ പ്രവർത്തനങ്ങളാണ് അതിൻ്റെ കേന്ദ്രപ്രമേയം. അതിലെ 1 മുഖ്യ വീക്ഷണഗതികൾ ഇങ്ങനെ സംക്ഷേപിക്കാം; 1- ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഇസ്രയേലിൻ്റെ ന്യായാധിപനാണ് സാമുവൽ (7:7_17): 2 രാജാവിൻ്റെ തെരഞ്ഞെടുപ്പ് വലിയ ഒരു അബദ്ധമായിരുന്നു; ഇസ്രയേലിൻ്റെ മീതെയുള്ള കർത്താവിൻ്റെ രാജ ത്വത്തെ അത് നിഷേധിച്ചു (8:10-22; 12:19); 3-ഏലിയുടെയും അദ്ദേഹത്തിൻ്റെ മക്കളുടെയും സാവൂളിൻ്റെയും വീഴ്‌ചയ്ക്കു കാരണം അവരുടെ പാപാവ സ്ഥയായിരുന്നു (2:25:13:13–14): 4- ദാവീദ് ദൈവത്തിൻ്റെ പ്രത്യേക കാരുണ്യത്തിനു പാത്രമായിരുന്നു (13: 14: 16:13:24:19-21).


പിൽക്കാല പാരമ്പര്യം രാജാവു വിരുദ്ധമായിരുന്നു. അത് ഏതാണ്ട് 750-650 ബി. സി. കാലഘട്ടത്തിൽ ഉയിർ കൊണ്ടതാണ്. രാജത്വത്തിനു അനുകൂലമായ ആദ്യപാരമ്പര്യം, സോളമൻ്റെ കാലത്ത് (961- 922 ബി. സി.) ജീവിച്ചിരുന്ന ഒരു അജ്ഞാതവ്യക്തിയുടെ രചനയാണെന്നു കരുതാം. അത് അബിയാഥർ (22:20-23) ആണെന്നും അതല്ല, അഹിമാസ് ( 2 സാമു. 18:19-23) ആണെന്നും പറയാറുണ്ട്. രണ്ടും തീർ ച്ചയില്ല. ആദ്യപാരമ്പര്യത്തെക്കുറിച്ചു പ്രധാനമായും പറയാനുള്ളത്, അത് സാഹിത്യത്തികവും ചരിത്രപരമായ കൃത്യതയുമുള്ള ഒരു രേഖയാണെന്നുള്ളതാണ്. 2 സാമുവലിൽ അത് തെളിഞ്ഞു കാണാം. രാജാധികാരത്തെയും മററും സംബന്ധിച്ച അതിൻ്റെ നിലപാടുകൾ ഇങ്ങനെയാണ്: 1- സാമുവൽ ഒരു പ്രവാചകനാണ്: 2- ഇസ്രയേലിലെ രാജത്വം ദൈവം സ്ഥാപിച്ച ഒരു അധികാരസ്ഥാപനമാണ്; അത് രാജ്യത്തി ന് ഒരു അനുഗ്രഹമാണ്; 3- സാവൂൾ മഹാനും എന്നാൽ ദുരന്തപരിസമാപ്തനുമായ ഭരണാധികാരിയാണ്; 4-ദാവീദാണ് ഇസ്രയേലിൻ്റെ മാതൃകാഭരണാധിപൻ. എന്നാൽ അദ്ദേഹത്തിനും മാനുഷികവും പാപപങ്കിലവുമായ ഒരു വശമുണ്ട്.


സാമുവലിൻ്റെ രണ്ടു പുസ്തകങ്ങളും നിയമാവർത്തനക്കാരൻ സംശോധനം ചെയ്യുകയുണ്ടായി. അവ ഇന്നു കാണുന്ന രൂപത്തിലായത് പ്രവാസാനന്തര കാലഘട്ടത്തിലാണ്.


1 സാമുവലിനെ മൂന്നായി വിഭജിക്കാം:


  1. സാമുവൽ (1:1-7:17): സാമുവേലിൻ്റെ ജനനവും ദൈവത്തിനുള്ള സമർപ്പണവും (1:1-28), ഹന്നായുടെ കൃതജ്ഞതാസ്തോത്രം (2:1-11). ഏലിയുടെ പുത്രന്മാർക്കെതിരായ പ്രവചനം (2:12 36), സാമുവലിനെ വിളി ക്കുന്നു. (3:1-18), സാമുവൽ പ്രവാചകനെന്ന നിലയിൽ (3:19-21), വാഗ്ദാ നപേടകം നഷ്ട‌പ്പെടുന്നു (4:1-22). പേടകം ഫിലിസ്ത്യരുടെ ഇടയിൽ (5:1-12), പേടകം തിരിച്ചെത്തുന്നു (6:17:2), സാമുവൽ ന്യായാധിപൻ (7:3.17)


  1. സാമുവേലും സാവൂളും (8:1-15: 35); രാജാവിനുവേണ്ടി ഇസ്രയേൽകാരുടെ

    മുറവിളി (8:1-22), സാവൂളിനെ രാജാവായി നിശ്ചയിക്കുന്നു (9:1-10: 16),രാജാവായി വാഴിക്കുന്നു (10:17- 27), അമ്മോന്യരെ തോല്‌പിക്കുന്നു (11:1-15). സാമുവൽ വിടവാങ്ങുന്നു (12:1-25). സാവൂൾ തിരസ്കൃതനാകുന്നു (13:1-23), ജോനാഥൻ്റെ സാഹസികത(14:1-52). അമാലേക്യരുമായുള്ള യുദ്ധം (15:1-35).

  1. സാവൂളും ദാവീദും (16:1-31:13): ദാവീദിൻ്റെ അഭിഷേകം (16:1-13), സാവൂളിൻ്റെ കൊട്ടാരത്തിൽ (16:14-23), ഗോലിയാത്തിൻ്റെ മേലുള്ള വിജയം (17:1-58), സാവുളിൻ്റെ അസൂയ (18:1-30), ദാവീദ് ഓടി രക്ഷപെടുന്നു (19:1-24), ജോനാഥനോടു വിടവാങ്ങുന്നു (20:1-42). നോ ബിലേക്കും ഗത്തിലേക്കുമുള്ള ഒളിച്ചോട്ടം (21:1-15), ഒളിജീവിതം (22:1-5), പുരോഹിതന്മാരെ വധിക്കുന്നു (22:6-23). ദാവീദ് കെയലായിൽ (23:1-13) സാവൂളിൻ്റെ നേർക്ക് ദാവീദിൻ്റെ ഉദാരത (23:14-24:22), ദാവീദ്, നാബാൽ, അബിഗായിൽ (25:1-44), ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു (26:1-25), ദാവീദ് ഫിലി സ്ത്യരുടെ നാട്ടിൽ (27:1-12), സാവൂൾ മന്ത്രവാദിനിയുടെ അടുക്കൽ [28:1-25). ഫിലിസ്‌ത്യർ ദാവീദിനെ ഉപേക്ഷിക്കുന്നു (29:1-11], അമാലേക്യരുമായി യുദ്ധം (30:1-31), സാവൂളിൻ്റെയും പുത്രന്മാരുടെയും മരണം [31:1-13].


രക്ഷാകരചരിത്രത്തിലെ മുന്നോട്ടുള്ള വലിയൊരു കുതിപ്പാണ് 1 സാമുവൽ. ഇസ്രയേലിലെ രാജഭരണത്തിൻ്റെ ആവിർഭാവം രക്ഷകനായ ഒരു രാജാ വിനെക്കുറിച്ചുള്ള പ്രതീക്ഷ ഊട്ടി വളർത്തി.


2 സാമുവൽ


സോളമൻ്റെ കാലത്തുതുടങ്ങുന്ന ആദ്യ പാരമ്പര്യത്തിൻ്റെ ഫലമാണ് സാമുവേലിൻ്റെ രണ്ടാം പുസ്‌തകം ഏറിയകൂറും. ആദ്യം യൂദായുടെയും പിന്നീട് യൂദായുടെയും ഇസ്രയേലിൻെറയും രാജാവായ ദാവീദിൻ്റെ കഥ അതു പറയുന്നു. ദാവീദിൻ്റെ രാഷ്ട്രീയവും കുടുംബപരവുമായ ചരിത്രം വിവരിക്കുന്ന 9 മുതൽ 20 വരെയുള്ള അദ്ധ്യായങ്ങൾ ഒരു ദൃക്സാക്ഷി യുടെയോ, അല്ലെങ്കിൽ ആ ചരിത്രം നേരിട്ടറിയാവുന്ന ഒരാളുടെയോ രചനയായിരിക്കാമെന്ന് വിദഗ്ദ്ധർ കരുതുന്നു.


സാവൂളിൻ്റെ രാജവാഴ്ച അല്‌പായുസ്സായ ഒരു താൽകാലിക പ്രതിഭാസം മാത്രമായിരുന്നു. ദാവീദാണ് രാജഭരണത്തിന് ഉറച്ച ഒരു അടിത്തറയിട്ടത്. ഇസ്രയേലിൻ്റെ യും യുദായുടെയും രാജാവായി അംഗീകരിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ജറുസലേം കീഴടക്കുകയും അത് തലസ്ഥാനമാക്കുകയും ചെയ്തു (5:6-10). പുതിയ തലസ്ഥാനത്തേക്ക് വാഗ്ദാനപേടകം കൊണ്ടു വന്നു. (6:12-19). അങ്ങനെയത് ഇസ്രയേലിൻ്റെ മതകേന്ദ്രമാക്കി. വാഗ്ദാനപേടകത്തിൻ്റെ സാന്നിധ്യം പഴയകാലവുമായുള്ള നൈരന്തര്യത്തിൻ്റെ പ്രതീകമായി. അത് ദാവീദിൻ്റെ ഭരണത്തിനുള്ള ന്യായാധിഷ്ടാനവുമായി.


ചുറ്റുപാടുമുള്ള പേഗൻ രാജ്യങ്ങൾ കീഴടക്കി ഒരു സാമ്രാജ്യമുണ്ടാക്കുവാൻ ദാവീദിനു കഴിഞ്ഞു. ആ നേട്ടം ഇസ്രയേലിൻ്റെ മനസ്സിൽ ഉറച്ച ഒരു മുദ്രചാർത്തി, മതേതര ചരിത്രകാരന്മാരുടെ വീക്ഷണത്തിൽ, അക്കാലത്ത് ഈജിപ്തും മെസപൊട്ടേമിയയും തീർത്തും ദുർബലമായ ഒരു സ്ഥിതിയിലായിരുന്നതിനാലാണ് ദാവീദിന് എളുപ്പം വിജയം സാധ്യമായത്. സിറിയ- പാലസ്തീൻ്റെ മേൽ സമ്മർദ്ദം ചെലുത്തുവാൻ തക്ക ശേഷി അപ്പോളവർക്ക് ഉണ്ടായിരുന്നില്ല. [1200-1085ബി. സി) ഇരുപത്തൊന്നാമത്തെയും (1085-950) രാജവംശങ്ങളുടെ കാലത്ത് ഈജിപ്തിന് ഒന്നിനു പുറകേ മറെറാന്നായി ഒട്ടേറെ ആഭ്യന്തരക്കുഴപ്പങ്ങളെ നേരിടേണ്ടി വന്നു. സാമ്രാജ്യത്വപരമായി ഏഷ്യയിലേക്കു വികസിക്കുന്നതിന് അതവർക്ക് തടസ്സം നിന്നു.


പശ്ചിമേഷ്യയിലെ പ്രധാനശക്തിയായിരുന്ന അസീറിയയെ സംബന്ധിച്ചിടത്തോളം, അവർക്ക് അരമിയക്കാരുടെ ഭീഷണി നേരിടേണ്ടി വന്നു. തിഗ്ലാത്ത്-പിലേസർ ഒന്നാമൻ ചക്രവർത്തി (1112-1074 ബി.സി.) മിക്കവാറും ഓരോ വർഷവും അവർക്കെതിരെ പടയോട്ടം നടത്തി. എന്നാൽ അദ്ദേഹത്തിൻ്റെ പിൻഗാമികൾ ദുർബലരായിരുന്നു. വേണ്ടവിധത്തിൽ ഭരണം തന്നെ നടത്താൻ അവർക്കു കഴിഞ്ഞില്ല. അവരിൽ പലർക്കും തുച്ചമായ കാലയളവിലേ ഭരണാധികാരികളായി രിക്കാൻ കഴിഞ്ഞുള്ളൂ. ഇതിൻ്റെയെ ല്ലാം ഫലമായി, സിറിയയ്ക്കും പാല സീനും വടക്കുനിന്ന് ഭീഷണിയൊന്നുമില്ലാതായി ആ പ്രദേശത്ത് ദാവീദി ന് നിർബാധം ഭരിക്കാൻ കഴിഞ്ഞു. സാമുവേലിൻ്റെ  രണ്ടാം പുസ്‌തകം അനായാസകരമായി വായിച്ചുപോകാവുന്നതാണ്. അതിലെ ഉള്ളടക്കം താഴെപ്പറയുന്ന വിധം വിഭജിക്കാം.


  1. ദാവിദു രാജാവ് (1:1-8:18): ദാവീദ് സാവൂളിൻ്റെ മരണവാർത്ത അറിയുന്നു (1:1-16), ദാവീദിൻ്റെ വിലാപം (1:17-27), യൂദായുടെ രാജാവായി അഭിഷിക്തനാകുന്നു (2:1-7), ഇഷ്ബോഷത്തുമായുള്ള യുദ്ധം (2:8-32), അബ്നേർ വധിക്കപ്പെടുന്നു (3:1-39), ഇഷ്‌ബോഷെത്ത് വിധിക്കപ്പെടുന്നു(4:1-12), ദാവീദ് ഇസ്രായേൽ മുഴുവൻ്റെയും രാജാവ് (5:1-16), ഫിലിസ്ത്യരെ തോല്‌പിക്കുന്നു (5:17-25), കർത്താവിൻ്റെ പേടകം ജെറുസലേമിലേക്ക് (6:1-23), നാഥാൻ്റെ പ്രവചനം (7:1-29), ദാവീദിൻ്റെ വിജയങ്ങൾ (8:1-18).


  1. ദാവീദിൻെറ കൊട്ടാരചരിത്രം (9-1-20:26),ദാവീദും മെഫീബോഷെത്തും (9:1-13), അമ്മോന്യരെയും സിറിയക്കാരെയും തോല്പിക്കുന്നു (10: 1-19). ദാവീദിൻ പാപം (11:1 27), ദാവീദിൻ്റെ അനുതാപം (12:1-31), അമ്നോൻ്റെ തിന്മയും അബ്‌സലോമിൻ്റെ പ്രതികാരവും(13:1-38), അബ്സലോമിൻ്റെ തിരിച്ചുവരവ് (14:1-33), അബ്സലോമിൻ്റെ സൈനികവിപ്ലവം (15:1- 17:19), ദാവീദിൻ്റെ വിജയവും അബ്സാലോമിൻ്റെ വധവും (18:1-33), ദാവീദ് ജറുസലേമിലേക്ക് മടങ്ങുന്നു (19:1-43), ഷേബയുടെ വിപ്ലവം (20:1-26)


  2. അനുബന്ധങ്ങൾ (21:1.24:25): ക്ഷാമം (21:1-14), ഫിലിസ്ത്യരുമായുള്ള യുദ്ധങ്ങൾ (21:15-22), ദാവീദിൻ്റെ വിജയകീർത്തനം (22:1-51), ദാവീ ദിൻ്റെ അന്ത്യവചസ്സുകൾ (23:1-7), ദാവീദിൻ്റെ വീരയോദ്ധാക്കൾ (23:8-39), ദാവീദ് ജനസംഖ്യയെടുക്കുന്നു (24:1-52).


രക്ഷാകരചരിത്രം ക്രമമായി മുന്നോട്ടു പോകുകയാണ്. ദാവീദ് അധികാരമുറപ്പിച്ചതിൽനിന്ന്, പഴയനിയമ ദൈവശാസ്ത്രത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ രണ്ടു പാരമ്പര്യങ്ങൾ ഉടലെടുത്തു ഒന്ന് - ഇസ്രയേലിൻ്റെ ഭരണാധികാരികളായി ദൈവം ദാവീദിനെയും അവൻ്റെ പിൻഗാമികളെയും തെരഞ്ഞെടുത്തു. രണ്ട് --കർത്താവ് തൻ്റെ എന്നേയ്ക്കുമുള്ള ആസ്ഥാനമായി സിയോനെ (ജറുസലേം) തെരഞ്ഞെ ടുത്തു. ദാവീദിനെയും അദ്ദേഹത്തിൻ്റെ വംശത്തെയും ചുറ്റിപ്പറ്റി ജനങ്ങൾ മെനഞ്ഞെടുത്ത മഹത്തായ പ്രതീക്ഷകൾ നാഥാൻ്റെ പ്രവചനത്തിൽ (7:1-29) തെളിഞ്ഞുകാണാം.


രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്ന് തുടക്കത്തിൽ ഒറ്റ പുസ്തക മായിരുന്നു. സോളമൻ്റെ കാലം (961-922 ബി. സി.) മുതൽ സദേ ക്കിയയുടെ കാലം (597-587 ബി.സി.) വരെയുള്ള ഇസ്രയേലിൻ്റെ ചരിത്ര മാണ് അതിൽ. ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ ഭരണാധികാരിയാണ് സെദേക്കിയ. സ്വന്തം അവിവേകം മൂലം ജെറുസലേമിൻ്റെ തകർച്ചയ്ക്ക് അദ്ദേഹം ഉത്തരവാദിയായി. പഴയനിയമ ചരിത്രത്തിലെ ഒരു വഴിത്തിരിവു കുറിക്കുന്ന ദുരന്തമാണത്.


സാമുവേലിൻ്റെ ആദ്യപാരമ്പര്യം 1 രാജാക്കന്മാർ 2- അദ്ധ്യായത്തോടെ അവസാനിക്കുന്നു.1-2 രാജാക്കന്മാരുടെ ബാക്കിഭാഗം "സോളമൻ്റെ നടപടിപ്പുസ്തകം (11:41), ഇസ്രായേൽ രാജാക്കൻമാരുടെ ദിനസരിപുസ്തകം'' (14:19 ലും വേറെ16 സ്ഥലങ്ങളിലും ഇതേക്കുറിച്ച് പറയുന്നു). "യൂദായിലെ രാജാക്കന്മാരുടെ ദിനസരി പുസ്തകം" (14:29 ലും വേറെ 14 സ്ഥലങ്ങളിലും ഇതേക്കുറിച്ചു പറയുന്നു) എന്നിവ ആധാരമാക്കിയുള്ളതാണ്. 1-2 ദിനവൃത്താന്തങ്ങളിൽ നിന്നു വ്യത്യ സ്തമായ രാജകീയ നടപടിപ്പുസ്തകങ്ങളാണ് അവ. ഏലിയായുടെയും എലീഷായുടെയും വിവരണങ്ങളും   1-2 രാജാക്കന്മാരുടെസമാഹാരത്തിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.


രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും നിയമാവർത്തനക്കാർ സംശോധനം ചെയ്തിട്ടുണ്ട്. ജോസിയാ രാജാവിൻ്റെ മരണം നടന്ന ബി. സി. 609 വരെയുള്ള ചരിത്രം സംശോധനം ചെയ്ത ആദ്യത്തെ നിയമാവർത്തനക്കാരന്. നിയമാവർത്തനത്തിലെ ദൈവിക നിയ മത്തോടു പുലർത്തുന്ന വിശ്വസ്ത‌തയിലാണ് ഇസ്രയേലിൻ്റെ രക്ഷ അധി ഷ്ഠിതമായിരിക്കുന്നതെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിഗ്രഹാരാധനയാണ് ഏററവും വലിയ പാപം: വടക്കൻ ഇസ്രയേൽ രാജ്യം വിഗ്രഹാരാധന മൂലം ദൈവകോപത്തിനു പാത്രമായി.


ബാബിലോണിയൻ പ്രവാസം (587-538 ബി. സി.) ഉണ്ടായ ബി. സി. 550-നോടടുത്ത് ജീവി ച്ചിരുന്ന രണ്ടാം നിയമാവത്ത സംശോധകനാണ് ജോസിയായുടെ മരണത്തിനു ശേഷമുള്ള പുസ്‌തകഭാഗങ്ങൾ തയ്യാറാക്കിയത്‌. തെക്കൻ യൂദാ രാജ്യത്തിൻ്റെ തകർച്ച അദ്ദേഹം, പാപവും അതിനുള്ള ശിക്ഷയും എന്ന വിധത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.


സോളമൻ്റെ സ്ഥാനാരോഹണം (951) മുതൽ ഇസ്രയേലിലെ ആഹാബി ൻ്റെയും (869) യൂദായിലെ യഹോഷാഫാത്തിൻ്റെയും (8:3) മരണം വരെ യുള്ള ചരിത്രമാണ് 1 രാജാക്കന്മാരിൽ. സോളമൻ്റെ ഭരണം വളരെ കർക്കശ സ്വഭാവമുള്ളതായിരുന്നു. അത് രാജ്യത്തിൻ്റെ വിഭജനത്തിനു കാരണമായി: ദാവീദിൻ്റെ കുടുംബം യൂദാ ഭരിച്ചു: വടക്കൻ ഗോത്രങ്ങൾ ജെറോബൊവാമിനെ ഇസ്രയേലിൻ്റെ രാജാവാക്കി (12:20) ആദ്യം സോളമൻ്റെ ഒരുദ്യോഗസ്ഥനായിരുന്ന ശേഷം അദ്ദേഹത്തിനെതിരെ കലാപം നടത്തിയ ഒരു എഫ്രായിം കാരനാണ് അദ്ദേഹം(21:26-29). സോളമനെക്കാൾ ജെറോബൊവം ഇസ്രയേലിൻ്റെ ദൈവത്തോടു വിശ്വസ്തനായിരിക്കുമെന്നുകരുതി ഷിലോയിലെ അഹിയാ പ്രവാപകൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു(11:19-40).


യൂദായിൽ ദാവീദിൻ്റെ കുടുംബാധിപത്യം ഇസ്രായേലിൽ രാജാക്കന്മാർ ഓരോരുത്തരും സ്വന്തം വ്യക്തിപ്രാഭവം കൊണ്ട് അധി കാരത്തിലെത്തുകയാണുണ്ടായത്. അതുകൊണ്ട് അവിടെ തുടരെ കലാപങ്ങളുണ്ടായി. ഇസാക്കർ ഗോത്രത്തിൽ പെട്ട ബാഷാ ജെറോബൊവാമിൻ്റെ മകനെയും പിൻഗാമി നാദാബിനെയും വധിച്ചതോടെ ജറോബോവാമിൻ്റെ രാജപരമ്പരയ്ക്ക്അന്ത്യമായി. ബാഷായുടെ പുത്രൻ ഏലായെ അവൻ്റെ തേർപ്പടയുടെ പകുതിയുടെ അധിപനായ സിമ്രി വധിച്ചു (16:8-10). അങ്ങനെ വടക്കൻ രാജ്യത്തിൻ്റെ ചരിത്രം ആദ്യന്തം രക്തപങ്കിലമായിരുന്നു.

ഇസ്രയേലിലെ രാജത്വകാലഘട്ടം ബഹുദേവതാ ആരാധനകൊണ്ട് നിബിഡമായിരുന്നു. യാഹ്‌വേയെ നിഷേധിക്കാതെതന്നെ അവർ കനാന്യരുടെ ദേവന്മാരെ ആരാധിച്ചു. പേഗൻ ഉർവരതാനുഷ്ഠാനങ്ങളും ഇസ്രയേലിൽ നിലവിലിരുന്നു. മതഭ്രംശത്തിൻ്റെതായ ഈ കാലഘട്ടത്തിലാണ് സത്യവിശ്വാസത്തിൻ്റെ സംരക്ഷകരായി ഏലിയായെപ്പോലുള്ള പ്രവാചകർ പ്രത്യക്ഷപ്പെട്ടത്.


1 രാജാക്കന്മാരുടെ ഘടന വളരെ ലളിതമാണ്. രണ്ടു രാജ്യങ്ങൾക്കും അവയുടേതുമാത്രമായ പ്രശ്നങ്ങൾ പലതുണ്ട്. എന്നാൽ പുസ്ത‌കത്തി ൻ്റെ പൊതുവായ ദൈവശാസ്ത്രവിചിന്തനത്തിൽ അവ അത്ര പ്രസക്‌തമല്ല.


  1. സോളമൻ രാജാവ് (1:1-11:41): സോളമൻ്റെ കിരീടധാരണം (1:1-2 46) [ദാവീദ് സോളമനെ കിരീടാവകാശിയാക്കുന്നു. ദാവീദിൻ്റെ മരണം, സോളമൻ എതിരാളികളെ നിർമാർജനം ചെയ്യുന്നു]. സോളമൻ്റെ വാഴ്‌ച (3:1-11:41) [സോളമൻ്റെ ജ്ഞാനം, ദേവാലയനിർമ്മാ ണത്തിനുള്ള ഒരുക്കവും നിർമാണവും, കൊട്ടാരനിർമ്മാണം, വാഗ്ദാനപേടകം ദേവാലയത്തിൽ, സോളമനു വാഗ്ദാനം, ഹീരാമിൻ്റെ അതൃപ്‌തി, അടിമവേല, ഷേബാ രാജ്ഞിയുടെ സന്ദർശനം, സോളമൻ്റെ ധനം, സോളമൻ്റെ പാപം].


  1. യൂദായുടെയും ഇസ്രയേലിൻ്റെയും ചരിത്രം (12:1- 22:53): സോളമൻ്റെ രാജ്യം വിഭജിക്കപ്പെടുന്നു. (12:1-13: 34) അഹസിയയുടെ ഭരണം വരെയുള്ള കാലത്തെ സംക്ഷിപ്ത ചരിത്രം (14:1-22:53). [ജറോബോവാം, റഹോബോവാം, അബിയാം, ആസാ, നാദാബ്, ബാഷാ, ഏലാ, സിമ്രി, ഓമ്രി, ആഹാബ്, ഏലിയാ പ്രവാചകനും വരൾച്ചയും, കാർമൽ മലയിലെ പരീക്ഷ, ഏലിയാ ഹോറെബിൽ, ആരാമുമായുള്ള യുദ്ധം, നാമ്പോത്തിൻ്റെ മുന്തിരിത്തോട്ടം, ആഹാബിൻ്റെ മരണം, യഹോഷാഫാത്ത് യൂദാരാജാവ്, അഹസിയ].


തൻ്റെ ജനത്തിൽനിന്ന് സമ്പൂർണമായ അനുസരണ ആവശ്യപ്പെടുന്ന ഉടമ്പടിയുടെ ദൈവത്തോടുള്ള വിശ്വസ്തതയാണ് 1 രാജാക്കന്മാരുടെ കേന്ദ്രപ്രമേയം. വിശ്വാസിക്ക് ഒരേസമയം രണ്ടു യജമാനന്മാരെ അനുസരിക്കുക വയ്യ. അതിനു തുനിഞ്ഞാൽ ദുരന്തമാണു ഫലം. എന്നാൽ ദൈവജനത്തിൻ്റെ ഇടയിലുണ്ടായ മതഭ്രംശം സാർവത്രികമായിരുന്നില്ല. ബാലിനെ ആരാധിക്കുകയും ആ പ്രതിമയെ ചുംബിക്കുകയും ചെയ്യാത്ത ഒട്ടേറെ വിഭാഗങ്ങൾ അക്കാലത്തുണ്ടായിരുന്നു.


2 രാജാക്കന്മാർ


അഹസിയയുടെ മരണത്തോടെയാണ് (850) ഈ പുസ്ത‌കം ആരംഭിക്കുന്നത്. യൂദ, ഇസ്രയേൽ എന്നീ രണ്ടു രാജ്യങ്ങളുടെ കഥ തുടർന്നു പറയുന്നു. അസീറിയക്കെതിരേ പോഷിയാ രാജാവ് ഈജിപ്തുമായി ചേർന്ന് ഗൂഢാലോചന നടത്തിയതോടെ വടക്കൻരാജ്യം ദുരന്തസമാപ്‌തിയിലെത്തി. സമരിയായുടെ നേർക്കുള്ള അസീറിയൻ ഉപരോധം മൂന്നുവർഷം നീണ്ടു. 721-ൽ പട്ടണം വീണു. വടക്കൻ രാജ്യത്തിലെ ജനങ്ങൾ അസീറിയയിലേയ്ക്കു കടത്തപ്പെട്ടു. (17:1-6). തൽസ്ഥാനത്ത് മറ്റു സ്‌ഥലങ്ങളിൽനിന്നു കൊണ്ടുവരുന്നവരെ പാർപ്പിച്ചു. ഈ തകർച്ചയേക്കറിച്ച് ദീർഘമായ ഒരു ദൈവശാസ്ത്ര വിചിന്തനം നടത്തുന്നുണ്ട്. ആദ്യത്തെ നിയമാവർത്തന സംശോധകൻ (17:7 23).


യൂദായിലെ ഹെസക്കിയ രാജാവ് (715-687) മതനവീകരണം കൊണ്ടുവ ന്നതിനെ (18:1-12) നിയമാവർത്തനക്കാരൻ പുകഴ്ത്തുന്നുണ്ട് (18:5). അദ്ദേ ഹത്തിൻ്റെ പ്രശംസയ്കർഹനായ മറെറാരു രാജാവ് ജോസിയ (640-609) ആണ്. ജോസിയയുടെ ഭരണത്തിൻ്റെ 18-ാം വർഷം (621) നിയമഗ്രന്ഥം കണ്ടെടുക്കപ്പെട്ടു (22:8-10). നിയമാവർത്തനത്തിൻ്റെ ആദ്യകരടു പ്രതികളിലൊന്നാണത്. അതിൻ്റെ അടിസ്ഥാനത്തിൽ വിപുലമായ നവീകരണങ്ങൾക്ക് രാജാവ് മുൻകൈയെടുത്തു (23:1-30). നിർമലനായ ആ രാജാവിന് ദാരുണമരണമാണ് സംഭവിച്ചത് (23:29-30). അതിനുശേഷം യൂദായുടെ ചരിത്രം തകർച്ചകളുടേതു മാത്രമായിരുന്നു.


നെബുക്കദ്നേസറുടെ കീഴിലുള്ള ശക്തമായ സാമ്രാജ്യമായ ബാബിലോണിയയുടെ ഒരു ആശ്രിതരാജ്യമായി മാറി യൂദാ. 598 ൽ യഹോയാക്കിം രാജാവ് നെബുക്ക്ദ് നേസറിനെതിരെ കലാപത്തിനു ശ്രമിച്ചെങ്കിലും അദ്ദേഹം മരണമടഞ്ഞു. പിൻഗാമിയായ യെഹോയാക്കിൻ ബാബിലോണിയാക്കാർക്ക് കീഴ്പെട്ടു. അദ്ദേഹം ബാബിലോണിയയിലേയ്ക്കു നാടുകടത്തപ്പെട്ടു(24:8-16). പകരം പുത്രൻ സെദെക്കിയയെ രാജാവാക്കി. അദ്ദേഹം (597 587) നെബുക്കദ് നേസറോടു കുറേക്കാലം വിശ്വസ്തത പുലർത്തിയശേഷം കലാപത്തിനു മുതിർന്നു. ആ അവിവേകം യൂദാരാജ്യത്തിൻ്റെ ഉന്മൂലനാശത്തിന് ഇടയാക്കി. ജറുസലേം പിടിച്ചടക്കപ്പെട്ടു. നഗരഭിത്തികൾ തകർക്കപ്പട്ടു. ദേവാലയവും കൊട്ടാരവും ചാമ്പലായി. വീണ്ടുമൊരു വിപ്രവാസമുണ്ടായി (25:1-21).

2 രാജാക്കന്മാരെ ദുരന്തങ്ങളുടെ പുസ്തകം എന്നു വിശേഷിപ്പിക്കാം. ഇസ്രായേൽ -യൂദാ രാജ്യങ്ങളുടെ തകർച്ചയാണ് അത് മുഖ്യമായും പ്രതിപാദിക്കുന്നത്. യൂദായുടെ നാശം ഇസ്രായേൽ ജനത്തിൻ്റെ സ്വാതന്ത്രത്തിൻ്റെയുംദാവീദിൻ്റെ രാജവംശത്തിൻ്റെയും അന്ത്യം കുറിക്കുന്നു ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം എങ്ങനെ വിഭജിക്കാം:

  1. യൂദായുടെയും ഇസ്രയേലിൻ്റെയും ചരിത്രം(1:1-17:41): അഹസിയ (1:1-18), ഏലിയ സ്വർഗത്തിലേക്ക് (2:1-18), പിൻഗാമിയായി ഏലീഷാ (2:19-25), യോറാം (3:1-3), മോവണ്യർക്കെതിരെ യോറാമിൻ്റെ പടപ്പുറപ്പാട് (3:4-27), ഏലിഷായുടെ അത്ഭുതങ്ങൾ (4:1-8:6). ഏലീഷായും സിറിയയിലെ വിപ്ലവവും (8:7-15), യഹോറാം യൂദാ രാജാവ് (8:16-24), അസറിയ (8:25-29), യേഹുവിന് എലിഷായുടെ സന്ദേശം (9:1-10), യേഹുവിൻ്റെ വിപ്ലവം (9:11-10:36), യൂദാ രാജ്ഞി അത്താലിയ (11:1-3), അത്താലിയയെ നീക്കി യോവാഷിനെ ഭരണമേല്പിക്കുന്നു (11:4-21), യോവാഷ് യൂദാ രാജാവ് (12:1-21). യാഹോവാഹാസ് ഇസ്രയേൽ രാജാവ് (13:1-13), എലീഷായുടെ മരണം (13:14-21), ഹസായേലും ബൻവാദാദും (13.22-25), അമാസിയ യൂദാ രാജാവ് (14:1-7), അമാസിയയുടെ യുദ്ധങ്ങൾ (14:8-22), ജെറോബൊവാം രണ്ടാമൻ ഇസ്രായേൽ രാജാവ് (14:23-29), ഇസ്രയേലിൻ്റെ അവസാന രാജാക്കന്മാർ (15:8-31) [സഖറിയ, ഷല്ലും, മെനാഹേം, പേക്കാഹിയ, പേക്കാഹ്‌] യൂദാ രാജാവ് യോഥാം(15:32-38), ആഹാസ് (16:1-20), ഹോസിയ (17:1-2), ഹോസിയയുടെ കലാപവും ഇസ്രയേലിൻ്റെ നാശവും (17:2-41).


  1. യൂദായുടെ ചരിത്രം (18:1-25: 30), ഹെസക്കിയ (18:1-20:21), മനസ്സെ(21:1-18), ആമോൻ (21: 19-26), ജോസിയ (22:1-23:30), യാഹോവാഹാസ്  (23:31-35), യഹോയാക്കീം(23:36-24:7), യഹോയാക്കിൻ (24:8-9), ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോകുന്നു (24:10-17), സെദക്കിയ(24:18-20), സെദെക്കിയ രക്ഷപെടാൻ ശ്രമിക്കുന്നു (25:1-7), രണ്ടാമതും ബാബിലോണിലേക്ക് (25:8-21), ഗദാലിയ ഗവർണ്ണർ (25:22-26), യഹോയാക്കിൻ ബാബിലോണിൽ (25:27-30).


ദൈവികവും മാനുഷികവുമായ രണ്ടു തലങ്ങളിലായി രക്ഷാകരചരിത്രം എങ്ങനെ മുന്നോട്ടു നീങ്ങുന്നുവെന്ന് 1-2 രാജാക്കന്മാർ കാണിച്ചുതരുന്നു. സോളമനും ഇസ്രയേലിൻ്റെയും യുദായുടെയും രാജാക്കന്മാരും യാഹ്‌വെയോട് അവിശ്വസ്തത കാട്ടി. അതിനവർ വലിയ വില കൊടുക്കേണ്ടി വരുകയും ചെയ്‌തു. എന്നാൽ ദൈവത്തിൻ്റെ പദ്ധതികളൊന്നും തകർന്നില്ല. മറിച്ച്, ബാബിലോൺ പ്രവാസം (587-538) ഇസ്രായേൽ മക്കളുടെ ശുദ്ധികരണത്തിനും പുതിയൊരു ദൈവജനത്തിൻ്റെ സൃഷ്ടിക്കും ഉപകരിച്ചു. മനുഷ്യരക്ഷയ്ക്കുള്ള പദ്ധതി അവരിലൂടെ സാക്ഷാത്കരിക്കപ്പെടാനിരുന്നു.

ദാവീദിൻ്റെ പരമ്പരയുടെ അന്ത്യം ജനങ്ങളിൽ വല്ലാത്തൊരു വിശ്വസ പ്രതിസന്ധിതന്നെ സൃഷ്ടിച്ചിരിക്കണം. അതിൻ്റെ ആഴം നമുക്കിപ്പോൾ അളക്കുക വയ്യ. എന്നാൽ വേഗം തന്നെ ആ പ്രതിസന്ധിയെ അതിജീവിക്കാൻ ഇസ്രയേൽകാർക്കു കഴിഞ്ഞു. പാപ ത്തിനുള്ള ശിക്ഷയായി തകർച്ചയെ അവർ കണ്ടു. ദാവീദിൻ്റെ വംശത്തെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ അവർ ഭാവിയിലേക്കു നീട്ടിവച്ചു. തൻ്റെ ഉറപ്പ് ഒരിക്കലും ലംഘിക്കപ്പെടില്ലാത്തതിനാൽ, ദൈവം ഈ പ്രതീക്ഷകളെ സമയത്തിൻ്റെ തികവിൽ പൂവണിയിക്കുമെന്ന് അവർ പ്രത്യാശിച്ചു.


അസ്സീസി മാസിക, ഫെബ്രുവരി 1989


bottom of page