'പ്രദക്ഷിണ'വും 'പ്രതിക്ഷണ'വും:
- ചാക്കോ സി. പൊരിയത്ത്
- Apr 5
- 1 min read
നല്ല മലയാളം

ഇടത്തുനിന്നു വലത്തുകൂടിയുള്ള (ഇഹീരസ ംശലെ) ചുറ്റിസഞ്ചാരമാണ് 'പ്രദക്ഷിണം'.അതായത്,വലം- വയ്ക്കല്‍.തിരുനാള്‍പ്രദക്ഷിണങ്ങളുടെ സമയമാണ് നവംബര്‍, ഡിസംബര്‍, ജാനുവരിമാസങ്ങള്‍.
ആക്ഷേപം പറയരുതല്ലോ; പ്രദക്ഷിണം എന്നുതന്നെയാണ് പത്രക്കാര്‍ അച്ചടിക്കാറുള്ളത്. അറിവുള്ളവരെന്നു നാം വിചാരി ക്കുന്ന ചിലരെങ്കിലും,പക്ഷേ, 'പ്രദിക്ഷണ'മെന്നേ പറയുകയുള്ളു..! പറച്ചിലിന്‍റെ സുഖം നോക്കിയാവാം, അത്. 'പ്രതി' എന്ന പദത്തിന്‍റെ ഓര്‍മ്മ അത്തരക്കാരെ വഴിതെറ്റിക്കുന്ന താണെന്നുംവരാം..!
'പ്രദക്ഷിണ'ത്തോടു സാദൃശ്യം തോന്നിക്കുന്ന പ്രയോഗമാണ് 'പ്രതിക്ഷണം'. അര്‍ഥത്തിനു സാരമായ അന്തരമുണ്ടെന്നു മാത്രം. പ്രകൃതിയുടെ ഭാവങ്ങള്‍ പ്രതിക്ഷണം മാറിക്കൊണ്ടാണിരിക്കുന്നത് - എന്ന വാക്യം ശരിയാണ്. ക്ഷണംപ്രതി (നിമിഷംതോറും) എന്നാണര്‍ഥം.
പദാര്‍ഥബോധത്തോടെയേ ഭാഷ ഉപയോഗിക്കാവൂ, എന്നു സാരം.

























































