top of page

ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ രചയിതാവ്

Jul 3, 2025

1 min read

ചാക്കോ സി. പൊരിയത്ത്
Multiple colorful Malayalam letters are scattered against a white background. The letters are in various sizes and colors like orange, purple, and black.

'ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ രചയിതാവാണ് ഒ.ചന്തുമേനോന്‍' -ഒരു ലേഖനത്തിലെ വാക്യമാണ് മേല്‍ച്ചേര്‍ത്തത്.


'ഇന്ദുലേഖ' എന്ന നോവലിനെയും ആ നോവലെഴുതിയ ഒ. ചന്തുമേനോനെയും കുറിച്ച് മലയാളികളായ മിക്കവര്‍ക്കുമറിയാം. പക്ഷേ, ഈ വാക്യം ശരിയല്ല.


ശരിയാകണമെങ്കില്‍ എഴുതേണ്ടിയിരുന്നത് :

'ലക്ഷണമൊത്ത ആദ്യത്തെ മലയാളനോവലിന്‍റെ രചയിതാവാണ് ഒ.ചന്തുമേനോന്‍' എന്നാണ്.


ലക്ഷണമൊത്ത ശരീരത്തിന് ഉടമയായിരുന്നു ചന്തുമേനോന്‍, എന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. പക്ഷേ, അതല്ല ലേഖകന്‍ ഉദ്ദേശിക്കുന്നത്. 'ലക്ഷണമൊത്ത'എന്ന വിശേഷണംകൊണ്ട് ലേഖനകര്‍ത്താവ് ഉദ്ദേശിക്കുന്നത് നോവലിനെയാണ്. മേലുദ്ധരിച്ച വാക്യം വ്യാകരണശുദ്ധമല്ലാതാകാന്‍ കാരണവും അതുതന്നെ.

നല്ല മലയാളം

ചാക്കോ സി. പൊരിയത്ത്

Jul 3, 2025

0

6

Related Posts

ചാക്കോ സി. പൊരിയത്ത്

Sep 4, 2025

1 min read

വേണ്ട'യും 'വേണ്ടാ'യും

'വേണ്ട'യും 'വേണ്ടാ'യും : 'എനിക്കു നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട'-- എന്നെഴുതുന്നതില്‍ തെറ്റുണ്ടോ? ഒരു സുഹൃത്ത് ചോദിക്കുന്നു. (അങ്ങനെ...

ചാക്കോ സി. പൊരിയത്ത്

Dec 31, 2025

1 min read

ഓര്‍മ്മക്കായ്

ഇതെന്തുതരം കായാണെന്നറിയില്ല! പലതരം കായ്കള്‍ നമുക്കു പരിചിതമാണ്. ചെടികളിലും മരങ്ങളിലുമുണ്ടാവുന്ന ഭക്ഷ്യയോഗ്യവും അല്ലാത്തവയുമായ അനേകം കായ്കളെ ...

ചാക്കോ സി. പൊരിയത്ത്

Mar 6, 2025

1 min read

'വൃശ്ചിക'വും 'യാദൃച്ഛിക'വും

വൃശ്ചികം എന്ന മലയാള മാസത്തിന്‍റെ ഓര്‍മ്മയിലാവാം, പലരും, യാദൃച്ഛികം എന്ന പദത്തിന്‍റെ മൂന്നാമക്ഷരം 'ശ്ച' എന്നെഴുതാറുള്ളത്. 'നിശ്ചയം',...

Recent Posts

bottom of page