നല്ല മലയാളം -24
- ചാക്കോ സി. പൊരിയത്ത്
- Aug 6
- 1 min read

1) 'ദയവായി ഹാളിനുപുറത്തു നില്‍ക്കുന്നവര്‍ അകത്തു പ്രവേശിക്കണം.'
2) 'ഉച്ചകഴിഞ്ഞു കുട്ടികള്‍ക്കു- ണ്ടാകുന്ന പെരുമാറ്റവൈകല്യങ്ങളെക്കുറിച്ച് പ്രഗല്ഭമനശ്ശാസ്ത്രജ്ഞന്‍ ക്ലാസ് നയിക്കും.'
മേല്‍ച്ചേര്‍ത്ത വാക്യങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലാത്തവയാണ്. സൂക്ഷ്മപരിശോധനയില്‍ മാത്രമേ അവയിലെ തെറ്റുകള്‍ ബോധ്യമാകുകയുള്ളു.
ഹാളിനുപുറത്തു നില്‍ക്കുന്നവര്‍ ദയവായി അകത്തു പ്രവേശിക്കണം.
കുട്ടികള്‍ക്കുണ്ടാകുന്ന പെരുമാറ്റവൈകല്യങ്ങളെക്കുറിച്ചു പ്രഗല്ഭമനശ്ശാസ്ത്രജ്ഞന്‍, ഉച്ചകഴിഞ്ഞു ക്ലാസ് നയിക്കും.
ഇങ്ങനെ തിരുത്തിയാല്‍ മാത്രമേ അവ വ്യാകരണപരമായി ശുദ്ധമാകൂ.
ദൂരാന്വയം എന്ന അന്വയദോഷമാണ് ഈ ഇരുവാക്യങ്ങളെയും ബാധിച്ചത്.
(പ്രഗല്ഭത, പ്രാഗല്ഭ്യം, പ്രഗല്ഭ, പ്രഗല്ഭന്‍ -- ഈ രൂപങ്ങളാണ് ശരി.)




























































