top of page

നല്ല മലയാളം-23

ചാക്കോ സി. പൊരിയത്ത്
Jul 4
1 min read

Updated: Jul 13

വെള്ള പശ്ചാത്തലത്തിൽ ചുവപ്പ്, നീല, പർപ്പിൾ നിറങ്ങളിലുള്ള മലയാള അക്ഷരങ്ങൾ ഒതുക്കി നിറഞ്ഞത്

'കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം സമയാസമയങ്ങളില്‍ നല്‍കുന്നു.'


ഒരു, കിഡ്സ് ഡേ കെയര്‍- സെന്‍ററിന്‍റെ പരസ്യത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണ് ഈ വാക്യം.


സമയാസമയങ്ങളില്‍, കാലാകാലങ്ങളില്‍ - എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ അര്‍ഥമറിഞ്ഞുമാത്രം ഉപയോഗിക്കേണ്ടതാണ്.


രക്ഷിതാക്കളുടെ നിര്‍ദേശം മാനിച്ചാണെങ്കില്‍ത്തന്നെ ആ കുഞ്ഞുങ്ങള്‍ക്ക്, ഉചിതമായ സമയത്തേ (യഥാസമയം) ഭക്ഷണം കൊടുക്കാവൂ. അസമയത്ത് അതു പാടില്ലെന്നര്‍ഥം.


'സമയാസമയങ്ങളില്‍' എന്ന സമസ്തപദത്തിനര്‍ഥം, 'സമയത്തിലും അസമയത്തിലും' (ഉചിതസമയത്തും അങ്ങനെയല്ലാത്ത സമയത്തും) എന്നാണല്ലോ.


അസമയത്താണ് ആ കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതെങ്കില്‍, ദഹനപ്രശ്നമുള്‍പ്പെടെ പല വിഷമങ്ങളും ഉണ്ടായെന്നുവരാം. എങ്കില്‍, രക്ഷിതാക്കളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നു പ്രവചിക്കാനാവില്ല.!


'കാലാകാലങ്ങളില്‍' കൃഷികള്‍ക്ക് വളപ്രയോഗം നന്നല്ലെന്നും ഓര്‍ക്കണം ! ഉചിതമായകാലത്തേ (യഥാകാലം) വളപ്രയോഗം ആകാവൂ.


നല്ല മലയാളം

ചാക്കോ സി. പൊരിയത്ത്

അസ്സീസി മാസിക ജൂലൈ 2026

bottom of page