'സൊയിര്യം' ഉം 'സ്വൈരം'വും
ചാക്കോ സി. പൊരിയത്ത്
Jun 3
1 min read

'സൊയിര്യം' -തെറ്റ്.
'സ്വൈര്യം'- തെറ്റ്.
'സ്വൈരം' - ശരി.
'ഈ പിള്ളേര് ഒരു സൊയിര്യോം തരുന്നില്ലല്ലോ!' - ഇതൊരു വീട്ടമ്മയുടെ പരാതിയാണ്.
'സ്വൈര്യമായിരുന്ന ഈ പത്രമൊന്നു നോക്കാം.' - ഇതൊരു പത്രംവായനക്കാരന്‍റെ സ്വഗതം.
യഥേഷ്ടം, ശാന്തമായി, സ്വന്തം ഇഷ്ടം, സുഖം -- എന്നിങ്ങനെ ഒന്നിലേറെ അര്‍ഥങ്ങളുള്ള പദമാണ് 'സ്വൈരം'. മലയാളിക്ക് പക്ഷേ, 'ര്യ' കൂട്ടി ഉച്ചരിക്കാനാണിഷ്ടം!
പറച്ചിലിലെ തെറ്റ് എഴുത്തിലേക്കും സംക്രമിക്കുക സ്വാഭാവികം
ചാക്കോ സി.പൊരിയത്ത്
അസ്സീസി മാസിക ജൂൺ 2026

















































































































