'പീഡന'വും 'പ്രതിഷേധ'വും
ചാക്കോ സി. പൊരിയത്ത്
May 3
1 min read

'പീഡന'വും 'പ്രതിഷേധ'വും ശരി;
'പീഢന'വും 'പ്രതിക്ഷേധ'വും തെറ്റ്..!
എഴുതിക്കാട്ടേണ്ട ഇടങ്ങളില്‍മാത്രമല്ല, പറയുന്ന സന്ദര്‍ങ്ങളിലും പലപ്പോഴും തെറ്റിക്കാറുളള പദങ്ങളില്‍ രണ്ടെണ്ണമാണ് മേല്‍ച്ചേര്‍ത്തിട്ടുള്ളത്.
'ഡ'യെക്കാള്‍ കനമുണ്ട് 'ഢ'യ്ക്ക് എന്നും 'ഷ'യെക്കാള്‍ ഗൗരവമുണ്ട് 'ക്ഷ'യ്ക്ക് എന്നും ഉള്ള അബദ്ധധാരണ, അതത് പദങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളുടെ വൈകാരികതയോടു ബന്ധപ്പെട്ട് രൂപപ്പെടുന്നതാവാം.
'പീഡന'ത്തെ, 'പീഠനം' പോലുമാക്കാന്‍ മടിയില്ലാത്തവിധം അക്ഷരബോധവും പദബോധവും മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്.
അസ്സീസി മാസിക മേയ് 2026

















































































































