'.....ബഹു. മന്ത്രി ഭദ്രദീപം തെളിയിച്ചു'
ചാക്കോ സി. പൊരിയത്ത്
Feb 1
1 min read

'.....ബഹു. മന്ത്രി ഭദ്രദീപം തെളിയിച്ചു'
ഇന്നു വായിച്ച ഒരു വാര്‍ത്തയിലേതാണിത്. മുഖ്യമായ ചടങ്ങുകള്‍ക്ക് നിലവിളക്കു തെളിക്കുക എന്നൊരു രീതി നമ്മുടെ നാട്ടില്‍ പണ്ടേയുണ്ട്.
വാര്‍ത്തയില്‍ പക്ഷേ, നിലവിളക്കു തെളിച്ചു എന്നല്ല കൊടുക്കാറുള്ളത്, 'ഭദ്രദീപം തെളിയിച്ചു' എന്നാണ്.!
ഭദ്രദീപം തെളിയിക്കരുത്, തെളിച്ചാല്‍മതി.!
'തെളിക്കുക' എന്നതിനര്‍ത്ഥം, പ്രകാശിപ്പിക്കുക എന്നാണ്.
(മേയ്ക്കുക, നിര്‍മ്മലമാക്കുക, കാടുവെട്ടി നിരപ്പാക്കുക തുടങ്ങിയ പല അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്.)
തെളിയിക്കേണ്ടത് മറ്റുചിലതാണ്...
വക്കീലിനു കോടതിയില്‍ വാദിച്ചു, കേസ് തെളിയിക്കാം. ആരോപണ വിധേയന്, ഉചിതമായ തെളിവുകള്‍ നിരത്തി തന്‍റെ നിരപരാധിത്വം തെളിയിക്കാം.
തെളിക്കേണ്ടത് ഭദ്രദീപമാണ്; തെളിയിക്കേണ്ടത് കേസും

















































































































