top of page

അർബുദങ്ങൾ

Jul 1

1 min read

George Valiapadath Capuchin
depiction of body cells in different colors

'സി' എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്നതും മനസ്സിൻ്റെ അർബുദങ്ങൾ എന്നറിയപ്പെടുന്നതുമായ അഞ്ച് കാര്യങ്ങളാണ് താരതമ്യം ചെയ്യൽ (comparing), മത്സരിക്കൽ (competing), മോഹിക്കൽ (coveting), പരാതിപറയൽ (complaining), വിമർശിക്കൽ (criticizing) എന്നിവ. നെഗറ്റീവ് ചിന്തയുടെ ആധാരങ്ങളാണ് ഈ 5 സ്വഭാവങ്ങളും. മനസ്സിൻ്റെ ഊർജം ചേർത്തി കളയുന്ന കാര്യങ്ങളാണവ.


തങ്ങളുടെ ജീവിതത്തെ, നേട്ടങ്ങളെ, കഴിവുകളെ, ബാഹ്യ രൂപത്തെ ഒക്കെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്ന പ്രവണതയാണത്. തരംഗങ്ങൾ ഒരാളിൽ ഒന്നുകിൽ അപകർഷതാബോധം അല്ലെങ്കിൽ താൻ മറ്റുള്ളവർ ആണ് എന്ന് ബോധം, മിക്കവാറും ഘട്ടങ്ങളിൽ താൻ പോരാ എന്ന് ചിന്ത ഒക്കെ ഉളവാക്കും. ഒരാളുടെ ആന്തിരിക ആനന്ദത്തെ കെടുത്തിക്കളയുകയും ബാഹ്യമായ അംഗീകാരത്തിന് നിന്നുകൊടുക്കുകയും ചെയ്യുന്ന അവസ്ഥയാണത്.


അവനവൻ്റെ ഇന്നലെകളുമായി മത്സരിക്കുന്നതിനു പകരം മറ്റൊരു മറ്റുള്ളവരുമായി മത്സരത്തിൽ ഏർപ്പെടുന്ന പ്രവണതയാണ് competing- മത്സരിക്കൽ. വളരെ ചെറിയ അളവിൽ ഇത് ഗുണം ചെയ്തേക്കാമെങ്കിലും മിക്കവാറും ഘട്ടങ്ങളിലെല്ലാം നമ്മുടെ അന്തരികതയെ കെടുത്തിക്കളയുകയാവും അത് ചെയ്യുന്നത്.


മറ്റുള്ളവരുടെ സമ്പാദ്യം, ജീവിതം, കഴിവുകൾ, സമ്പത്ത് പ്രശസ്തി, സൗകര്യങ്ങൾ, സന്തോഷങ്ങൾ, എന്നിവ തനിക്ക് വേണം എന്ന തരത്തിലുള്ള അദമ്യമായ മോഹിക്കൽ ആണ് അടുത്തത്. ഓരോരോ ആളുടെയും ആനന്ദം അതതാളുടെ ഉള്ളിൽ നിന്ന് എടുത്ത് ബാഹ്യമായ ഘടകങ്ങളിൽ, പ്രത്യേകിച്ച് മറ്റുള്ളവരിൽ കൊണ്ടുപോയി ഇടുന്ന സ്വഭാവം ഈ പ്രവണതക്ക് ഉണ്ട്.


മറ്റുള്ളവരുടെ അംഗീകാരം പിടിച്ച് പറ്റുന്നതിനായി സാഹചര്യങ്ങൾക്കെതിരേ, മറ്റുള്ളവർക്കെതിരേ, ലോകത്തിനെതിരേ ഒക്കെ പരാതി പറയുന്ന സ്വഭാവമാണത്. നമ്മിലെ പോസിറ്റീവായ ഊർജത്തെ ഇല്ലായ്മ ചെയ്യുന്ന ഒരു പ്രവണതയാണ് അത്. നിലവിലുള്ള സാഹചര്യത്തിൽ നമുക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല എന്ന് ഇത്തരം പ്രവണത നമ്മെ ബോധ്യപ്പെടുത്തുന്നു.


നിലവിലുള്ള സാഹചര്യങ്ങളെ, വ്യക്തികളെ, ആശയങ്ങളെ, ഒക്കെ നിഷിദ്ധമായി വിമർശിക്കുന്ന രീതിയാണ് അടുത്തത്. അത്തരം വിമർശനങ്ങൾ നന്മയൊന്നും പുറപ്പെടുവിക്കുന്നില്ല എന്ന് മാത്രമല്ല, പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ആവശ്യമായ പുതിയ പോംവഴികൾ നിർദ്ദേശിക്കാൻ നമുക്ക് കഴിയാതെ വരികയും ചെയ്യും. മറ്റുള്ളവരെ ഇകഴ്ത്തി കാണിച്ച് നമ്മുടെ തന്നെ ഈഗോയെ ഉയർത്തിക്കൊണ്ടുവരാനുള്ള വളരെ സങ്കീർണമായ ഒരു പ്രവണത കൂടിയാണ് ഇത്.


"C" എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ഈ അഞ്ച് ക്യാൻസറുകളെ ജീവിതത്തിൽനിന്ന് അകറ്റിനിർത്തിയാൽത്തന്നെ നാം കൂടുതൽ പോസിറ്റീവ് ചിന്തകൊണ്ട് നിറയും.

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page