top of page
Digital Archive

Find Past Articles
Other ways to find an Article

Archive
Category Menu


ഇരുളിലെ ബലം
"നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്റിലുമിരുൾപരന്നിടുന്ന വേളയിൽ അന്ധകാരപൂർണ്ണമായ രാത്രിയാണുപോൽ എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരെയാണു ഞാൻ ..." ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ്. കർദിനാൾ ന്യൂമാൻ രചിച്ചത്. 'ഏറെ ദൂരേക്ക് എനിക്ക് കാണണമെന്നില്ല, തൊട്ടടുത്ത ഒരു ചുവട് വക്കാൻ മാത്രമുള്ള വെട്ടം തന്നാൽ മതി' എന്ന അദ്ദേഹത്തിൻ്റെ വരി എത്രയോ ഹൃദയസ്പർശിയാണ്. ആത്മീയ ജീവിതം നയിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം പെട്ടന്ന് റിലേറ്റ് ചെയ്യാൻ കഴിയുന്നത്. 1801-ൽ ഇംഗ്ലണ്ടിൽ ജനിച്ച് ഒരു ആംഗ്ലിക്കൻ വിശ്വാസിയായ

George Valiapadath Capuchin
Feb 6


അന്തോം കുന്തോമില്ലാത്ത...
"സംശയങ്ങള്‍ കൂടുകയല്ലാതെ തീരുകയില്ലെന്നറിയാവുന്നതു കൊണ്ടുതന്നെയാണ് ദണ്ഡവിമോചനം പോലെയുള്ള വിഷയങ്ങളില്‍ വിശദീകരണം തരാന്‍ അച്ചന്മാരു മടിക്കുന്നത്. ഇതു വിശ്വാസത്തിന്റെ വിഷയമായതുകൊണ്ട്, എത്ര വിശദീകരിച്ചാലും കേള്‍ക്കുന്നവന്റെ തലമണ്ടയ്ക്കകത്തിരിക്കുന്ന ധാരണകളോട് അതു യോജിക്കുന്നില്ലെങ്കില്‍ പിന്നെയും സംശയങ്ങളായിരിക്കും ബാക്കി. മരണത്തിനു ശേഷമുള്ള അവസ്ഥയെപ്പറ്റി നമുക്കുള്ള അവ്യക്തതയാണ് ഇതിനൊക്കെ കാരണം.

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 6


കലയുടെ കലാപവഴികള്‍
മതങ്ങള്‍ തമ്മില്‍ ചില കാര്യങ്ങളില്‍ സമാനതകളുണ്ടെന്നാലും വിശ്വാസ കാര്യത്തില്‍ ക്രിസ്തീയത മറ്റു മതങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. ദൈവം മനുഷ്യാവതാരം ചെയ്യുന്ന സങ്കല്പം ഇതരമതങ്ങളില്‍ കാണാമെന്നിരിക്കിലും മനുഷ്യാവതാരം ചെയ്ത ദൈവം അതിഭീകരമാംവിധം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു ദര്‍ശനം മറ്റുമതങ്ങള്‍ക്കെല്ലാം അന്യവും അചിന്ത്യവും അഗ്രാഹ്യവുമാണ്. അതുകൊണ്ടു തന്നെയാണ് ക്രൈസ്തവര്‍ മറ്റു മതവിശ്വാസികളില്‍ നിന്ന് വ്യത്യസ്തമായിരിക്കേണ്ടത്.

George Valiapadath Capuchin
Feb 5


അക്കാലത്ത്
"അക്കാലത്ത് സ്നാപകയോഹന്നാന് വന്നു യൂദയായില്‍ പ്രസംഗിച്ചു: അനുതപിക്കുക; കാരണം സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്താ. 3:1). സഹവാസമാണ് കാലം നിശ്ചയിക്കുന്നത്. ഞാന്‍ എന്തുമായി സഹവസിക്കുന്നു എന്നതാണ് എന്റെ കാലം നിശ്ചയിക്കുന്നത്. അവിടെ 'നേരമില്ല' എന്ന പല്ലവി സഹവാസത്തിനുള്ള വേലി കെട്ടലാണ്. വേണ്ടതിന് നമുക്ക് സമയം തികയാതെ പോവുകയും, വേണ്ടാത്തതിന് നേരം ഇല്ലാതെ പോവുകയും ചെയ്യുന്നു. സഹവാസനം ഉപവാസമാണ്. കൂടെ വസിക്കലാണ്. ചിലരുടെ കൂടെ പൊറുക്കാന്‍ എളുപ്പമാണ്. എന്നാല്‍ വേറെ ചിലരുടെ കൂട

ഫാ. ഷാജി CMI
Feb 5


Representation-Reality
The temple built by Solomon in cedar was modeled after the tabernacle, the tent of meeting, which Moses had built at God’s command, but was twice or more in size. In both the tabernacle and the temple, the things enshrined in the Holy Place (Kodesh) and in the Holy of Holies (Kodesh HaKodeshim), were the same. What was being enshrined in the Holy of Holies? The Ark of the Covenant, the symbol of the Most Holy Presence (Shekinah), was a wooden box about two and a half feet hig

George Valiapadath Capuchin
Feb 4


ഫാസിസവും മാര്‍ക്സിസവും: ഒന്ന് മറ്റേതിനേക്കാള്‍ മെച്ചമോ?
MG Gandhi Key Takeaways: This cover story titled "Fascism and Marxism: Is One Better Than the Other?" The article compares the ideologies and views of Indian leaders on both Fascism and Marxism. 1. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക അധികാരം കൈയ്യടക്കുക എന്ന വ്യക്തമായ ലക്ഷ്യ മുള്ള പ്രത്യയശാസ്ത്രങ്ങളാണ് മാര്‍ക്സിസവും ഫാസിസവും. രാഷ്ട്രീയവും സാമൂഹികവും സാമ്പ ത്തികവുമായ അധികാരം പിടിച്ചെടുക്കുന്നതിനും അതിനെ ന്യായീകരിക്കുന്നതിനുമായി പടച്ചെടു ക്കുന്ന ആശയസംഹിതയാണ് പ്രത്യയശാസ്ത്ര മ

Dr. Mathew Paikada Capuchin
Feb 4


ബിംബം - യാഥാർഥ്യം
ദൈവത്തിൻ്റെ അഭീഷ്ടപ്രകാരം മോശ നിർമ്മിച്ച സമാഗമ കൂടാരം എന്ന തുണിക്കൂടാരത്തിന്റെ അതേ മാതൃകയിൽ എന്നാൽ അതിൻ്റെ ഇരട്ടിയോ ഇരട്ടിയിലധികമോ വലിപ്പത്തിൽ ആയിരുന്നു സോളമൻ ദേവതാരുവിൽ നിർമ്മിച്ച ദേവാലയം. കൂടാരത്തിലാവട്ടെ, ദേവാലയത്തിലാവട്ടെ, ഒരേ വസ്തുക്കൾ തന്നെയാണ് വിശുദ്ധ സ്ഥലത്തും (Kodesh) വലിയ വിരിയിട്ട് മറച്ച വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തും (Kodesh HaKodeshim) സൂക്ഷിച്ചിരുന്നത്. എന്തായിരുന്നു വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്ത് ഉണ്ടായിരുന്നത്? ഏറ്റവും വിശുദ്ധമായ തിരു സാന്നിധ്യത്തിൻ്റെ (Shekina

George Valiapadath Capuchin
Feb 3


പശ്ചാത്തലം പ്രണയം!
മുഖ്യപ്രമേയം യുദ്ധവും, കലാപവും, ദുരന്തങ്ങളുമൊക്കെയായിരുന്നാലും എഴുത്തുകാര്‍ മിക്കപ്പോഴും ഒരു 'പ്രണയം' അതില്‍ എഴുതിചേര്‍ത്തു. എഴുത്തുകാരെ സംബന്ധിച്ച് ഇത്തരം പ്രമേയങ്ങളിലേയ്ക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലാന്‍ അവരെ അത് സഹായിച്ചു. എന്നാല്‍ ആസ്വാദകരെ സംബന്ധിച്ച് പശ്ചാത്തലമെന്തുതന്നെയായലും തിരശ്ശീലയിലെ പ്രണയത്തെ അവനവന്റെ ജീവിതത്തോടവര്‍ ചേര്‍ത്തു വായിച്ചു. തങ്ങളുടെ നഷ്ടപ്രണയത്തിന്റെയും, പ്രേമവികാരങ്ങളുടെയും ഓര്മ്മകളിലേയ്ക്കവര് ഊളിയിട്ടു.

വിനീത് ജോണ്‍
Feb 3


ലോകഭാഗ്യങ്ങൾ
വലിയ ആർഭാടങ്ങളും കെട്ടുകാഴ്ചകളും ഇല്ലാതെ ലളിതമായി ജീവിക്കാൻ കൊതിക്കുന്നവർ. തങ്ങളുടെ തന്നെയും മറ്റുള്ളവരുടെയും ദുഷ്ടതകളാൽ ലോകത്തിനുണ്ടാകുന്ന സഹനങ്ങളോർത്ത് ദുഃഖിക്കുന്നവർ. വിനയവും സൗമ്യതയും സ്വന്തം മുഖമുദ്രകളാക്കിയിട്ടുള്ളവർ. തങ്ങളിലും തങ്ങൾക്കുചുറ്റിലും എല്ലാവിധേനയും നന്മ വിളയുവാനായി ഏറെ ദാഹിക്കുന്നവർ. എല്ലാവരോടും എല്ലാറ്റിനോടും കാരുണ്യത്തോടെ മാത്രം പെരുമാറുന്നവർ. എപ്പോഴും ഹൃദയ നൈർമ്മല്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നവർ. തങ്ങളിലും ലോകത്തിലും അഹിംസയും ശാന്തിയും വിളയിക്കുന്ന

George Valiapadath Capuchin
Feb 1


ഹോമോ ഊസിയായ്ക്കും അപ്പുറം: മാംസരൂപം പ്രാപിച്ച ദൈവം - ഒരു 'ഇടര്‍ച്ച'! (Beyond the Homoousia: The Scandal of the Flesh)
എ.ഡി. 325-ല്‍ നടന്ന നിഖ്യാ കൗണ്‍സില്‍ (Council of Nicea) ക്രൈസ്തവ വിശ്വാസപ്രമാ ണത്തിന്റെ രൂപീകരണത്തിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായിരുന്നു.. യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം 'ഹോമോ ഊസിയോസ്' (homoousios -ὁμοούσιος പിതാവിനോട് ഏക സത്തയായവന്) എന്ന പദത്താല്‍ എന്നെന്നേക്കുമായി നിര്‍വചിക്കപ്പെട്ടു. പുത്രന് പിതാവിനോടൊപ്പം നിത്യനും പൂര്‍ണ്ണ ദൈവവുമാണെന്ന് പ്രഖ്യാപിച്ചതിലൂടെ ആര്യനിസത്തെ (Arianism) സഭ തള്ളിക്കളഞ്ഞു.

Fr. Midhun J. Francis SJ
Feb 1


'.....ബഹു. മന്ത്രി ഭദ്രദീപം തെളിയിച്ചു'
'.....ബഹു. മന്ത്രി ഭദ്രദീപം തെളിയിച്ചു' ഇന്നു വായിച്ച ഒരു വാര്ത്തയിലേതാണിത്. മുഖ്യമായ ചടങ്ങുകള്‍ക്ക് നിലവിളക്കു തെളിക്കുക എന്നൊരു രീതി നമ്മുടെ നാട്ടില്‍ പണ്ടേയുണ്ട്. വാര്‍ത്തയില്‍ പക്ഷേ, നിലവിളക്കു തെളിച്ചു എന്നല്ല കൊടുക്കാറുള്ളത്, 'ഭദ്രദീപം തെളിയിച്ചു' എന്നാണ്.! ഭദ്രദീപം തെളിയിക്കരുത്, തെളിച്ചാല്മതി.! 'തെളിക്കുക' എന്നതിനര്‍ത്ഥം, പ്രകാശിപ്പിക്കുക എന്നാണ്. (മേയ്ക്കുക, നിര്‍മ്മലമാക്കുക, കാടുവെട്ടി നിരപ്പാക്കുക തുടങ്ങിയ പല അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്.) തെളിയിക്കേണ്ടത് മറ്
ചാക്കോ സി. പൊരിയത്ത്
Feb 1


ഇവരെ സൂക്ഷിക്കുക
Key takeaways: *Be watchful of these 7 kinds of people around us. *Be careful of 7 types of persons who can harm your peace. Learn to identify and be careful of 7 types of persons to protect your well-being. *Be watchful not to become such kinds of persons മനുഷ്യരെല്ലാവരും ഒരു യാത്രയിലാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള യാത്രയാണിത്. കാഴ്ചകള്‍ കണ്ടു രസിക്കുന്നതുപോലെ തന്നെ മനുഷ്യരെ വിലയിരുത്തുന്നതിലും ശ്രദ്ധിക്കണം. പല വിധത്തിലുള്ള മനുഷ്യരെ നാം ക

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1


മനോനില മാറ്റാന്‍ സ്വഭാവത്തെ മാറ്റാം
പ്രസാദത്തിലേക്ക് 14 പടവുകള്‍ Key takeaways: Here we completes the 14-day mood mapping exercise for managing depression and bipolar disorder. The article discusses changing five factors to move between calm and action-oriented moods. വിഷാദരോഗ(depression) ത്തിനും അതിന്റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലു ദിവസം കൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം

ടോം മാത്യു
Feb 1


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
13 കമ്മ്യൂണിസ്റ്റ് സാഹസം ബ്രാഞ്ച് തലത്തിലുള്ള രഹസ്യ അപഗ്രഥന മീറ്റിങ്ങില്‍ തലയാഴം ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് ധാരാളം അനുഭാവികളുണ്ടെങ്കിലും അംഗങ്ങള്‍ക്ക് വേണ്ടത്ര വര്‍ഗ്ഗബോധമില്ലെന്നും വര്‍ഗ വൈരികളായ ജന്മികളെ ഒറ്റപ്പെടുത്തുന്നതിലും അവരുടെ തൊഴിലാളിവര്‍ഗ്ഗ ദ്രോഹ നടപടികളെ എടുത്തുകാട്ടി എതിര്‍ക്കുന്നതിലും പ്രാദേശിക നേതൃത്വം വിജയിച്ചിട്ടില്ലെന്നും വിമര്‍ശിക്കപ്പെട്ടു. സമൂഹത്തെ വര്‍ഗ്ഗ വല്ക്കരിക്കാനും യഥാര്‍ത്ഥ ചൂഷകരെ പുറത്തു കൊണ്ടുവരാനും സാമ്പത്തിക അസമത്വങ്ങളെ അടിസ്ഥാനമാക്കി എതിര്

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Feb 1


വി. ഫ്രാന്‍സിസിന്റെ വര്‍ഷം (Year of St. Francis)
വിശുദ്ധ ഫ്രാന്‍സിസിന്റെ എണ്ണൂറാം ചരമവാര്‍ഷിക ആചരണത്തിന്റെ തുടക്ക വേളയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ്കന്‍ സഭകളുടെ ജനറല്‍ മിനിസ്റ്റേഴ്സിന് എഴുതുന്ന കത്ത് Key takeaways: A letter from Pope Leo XIV on the 800th death anniversary of St. Francis. The letter reflects on St. Francis' life and calls for universal peace and reconciliation. ഫ്രാന്‍സിസ്കന്‍ കുടുംബത്തിലെ ജനറല്‍ മിനിസ്റ്റര്‍മാര്‍ക്ക്, 1226 ഒക്ടോബര്‍ മൂന്നിന് പോര്സ്യുന്കുലയില് മരണത്തെ മുഖാമുഖം ദര്‍ശിക്കു

Assisi Magazine
Feb 1


പശ്ചിമഘട്ടത്തിന്റെ കാവല്ക്കാരന്
മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയാണ് 'പശ്ചിമഘട്ടം ഒരു പ്രണയകഥ'. ഈ ഗ്രന്ഥം ചെറിയൊരു വിജ്ഞാനകോശമാണ്. ഗ്രന്ഥകാരന്റെ വൈജ്ഞാനിക ലോകത്തിലൂടെയുള്ള യാത്ര നമ്മെ അമ്പരപ്പിക്കും. പരിസ്ഥിതിശാസ്ത്രജ്ഞന് മാത്രമല്ല, ദാര്‍ശനികനുമാണ് അദ്ദേഹം എന്ന് നാം തിരിച്ചറിയും. മണ്ണും മരങ്ങളും സസ്യജാലങ്ങളും ജീവജാലങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പഠനങ്ങളുടെ ഭാഗമാകുന്നു. ഉറുമ്പിന്റെ പോലും അവകാശത്തിനുവേണ്ടി അദ്ദേഹം വാദിക്കുന്നു.

ഡോ. റോയി തോമസ്
Feb 1


ഇയ്യോബിനെപോലെ
എന്റെ കര്‍ത്താവേ, എന്റെ കര്‍ത്താവേ, വളരെക്കാലമായി ഞാന്‍ നിന്നോടു നിലവിളിച്ചു. സൂര്യന്റെ ചൂടില്‍, ചന്ദ്രന്റെ തണുപ്പില്‍, ആകാശത്ത് എന്റെ നിലവിളികള്‍ നിന്നെ തിരഞ്ഞു. എന്റെ ദൈവമേ, എന്റെ പുതപ്പ് മഞ്ഞുമാത്രമായിരുന്നപ്പോള്, പഴന്തുണികളും എല്ലിന്‍കഷ്ണങ്ങളും എല്ലാം എന്റെ സ്വന്തമായിരുന്നു. ഇയ്യോബിനെപ്പോലെ, ഞാന്‍ നിന്റെ നാമം ആലപിച്ചു. പിതാവേ, പിതാവേ, സന്തോഷത്തോടെ ഞാനെന്റെ ജീവിതം അവിടത്തേക്കു സമര്‍പ്പിക്കുന്നു. മുന്പില് ആഴമേറിയ നദികള്‍, മുകളില്‍ ഉയര്‍ന്ന പര്‍വതങ്ങള്‍, എന്റെ

സതീഷ് കളത്തില്‍
Feb 1
All Posts
bottom of page


















