top of page

നിറവോലും നിക്ഷേപങ്ങൾ

Dec 10, 2024

1 min read

റോണിയ സണ്ണി
A child playing with painting brush

ഞങ്ങൾ സ്ത്രീകൾക്ക് പൊതുവെ പാത്രങ്ങൾ ഒരു വീക്ക്നെസ് ആണ്. അടുക്കളയിൽ എത്ര പാത്രങ്ങൾ ഉണ്ടെങ്കിലും പുതിയത് കാണുമ്പോൾ ഒരെണ്ണം കൂടി വാങ്ങാൻ തോന്നും. ഷോപ്പിംഗിന് പോയാൽ പാത്രങ്ങൾ ഇരിക്കുന്ന വശത്തേക്ക് സ്ത്രീകൾ കാന്തം വലിച്ചിട്ടെന്നപോലെ ചെരിഞ്ഞു ചെരിഞ്ഞു പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ.കുറച്ചു നാൾ മുൻപ് ഞാനും വാങ്ങി മനോഹരമായ ഒരു ചില്ലുപാത്രം. എന്തിനാണെന്നറിയില്ല. എന്തെങ്കിലും ഇട്ടുവെയ്ക്കാമല്ലോ. ആ പാത്രമങ്ങനെ വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇട്ടുവെയ്ക്കാനുള്ള "എന്തെങ്കിലും" ഇതുവരെ കിട്ടിയില്ല. ഇന്നലെ എന്റെ മകൾ ആ പാത്രത്തിൽ വെള്ളം നിറച്ച് അതിൽ അവളുടെ പെയിന്റ് ബ്രഷ് കഴുകുന്നു. ഞാൻ നോക്കുമ്പോൾ ചായവും കലക്ക വെള്ളവും നിറഞ്ഞ് എന്റെ പാത്രം വൃത്തികേടായിരിക്കുന്നു . എന്ത് പണിയാടി എന്ന ചോദ്യത്തിന് അമ്മ അതിൽ "എന്തെങ്കിലും" ഇട്ടുവെക്കാഞ്ഞിട്ടല്ലേ എന്ന് ഉത്തരം.

അത് ശരിയല്ലേ. തർക്കത്തിന് സ്കോപ് ഇല്ല.

നമ്മുടെ ജീവിതവും ഇതുപോലെ ആണല്ലോ എന്നെനിക്ക് തോന്നി. മനോഹരമായ ഒഴിഞ്ഞ പാത്രങ്ങളായാണ് നാമ്മെല്ലാം ഈ ഭൂമിയിലേക്ക് പിറന്ന് വീഴുന്നത്.കുഞ്ഞുനാളിൽ ആ പാത്രത്തിൽ നിക്ഷേപിച്ചതൊന്നും നമ്മളായിരുന്നില്ല. മറ്റുള്ളവർ നിക്ഷേപിച്ച സ്നേഹവും കരുതലും പ്രോത്സാഹനവും മുറിവുകളും ഒറ്റപ്പെടുത്തലും പരിഹാസങ്ങളും അങ്ങനെ എന്തെല്ലാം ആ പാത്രത്തിന്റെ അടിയിൽ കിടപ്പുണ്ടല്ലേ.ഇടയ്ക്കൊക്കെ അവയെല്ലാം തല നീട്ടി പുറത്തുവരാറില്ലേ. എന്നാൽ ഇന്ന് ആ പാത്രം നിറയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്തു കൊണ്ട് അത് നിറയ്ക്കണമെന്നത് നമ്മുടെ മാത്രം തീരുമാനവും. ഒന്നും ചെയ്യാതെ അലസമായിരുന്നാൽ മറ്റുള്ളവർ കൊണ്ടിടുന്ന വെറുപ്പിന്റെയും വഞ്ചനയുടെയും കുറ്റപ്പെടുത്തലിന്റെയും ഒറ്റപ്പെടുത്തലിന്റെയും ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞ് ആ പാത്രം ഒന്നിനും കൊള്ളാതെ എറിഞ്ഞു കളയേണ്ടി വന്നേക്കാം.


പിന്നെന്താ ചെയ്യുക.. നമ്മൾക്കു പ്രിയപെട്ടവ കൊണ്ടതിനെ നിറയ്ക്കുക. അല്ലാതെന്താ.


ജീവിതംവല്ലാതെ ശൂന്യമാകുന്നുവെന്നു തോന്നുമ്പോൾ പ്രിയപെട്ടവരോട് സംസാരിക്കുകയോ ഇഷ്ടപെട്ട ഒരു ബുക്ക്‌ വായിക്കുകയോ പുതിയതായി എന്തെങ്കിലും പഠിക്കുകയോ ഒക്കെ ചെയ്യാറുണ്ട് ഞാൻ.. അപ്പോഴൊക്കെ മനസ്സ് നിറയുന്നതായി തോന്നാറുണ്ട്.


ചില മനുഷ്യരെ കണ്ടിട്ടില്ലേ.. നന്മകൾ കൊണ്ട്, പോസ്റ്റിവിറ്റി കൊണ്ട് നിറഞ്ഞു തുളുമ്പി നിൽക്കുന്നവർ. സ്വന്തം പാത്രം പ്രിയപെട്ടവ കൊണ്ട് നിറയ്ക്കുന്നവർ.

വലിയ കാര്യങ്ങൾ ഒന്നും വേണ്ടാന്നേ...

ചിലപ്പോൾ പ്രകൃതിയിലേയ്ക്ക്

കണ്ണും മനസ്സും തുറന്ന് അല്പനേരം നിന്നാൽ മതി മനസ്സ് വല്ലാതെ നിറയുന്നത് അനുഭവിക്കാം.

പ്രിയപെട്ടവരുടെ സാന്നിധ്യം കൊണ്ട്, ഇഷ്ടപെട്ട യാത്രകൾ കൊണ്ട്, പുതിയ അറിവുകൾ കൊണ്ട്, നല്ല ഓർമ്മകൾ കൊണ്ട്, കുറേ അധികം നന്മകൾ കൊണ്ട് നമ്മുടെ ജീവിത പാത്രം അങ്ങനെ നിറച്ചു വെയ്ക്കാം. മറ്റുള്ളവർ കൊണ്ടിടുന്ന മാലിന്യങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഇടം ഇല്ലാതിരിക്കട്ടെ.


Dec 10, 2024

2

371

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page