"അക്കാലത്ത് സ്നാപകയോഹന്നാന് വന്നു യൂദയായില്‍ പ്രസംഗിച്ചു: അനുതപിക്കുക; കാരണം സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്താ. 3:1). സഹവാസമാണ് കാലം നിശ്ചയിക്കുന്നത്. ഞാന്‍ എന്തുമായി സഹവസിക്കുന്നു എന്നതാണ് എന്റെ കാലം നിശ്ചയിക്കുന്നത്. അവിടെ 'നേരമില്ല' എന്ന പല്ലവി സഹവാസത്തിനുള്ള വേലി കെട്ടലാണ്. വേണ്ടതിന് നമുക്ക് സമയം തികയാതെ പോവുകയും, വേണ്ടാത്തതിന് നേരം ഇല്ലാതെ പോവുകയും ചെയ്യുന്നു. സഹവാസനം ഉപവാസമാണ്. കൂടെ വസിക്കലാണ്. ചിലരുടെ കൂടെ പൊറുക്കാന്‍ എളുപ്പമാണ്. എന്നാല്‍ വേറെ ചിലരുടെ കൂട