ഗാസയിലെ വെടിനിർത്തൽ ആരംഭിക്കുന്നതിനും രണ്ടര മാസം മുമ്പായിരുന്നു അത്. തിബേരിയസ് പട്ടണത്തിലെ തിബേരിയസ് ഹോസ്റ്റലിൻ്റെ ഡോർമിറ്ററിയിലായിരുന്നു തലേ രാത്രി പാർത്തത്. അവിടെ പോലും ആറോ ഏഴോ പേരേ ആകെ ഉണ്ടായിരുന്നുള്ളൂ. രാവിലേതന്നെ ബസ് ടെർമിനലിൽ എത്തി. അവിടവും ആളൊഴിഞ്ഞുതന്നെ. ലഘുഭക്ഷണം എന്തോ വാങ്ങിക്കഴിച്ചു. ലൈൻ ബസ്സിൽ ഒറ്റക്ക് താബോറിൽ ചെന്നിറങ്ങുമ്പോൾ ഒരു മനുഷ്യ ജീവിയെയും അവിടെയെങ്ങും കാണാനില്ല. മലയാറ്റൂർ മലയുടെ ഏതാണ്ട് പകുതികൂടി വലിപ്പം വരും. താബോർ പോലെ ഇത്രകണ്ട് പച്ചപ്പാർന്ന ഒരു മല വി