ഫെമിനിസ്റ്റുകളെ, അല്ലെങ്കില്‍ ഫെമിനിസത്തെ പിന്താങ്ങുന്നവരെ അപഹസിക്കുന്നതിനോ, തരംതാഴ്ത്തുന്നതിനോ ഉപയോഗിക്കുന്ന പദമാണ് "ഫെമിനിച്ചി". അഹന്തയും, പുരുഷവിധ്വേഷവും മാത്രമുള്ള സ്ത്രീ എന്നൊക്കെയാണ് "ഫെമിനിച്ചി" എന്ന പദംകൊണ്ടിവര് ഉദ്ദേശിക്കുന്നത്. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് 'ഫെമിനിച്ചി' പട്ടം കിട്ടുന്നത് എന്നത് ഏറ്റവും ലളിതമായി പറഞ്ഞുതന്ന സിനിമയാണ് 2024 ല്‍ റിലീസ് ചെയ്ത ' ഫെമിനിച്ചി ഫാത്തിമ '. ഫെമിനിസത്തെ അപഹസിക്കുന്നതിന് പറഞ്ഞു തുടങ്ങിയ വാക്ക് ഇന്ന് സ്ത്രീ വിരുദ്ധതയുടെ പര്യായപദമായി